Timely news thodupuzha

logo

idukki

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര

ഇടുക്കി: ഈ അവധി കാലത്ത് കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ധാരാളം. അവരുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. നിങ്ങൾ ഗാട്ട് റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 ഗാട്ട് റോഡുകൾ (മലമ്പാതകൾ ) ആണ് ഉള്ളത്. എന്നാൽ ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള ചെറുതും വലുതുമായ ധാരാളം വഴികൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ …

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര Read More »

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ

തൊടുപുഴ: ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.     കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.   എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി …

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ Read More »

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഇടുക്കി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ / കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിലേക്ക് മെയ് 24 വരെ അപേക്ഷക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം …

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം Read More »

ഗ്രോത്ത്‌ പള്‍സ്‌ – സംരംഭകര്‍ക്കുള്ള പരിശീലനം

ഇടുക്കി: പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വൃവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡവലപ്മെന്റ്‌ അഥവാ കീഡ് അഞ്ച് ദിവസത്തെ ഗ്രോത്ത്‌ പള്‍സ്‌ എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 18 വരെ വരെ കളമശ്ശേരിയിലെ കീഡ് കാമ്പസ്സിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക്‌ പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്സ്‌ ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, GST …

ഗ്രോത്ത്‌ പള്‍സ്‌ – സംരംഭകര്‍ക്കുള്ള പരിശീലനം Read More »

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്

ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടികയില്‍ ആര്‍.റ്റി.ഇ, എസ്.സി, എസ്.റ്റി, ഒ.ബി.സി, (എന്‍.സി.എല്‍) വിഭാഗങ്ങളിലും , ഒന്നാം ക്ലാസ്സില്‍ എസ്.റ്റി വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട് . അപേക്ഷ ഫോമുകൾ മെയ് 15 വരെ സ്‌കൂൾ ഓഫീസിൽ ലഭിക്കും. ബാലവാടികയിലേക്ക് 2024 മാര്‍ച്ച് 31 ന് 5 വയസ് പൂര്‍ത്തിയാവുകയും 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , ഒന്നാം ക്ലാസ്സിലേക്ക് 2024 മാര്‍ച്ച് 31 ന് 6 വയസ് പൂര്‍ത്തിയാവുകയും 8 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് …

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ് Read More »

ബോർഡുകളും ബാനറുകളും ഉടൻ നീക്കം ചെയ്യണം: ജില്ലാ കളക്ടർ

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോർഡ്, ഹോർഡിങ്‌സ്, കൊടിതോരണങ്ങൾ എന്നിവ അതത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. ഇടുക്കിയെ മാലിന്യമുക്ത ജില്ലയാക്കി ജനങ്ങൾക്ക് മുന്നിൽ മാതൃക സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണം.

മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്‌പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം: വിദൂര ദേശത്തെ സഞ്ചാരികൾക്കിടയിൾ അധികം അറിയപ്പെടാത്ത പ്രദേശമാണ് മൂലമറ്റം ത്രിവേണി സംഗമം. മൂന്ന് ജലസ്രോതസ്സുകള്‍ കൂടിച്ചേരുന്നതിന്റെ നേര്‍ക്കാഴ്ച കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. നിരവധി സിനിമകളുടെ ചിത്രീകരണവും ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. അറക്കുളം വലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റേയും മൂന്ന് ആറുകള്‍ ചേരുന്ന ത്രിവേണി സംഗമത്തിലേയും കാഴ്ചകള്‍ വ്യത്യസ്തമാണ്. അപകടരഹിതമായി ഇവിടെ വെള്ളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൂക്കുപാലം കാണാനും അതില്‍ കയറാനും സെല്‍ഫിയെടുക്കാനും മറ്റും ഒട്ടേറെ ആളുകളാണ് ഇവിടേക്കെത്തുന്നത്. മൂലമറ്റത്തിന്റെ ഹൃദയ ഭാഗത്ത് …

മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്‌പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം Read More »

മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മെയിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ്‌.റ്റു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക്തല ക്വിസ് മത്സരം മെയ് 7ന് അടിമാലിയിൽ

ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ബ്ലോക്ക്, കോര്‍പ്പറേഷന്‍തല മത്സരം മെയ് 7 ചൊവ്വാഴ്ച 160 കേന്ദ്രങ്ങളിലായി നടക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ യു.എന്‍.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരവും പഠനോത്സവവും സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 9000 ത്തിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇവിടെ …

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക്തല ക്വിസ് മത്സരം മെയ് 7ന് അടിമാലിയിൽ Read More »

സൂര്യാഘാതം – ക്ഷീര കർഷകർ ശ്രദ്ധിക്കുക

ഇടുക്കി: അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരാഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സൂര്യാഘാത ലക്ഷണങ്ങൾകണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരിച്ചാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച്പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണം. വേനൽ കാലത്ത് ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം, ഖരാഹാരം …

സൂര്യാഘാതം – ക്ഷീര കർഷകർ ശ്രദ്ധിക്കുക Read More »

വിധവയായ വയോധികയുടെ ഭൂമിയുടെ പട്ടയം ബന്ധുക്കൾ

തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രണ്ട് ഏക്കർ 47 സെന്റ് വസ്തു 10/7/2021ൽ വിധവയും സീനിയർ സിറ്റിസണുമായ കോച്ചേരിൽ ആ​ഗ്നസ് ക്ലീറ്റസിന്റെ കൈവശത്തിൽ പട്ടയ നടപടികൾ പുരോ​ഗമിച്ചു വരുന്നു, കൂടാതെ ഇതിന്റെ പത്തിൽ ഒന്ന് വസ്തുവും വീടും കളക്ടർ അനുവദിച്ച് നൽകിയിട്ടുമുണ്ട്. ഈ ഉത്തരവിനെതിരെ ആ​ഗ്നസ് ക്ലീറ്റസെന്ന വയോധികയുടെ സഹോദരങ്ങൾ ചേർന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ സമീപ കാലത്ത് ആ​ഗ്നസിന്റെ സഹോദരങ്ങൾ ചേർന്ന് പട്ടയം സ്ഥിരമായി തടസ്സപ്പെടുത്താൻ …

വിധവയായ വയോധികയുടെ ഭൂമിയുടെ പട്ടയം ബന്ധുക്കൾ Read More »

സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു

തൊടുപുഴ:കണ്ണൂർ തലശ്ശേരിയിൽ  മെയ് 6  മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇടുക്കി ജില്ലയ്ക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഹോക്കി ഇടുക്കി ജില്ലാ ടീമിൻറെ ജേഴ്സി തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ സ്പോൺസർ ചെയ്തിട്ടുള്ളതാണ്. രാവിലെ നടന്ന ചടങ്ങിൽ കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ ടിം അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഹോക്കി ഇടുക്കി …

സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു Read More »

കൊടുവേലി മഠത്തിൽ സാനിജോർജ് (68)നിര്യാതനായി

കൊടുവേലി : മഠത്തിൽ സാനിജോർജ് (68)നിര്യാതനായി. ഭൗതിക ശരീരം (06/05/24) രാവിലെ 10ന് ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷകൾ 2.30ന് ഭവനത്തിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ, ആലീസ് സാനി കലയന്താനി കല്ലറയ്ക്കൽ കുടുംബാംഗം.മക്കൾ : ടിന്റു, റ്റിനു, മിനു.മരുമക്കൾ :ബിജോയ്‌ കടുതോടിൽ കൊല്ലപ്പിള്ളി, സ്റ്റെല്ല കരിന്തോളിൽ കൊടുവേലി, ഡോൺ മാനിക്കൽ കൊടുവേലി.

പനംകുട്ടി:  പറമ്പിൽ പി.സി.വർഗീസ്‌ (76) നിര്യാതനായി

പനംകുട്ടി:  പറമ്പിൽ പി.സി.വർഗീസ്‌ (76) നിര്യാതനായി. സംസ്ക്കാരം06/05/2024 തിങ്കൾ 10.00 മണിക്ക് പനംകുട്ടി സെന്റ്.ജോസഫ്‌സ് പള്ളിയിൽ. ഭാര്യ : ത്രേസ്യാമ്മ, തെക്കുംഭാഗം പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: നിഷ ജോർജ് (നഴ്സ് UK), മായ ജോർജ് ( ഹയർ സെക്കൻഡറി ടീച്ചർ, സെന്റ്.മേരിസ് HSS  മാങ്കുളം) മരുമക്കൾ : ജോസ് കല്ലുങ്കമാക്കൽ തെന്നത്തൂർ ( അക്കൗണ്ട്സ് ഓഫീസർ UK ), സോജൻ കുഴിപ്പള്ളിൽ അടിമാലി (ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫിസർ)

വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം തകർക്കുന്നവർക്കെതിരെ നടപടി വേണം; ഡി.കെ.റ്റി.എഫ് ഇടുക്കി ബ്ലോക്ക് കമ്മറ്റി

ചെറുതോണി: വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം തകർക്കുന്ന ഉദ്യോഗസ്ഥരുടെ തൻ പ്രമാണിത്വവും ധിക്കാര നടപടികളും അവസാനിപ്പിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഇടുക്കി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിരുത്തരവാദപ്രവർത്തനങ്ങൾ സാധാരണക്കാരായ രോഗികൾക്ക് ലഭിക്കേണ്ട ചികിൽസ നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഡി.കെ.റ്റി.എഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിൽ ആനക്കനാട്ട് ആവശ്യപ്പെട്ടു. പട്ടിക വർഗ്ഗ വിഭാഗങ്ങൾ ഉൾപ്പടെ അധിവസിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിൻ്റെ പിന്നോക്ക മേഖലകളിൽ നിന്നും ചികിൽസ തേടിയെത്തുന്ന …

വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം തകർക്കുന്നവർക്കെതിരെ നടപടി വേണം; ഡി.കെ.റ്റി.എഫ് ഇടുക്കി ബ്ലോക്ക് കമ്മറ്റി Read More »

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീർ (52) ആണ് ഉച്ച കഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. സക്കീറിനെ മർദിച്ച സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ,മൻസൂർ, സലിമിൻ്റെ സഹോദരൻ …

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു Read More »

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

വണ്ടിപെരിയാർ :കരടിക്ക് മുന്നിൽ പെട്ടകർഷകൻ അൽഭുതകരമായ രക്ഷപെട്ടു.വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ – വളളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമാമായിന്നു സംഭവം.രാത്രി വീട്ടിലിരുന്ന സിബി വളർത്ത് നായകൾ കുരക്കുന്നത് കേട്ട് ടോർച്ചുമായി പുറത്തേയ്ക്കിറങ്ങി. തുടർന്ന് മെയിൻ റോഡിലേയ്ക്ക് ഇറങ്ങിയ സിബിയുടെ നേരേ റോഡരുകിൽ നിന്നിരുന്ന വലിയ കരടി പാഞ്ഞടുത്തു. തുടർന്ന് സിബിയുടെ കൈയിൽ ഉണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും …

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു: Read More »

ഗതാഗതം നിരോധിച്ചു

ഇടുക്കി: തങ്കമണി – നീലിവയൽ – പ്രകാശ് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം മെയ് 6 മുതൽ 20 വരെ നിരോധിച്ചു. വാഹനങ്ങൾ ശാന്തിഗ്രാം ഇടിഞ്ഞമല – പുഷ്പഗരി – ഉദയഗിരി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

മൊബൈൽ ലാബ് റൂട്ട് മാപ്പ്

ഇടുക്കി: മൊബൈൽ ഭക്ഷ്യ പരിശോധനാ ലബോറട്ടറി വാഹനത്തിൻ്റെ ജില്ലയിലെ മെയ് മാസ റൂട്ട്പ്ലാൻ തയ്യാറായി. തിയതി, സർക്കിൾ, ഉദ്യോഗസ്ഥർ, ഫോൺ നമ്പർ യഥാക്രമത്തിൽ : മെയ് 4 വരെ ഉടുമ്പൻചോല, ആൻമേരി ജോൺസൺ, 7593873304. 6 മുതൽ 10 വരെ തൊടുപുഴ ഡോ രാഗേന്ദു 8943346 544 . 13 മുതൽ 18 വരെ ഇടുക്കി സ്നേഹാ വിജയൻ, 7593873302 . 20 മുതൽ 25 വരെ പീരുമേട് ഡോ മിഥുൻ എം 8943346645 . 27 …

മൊബൈൽ ലാബ് റൂട്ട് മാപ്പ് Read More »

വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

ഇടുക്കി: വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്(ഐ.എം.ജി.) 2024 മേയ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സിൽ ചേരാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in ഈ വെബ്സൈറ്റിൽ മേയ് 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മേയ് 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും.

ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം

ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് …

ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം Read More »

അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം

ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ അട്ടിക്കളത്ത് സ്ഥാപിച്ച ക്രാഷ് ബരിയർ2018ലെ പ്രളയത്തിലാണ് തകർന്നുവീണത്. ആറ് വർഷം കഴിയുമ്പോഴും നാളിതുവരെയായി ക്രാഷ് ബാരിയറുകൾ പുനസ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തലനാരിഴ വ്യത്യാസത്തിനാണ് പല അപകടങ്ങളും ഇവിടെ ഒഴിവായിട്ടുള്ളത്. പെരിയാർവാലി ഉൾപ്പെടുന്ന താഴ് വാരങ്ങളിലേക്ക് ചെങ്കുത്തായ വലിയ കൊക്കകളാണ് ഈ റോഡിൻറെ ഒരു ഭാഗം ചേർന്ന് ഉള്ളത്. ഇത്തരം വലിയ കൊക്കകൾ ഉള്ള ഭാഗങ്ങളിലാണ് ക്രാഷ് ബാരിയറുകൾ തകർന്ന് കിടക്കുന്നത്. തകർന്നു കിടക്കുന്ന ഭാഗം നെട്ടും …

അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം Read More »

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇന്ന് (04/05/2024) പീരുമേട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ സമർപ്പിക്കണം. ഇക്കഴിഞ്ഞ ഡിസംബർ 5 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വണ്ടിപ്പെരിയാർ …

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ഇ-ഗ്രാൻ്റ്സ് ഫയൽ അദാലത്ത്; പരാതികൾ നൽകാം

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇ-ഗ്രാൻ്റ്സ് സംബന്ധിച്ച് 2022 – 2023 വരെയുള്ള പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള ഫയൽ അദാലത്തിലേക്ക് മെയ് 15 വരെ പരാതികൾ നൽകാം. ഇമെയിൽ: idkegrantz@gmail.com വാട്ട്സ് ആപ്: 9188920065 എന്നിവ വഴിയും നേരിട്ടും പരാതികൾ സമർപ്പിക്കാം. പരാതിയിൽ ഫോൺ നമ്പർ ആധാർ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നടത്തി

ഇടുക്കി: ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നിർമ്മൽ ബയോജൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ നിർവഹിച്ചു. ആഷിഷ് ജോസഫ് സജി അദ്ധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ബിജു, മജോ കാരിമുട്ടം, രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, ഡോ. ശബാന ബീഗം, ബോസ് ആലംമൂട്ടിൽ, റോബിൻ റോയ്, അരവിന്ദ് സജി, ആന്റോ ജോൺ ബിജു, അദ്വൈത അനിൽ, ജീവൻ ജയചന്ദ്രൻ, ജെസ്ലി സാം, സാനിയ സൂസൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട്

അടിമാലി: കടുത്ത വേനലിലും കൂനിന്മേൽ കുരുവായി വെെദ്യുതി വകുപ്പിൻ്റെ അപ്രഖ്യാപിത പവർകട്ട്. വേനൽമഴ കിട്ടാതായതോടെ കഠിനമായ ചൂടിൽ ജനം നട്ടംതിരിയുകയാണ്. രാത്രികാലങ്ങളിൽ ചൂടുമൂലം ആളുകൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അടിമാലി മേഖലയിൽ പകലും രാത്രിയും നിരവധി തവണ വെെദ്യുതി മുടങ്ങുന്ന രീതിയാണ് പതിവായിട്ടുള്ളത്. എ.സിയോ ഫാനോ പ്രവർത്തിപ്പിക്കാൻ കഴിയാതാകുന്നതാേടെ ഉറക്കം നഷ്ടപ്പെടുന്നു. അറ്റകുറ്റപണികളുടെ അഭാവത്തിൽ ഇടക്കിടെയുണ്ടാകുന്ന വെെദ്യുതി തകരാറും ഈ സാഹചര്യത്തിൽ ദുരിതം സമ്മാനിക്കുകയാണ്. ടൗണിന് സമീപം കഴിഞ്ഞ ദിവസം ഒരു ലെെനിലുണ്ടായ തകരാർ …

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട് Read More »

കൊടും ചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി ഹൈറേഞ്ചിൽ ഗുൽമോഹർ പൂവസന്തം

ഇടുക്കി: ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം. പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ദേശീയപാതയോരങ്ങളിൽ പൂവസന്തം തീർക്കുന്നത് വിനോദ സഞ്ചാരികളിൽ വേനൽ ചൂടിനൊപ്പം നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.

വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ നെടുങ്കല്ലേൽ കുടുംബാംഗം ത്രേസ്യാമ്മ നിര്യാതയായി

ഇടവെട്ടി: വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ ത്രേസ്യാമ്മ(84) നിര്യാതയായി. സംസ്ക്കാരം 02/05/2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട്(മീൻമുട്ടി) സെൻ്റ് തോമസ് മൂർ പള്ളിയിൽ. പരേത കീരികോട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: മേരി ജോസ്, സിസ്റ്റർ റാണി(എഫ്.സി.സി കാരിക്കോട്), ജോസ് സെബാസ്റ്റ്യൻ, ടോമി സെബാസ്റ്റ്യൻ(ഏഷ്യൻ ട്രേഡിംങ്ങ് കമ്പനി തൊടുപുഴ). മരുമക്കൾ: ജോസ് തുറയ്ക്കൽ(ആലക്കോട്), റൂബി ജോസ് ഇടമുള(പിഴക്), ഷിജി വട്ടോടിയിൽ(വെട്ടിമറ്റം).

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെ, അതിരടയാളം എന്നിവ പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in – ഈ പോര്‍ട്ടലിലും പെരിയാർ ബസ് സ്റ്റാൻഡിങ് സമീപം പ്രവർത്തിക്കുന്ന മഞ്ചുമല ക്യാമ്പ് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. രേഖകളില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസങ്ങള്‍ക്കകം എ.എല്‍.സി ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ നൽകണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള …

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം Read More »

കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ

ചെറുതോണി: കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തം. 2018ൽ പട്ടയം കൊടുക്കാനുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പട്ടയം വിതരണം ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ വാർഡുകളായ കഞ്ഞിക്കുഴി, പുന്നയാർ, വാകച്ചുവട്, പഴയരിക്കണ്ടം, പൊന്നരത്താൻ, വരിക്കമുത്തൻ, മക്കുവള്ളി, വെൺമണി, അട്ടിക്കളം,തട്ടേക്കണ്ണി വാർഡുകളിലെ പട്ടയ വിതരണമാണ് പൂർത്തിയാകാത്തത്. അറുപതിലേറെ വർഷങ്ങളായി കുടിയേറി പാർത്ത മറ്റു വാർഡുകളിലെ കർഷകർക്കും ഉടൻ പട്ടയം നൽകേണ്ടതാണ്. അതേസമയം റവന്യു നടപടികൾ പൂർത്തിയായ 475 പട്ടയം വിതരണം ചെയ്യാനും ഉണ്ട്. കർഷകർക്ക് …

കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ വിതരണം പൂർത്തിയാക്കണം; ആവശ്യം ശക്തമാക്കി ജനങ്ങൾ Read More »

കൊളവേലിൽ വർക്കി ഐപ്പ് നിര്യാതനായി

നാകപ്പുഴ: കൊളവേലിൽ വർക്കി ഐപ്പ്(പാപ്പച്ചൻ – 93 ) നിര്യാതനായി. സംസ്ക്കാരം ബുധൻ(1 – 5 – 2024) രാവിലെ 11.30ന് നാകപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി നാകപ്പുഴ കളപ്പുരയിൽ(ഏഴാനിക്കാട്ട്) കുടുംബാംഗം. മക്കൾ: റോസമ്മ പാണലായിൽ(കടവൂർ), പരേതയായ ചിന്നമ്മ കോണിക്കൽ(നെയ്യശ്ശേരി), മേരി കൊമ്പനാക്കുന്നേൽ(ചീനിക്കുഴി), ബെന്നി ജോർജ്ജ്. മരുമക്കൾ: ഔസേപ്പച്ചൻ പാണലായിൽ(കടവൂർ), ചാക്കോ കോണിക്കൽ(നെയ്യശ്ശേരി), ബേബി കൊമ്പനാക്കുന്നേൽ(ചീനിക്കുഴി), ജിഷ വട്ടക്കുന്നേൽ(ഏഴല്ലൂർ).

ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം

ഇടുക്കി: മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന്‌ ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 36.30 ശതമാനം(2338.44 അടി) വെള്ളം മാത്രം. ഇടുക്കിയുടെ പരമാവധി ശേഷി 2403 അടിയാണ്‌. കഴിഞ്ഞവർഷം ഇതേദിവസം 2332.30 അടിയായിരുന്നു. 2023നേക്കാൾ നേരിയ വർധനയുണ്ടെങ്കിലും ആ വർഷം കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. മുൻ വർഷങ്ങളേക്കാൾ മൺസൂൺ, തുലാമഴകളിൽ കുറവുണ്ടായതിനെ തുടർന്നാണ്‌ ഉൽപ്പാദനം കുറച്ച്‌ വെള്ളം നിലനിർത്തിയത്‌. 2023 ജനുവരി മുതൽ ഏപ്രിൽവരെ വേനൽമഴ 13.5 സെന്റീമീറ്റർ ലഭിച്ചപ്പോൾ ഇത്തവണയിത് 11 സെന്റീമീറ്ററാണ് കിട്ടിയത്. വേനൽച്ചൂടും …

ഇടുക്കിയിൽ 36.30 ശതമാനം വെള്ളം മാത്രം Read More »

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ നാളെ

ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ 30ന് രാവിലെ 11 മണിക്ക് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഇടുക്കി: ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻചുവട് സ്വദേശി പുത്തൻപുരയ്ക്കൽ വിഷ്ണു ആണ് ആത്മഹത്യ ചെയ്തത്. ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടശേഷം വിട്ടിന് ഉള്ളിലെ ഫാനിൽ കെട്ടി തൂങ്ങിമരിക്കുക ആയിരുന്നു. ഫേസ്ബുക്കിൽ ലൈവ് കണ്ട സുഹൃത്തുക്കൾ വീട്ടിൽ എത്തി വാതിൽ തകർത്ത് വിഷ്ണുവിനെ മെഡിക്കൽ കോളെജിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുക ആയിരുന്നു. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം ഇടുക്കി പോലിസ് സ്ഥലത്ത് എത്തി മേൽ നടപടികൾ …

ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു Read More »

തൊടുപുഴ സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന്

തൊടുപുഴ: സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന് തൊടുപുഴ എയ്ഡഡ് സ്കൂൾ റ്റീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് അനുസ്മരണം. കരിമണ്ണൂർ സെൻ്റ് ജോസഫ് എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ ജോർജ് ജോസഫ് കേളകം ഉദ്ഘാടനം നിർവ്വഹിക്കും. സംഘടന പ്രസിഡന്റ് റ്റി.യു ജോർജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.വി ജോസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ 80 വയസ് പൂർത്തിയാക്കിയവരെ ആദരിക്കും. നവാഗതർക്ക് സ്വീകരണവും …

തൊടുപുഴ സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന് Read More »

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും

ഇടുക്കി: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്മായുടെ സുഹൃത്തായ 44കാരൻ 106 വർഷം കഠിന തടവും 260000 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് സിറാജുദ്ദീൻ പി.എ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി തൃശ്ശൂർ ജില്ലയിൽ തലപ്പള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ പുലാക്കോട് കരയിൽ വാക്കട വീട്ടിൽ പത്മനാഭനെന്ന പ്രദീപാണ് കുറ്റവാളി. പിഴസംഖ്യ പ്രതി …

മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും Read More »

വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും: അന്വേഷണത്തിന്റെ ഭാ​ഗമായി ഉദ്യോ​ഗസ്ഥ ചർച്ച 30ന്

ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമുണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ചൂണ്ടിക്കാട്ടി ഏപ്രിൽ രണ്ടിന് മാധ്യമങ്ങൾ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ അം​ഗം അഡ്വ. എ.ജെ വിൽസൺ, കംപ്ലെയിൻസ് എക്സാമിനോട് പ്രഥാമിക അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വാർത്തകൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ ഭാ​ഗമായി 30ആം തീയതി രാവിലെ 10.30ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തും. തൊടുപുഴ ന​ഗര …

വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും: അന്വേഷണത്തിന്റെ ഭാ​ഗമായി ഉദ്യോ​ഗസ്ഥ ചർച്ച 30ന് Read More »

തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ കുടുംബ മേള മെയ് ഒന്നിന്

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യപാരി കുടുംബ മേള മെയ് ഒന്നിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടത്തുമെന്ന് പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, കുടുംബമേള ജനറൽ കൺവീനർ കെ.എച്ച് കനി എന്നിവർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് രജിസ്ട്രേഷൻ, നാലിന് പതാക ഉയർത്തൽ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരം. വൈകുന്നേരം ആറിന് ചേരുന്ന പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ …

തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ കുടുംബ മേള മെയ് ഒന്നിന് Read More »

കല്ലാർ ഡാമിൽ നിന്ന് ജലം ഒഴുക്കി വിടും

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 29,30 തീയതികളിൽ കല്ലാർ ജലസംഭരണിയുടെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 5 ക്യുബിക് മീറ്റർ എന്ന തോതിൽ ജലം പല പ്രാവശ്യമായി തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളിൽ ഡാമിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകൾ മുഴക്കും. കല്ലാർ ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ 30 ന്

ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് നടത്തും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തൊടുപുഴ പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ

തൊടുപുഴ: പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ. പാറക്കടവ് കൂറ്കുന്ന് ഭാഗത്തു ചേരിയിൽ അഭിലാഷിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം കുറുനരിയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടർ പരിശോധനകൾ നടത്തുകയും ചെയ്തു. മുറിവിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് പുലി ആകാമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. ജനങ്ങൾക്ക്‌ ജാഗ്രത നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപം പാറക്കടവ് നെടിയകാട് റൂട്ടിൽ രാത്രിയിൽ ഓട്ടോയിൽ സഞ്ചിരിച്ചിരുന്ന യാത്രക്കാർ …

തൊടുപുഴ പാറക്കടവിലും, പഞ്ചവടി കനാലിന് സമീപവും പുലി ഇറങ്ങിയതായി നാട്ടുകാർ Read More »

നാക്കിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തിലകക്കുറിയായ തൊടുപുഴ ന്യൂമാൻ കോളേജിന് ദേശീയ തലത്തിലുള്ള ഗുണമേന്മയുടെ വിലയിരുത്തലിൽ അംഗീകാരത്തിൻ്റെ പുതിയ പൊൻതൂവൽ. നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) നിലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യാന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ​ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് നാക് …

നാക്കിന്റെ എ പ്ലസ് പ്ലസ് ​ഗ്രേഡ് കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻ കോളേജ് Read More »

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

തൊടുപുഴ: ചാലക്കമുക്ക് ഒരുമ റസിഡൻസ് അസോസ്സിയേഷനും തൊടുപുഴ അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 28ന് ചാലക്കമുക്ക് കൊടുവേലി റോഡ് കൃഷ്ണ കൃപയിൽ വച്ച് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫ്രീ രജിസ്ട്രേഷൻ, പരിചയസമ്പന്നരായ ഒപ്റ്റേമിട്രസ്റ്റുകൾ, വിദ​ഗ്ദ ഡോക്ടർമാരുടെ സേവനം, ആവശ്യമായ രോ​ഗികൾക്ക് സൗജന്യ മരുന്ന് വിതരണം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ സൗജന്യ രജിസ്ട്രേഷൻ, മെഡിസെപ്, …

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് Read More »

മൂന്നാറിൽ കടുവക്കൂട്ടം ഇറങ്ങി, പരിഭ്രാന്തിയിൽ ജനങ്ങൾ

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്. ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷം അവസാനം ഇവിടെനിന്ന് ഒരു കടുവയെ പിടികൂടിയിരുന്നു.

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ യുവാവിനെ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നേടിയശാല വടക്കുമുറി ബിൻ്റോ ബെന്നിയാണ്(32) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വെള്ളം തീരെ കുറവായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വീണത്. ഉച്ചക്ക് ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ, ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, …

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം Read More »

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ

കരിമണ്ണൂർ: തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിൽ എത്തി വോട്ടു ചെയ്ത് ജനധ്യാപത്യ വ്യവസ്ഥിതിയിൽ ഭാഗമാകുകയും പുതുതലമുറക്ക് മാതൃക ആയിരിക്കുകയും ആണ് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ മുൻ അധ്യാപകൻ എ.റ്റി വർക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടങ്കിലും പഴയ സുഹൃത്തുക്കളെയും ശിഷ്യ ഗണത്തെയും നേരിട്ട് കാണാം എന്നതു കൊണ്ടാണ് ബൂത്തിൽ എത്തി വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെയ്യശേരി സ്കൂളിന്റെ ആദ്യകാലം മുതൽ അധ്യാപന വൃത്തിയിൽ പ്രവർത്തിച്ചിട്ടുള്ള വർക്കി സാറിന് സ്വദേശത്തും വിദേശത്തുമായി വലിയ ശിഷ്യ …

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ Read More »

20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: കേരള കോൺഗ്രസ്സ് ചെയർമാനായ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് …

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി Read More »

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമായിരുന്നു പോളിങ്ങ്. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ …

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എൻ ജെ സുനേഖിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തിയത്. വാഹനം നിർത്താൻ പോലീസുകാർ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു. പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. …

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും Read More »