Timely news thodupuzha

logo

Timely A

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു

തൃശൂർ: കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് …

തൃശൂരിൽ കാറിലെത്തിയ സംഘം കോയമ്പത്തൂർ സ്വദേശിയെ തല്ലിക്കൊന്ന ശേഷം ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിച്ചു Read More »

മണിയൻ കിണർ ആദിവാസി കോളനിക്ക് സമീപം തൃശൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ: ചൊവ്വാഴ്ച രാവിലെയാണ് തൃശൂർ മണിയൻ കിണർ ആദിവാസി കോളനിക്ക് സമീപം പ്രദേശവാസികൾ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ.

പാലക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരട്ട ജീവപര‍്യന്തം

പാലക്കാട്: അഞ്ച് വയസുക്കാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര‍്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുത്തേമ്പതി സ്വദേശി കെ.കെ കന്തസ്വാമിയെയാണ്(77) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ‍്യൽ പോക്സോ കോടതി ജഡ്ജി റ്റി സഞ്ജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവ് അനുഭവിക്കണം. 2023 ഡിസംബർ 23 നായിരുന്നു സംഭവം. നടുപ്പുണി ചെക്പോസ്റ്റ് വരാന്തയിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുക്കൊണ്ടുപോയി അടുത്തുള്ള കുറ്റിക്കാട്ടിൽവച്ച് പീഡിപ്പിക്കുകയും ശാരീരികക്ഷതം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രോസിക‍്യൂഷൻ വാദം. …

പാലക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഇരട്ട ജീവപര‍്യന്തം Read More »

ബലാത്സംഗത്തെ എതിർത്ത 6 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

അഹമ്മദാബാദ്: സ്കൂളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രിൻസിപ്പലിലേക്ക് എത്തിയത്. ബലാത്സംഗം ചെയ്യാൻ‌ ശ്രമിച്ചതിനെ എതിർത്തതോടെ കുട്ടിയെ പ്രിൻസിപ്പലായ അമ്പത്തഞ്ചുകാരൻ‌ ഗോവിന്ദ് നാട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിലും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപവുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ 10 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

പാലായിൽ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം യുവാക്കളെ 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി

കോട്ടയം: അപകടത്തെ തുടർന്ന് വാഹനത്തിനടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് എട്ട് കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം. കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ ബൈപ്പാസിൽ പാതയോരത്ത് സംസാരിച്ചു നിന്ന യുവാക്കളുടെയും സ്കൂട്ടറിന്‍റേയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ(26 ), നോബി(25) എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. അപകടത്തെ തുടർന്ന് ലോറി …

പാലായിൽ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം യുവാക്കളെ 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി Read More »

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു

ന‍്യൂഡൽഹി: ഡൽഹിയിലെ ഷകർപൂരിൽ പുതിയ ഫോൺ വാങ്ങിയതിന് ശേഷം ചെലവ് നൽകാത്തതിനെ തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു. സമീപത്ത് താമസിച്ചിരുന്ന സച്ചിനാണ്(16) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം ഷകർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപമുള്ള തെരുവിൽ പട്രോളിംഗ് സംഘം രക്തക്കറ കണ്ടതായും അന്വേഷണം നടത്തിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അപൂർവ ഗുപ്ത പറഞ്ഞു. സച്ചിനെ ഒരു കൂട്ടം …

പുതിയ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്തില്ലെന്ന് പറഞ്ഞ് ഡൽഹിയിൽ 16 വയസുകാരനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തികൊന്നു Read More »

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് തമിഴ് സംവിധായകൻ മോഹൻ ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി സംവിധായകൻ രംഗത്തെത്തിയത്.‌ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് കലർന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. സാമൂഹ‍്യമാധ‍്യമത്തിൽ മോഹന്‍റെ പോസ്റ്റ് വലിയ ചർച്ചയായതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെ കാസിമേട്ടിലെ വസതിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് …

പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ Read More »

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി

മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ്(SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. …

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി Read More »

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷമെന്ന് പരാതിക്കാരി

കൊച്ചി: സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരി. എന്നാൽ രഹസ്യമായി മൊഴി നൽകിയ പല വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്ത് വന്നതിൽ അതൃപ്തിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ സിദ്ദിഖിന്‍റെ ഭാഗത്തു നിന്നും ശ്രമം നടന്നു. സാക്ഷികലെ സ്വീധീനിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനായി പൊലീസ് കൊച്ചി അരിച്ച് പെറുക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ …

സിദ്ദിഖിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷമെന്ന് പരാതിക്കാരി Read More »

ലൈം​ഗിക പീഡന കേസിൽ മുകേഷ് അറസ്റ്റിൽ

കൊച്ചി: ആലുവ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടനും സി.പി.എം എം.എൽ.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ, കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ എം.എൽ.എയെ വിട്ടയക്കുകയും ചെയ്തു. മുകേഷ്, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2009ലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. ഇത് കൂടാതെ വടക്കാഞ്ചേരി സ്വദേശിയും മുകേഷിനെതിരേ സമാന പരാതി നൽകിയിട്ടുണ്ട്. …

ലൈം​ഗിക പീഡന കേസിൽ മുകേഷ് അറസ്റ്റിൽ Read More »

ജയചന്ദ്രനും സാബുവിനും ക്രിക്കറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ഇടുക്കി: വന്യജീവി – പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ക്രിക്കറ്റ് താരങ്ങള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കേരളത്തില്‍ നിന്നും എം എന്‍ ജയചന്ദ്രനും പെരിയാര്‍ കടുവ സങ്കേതത്തിലെ സാബു ജോര്‍ജും അടക്കമുള്ളവര്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന അവാര്‍ഡ്. ബാങ്കളൂര് ചിന്നസാമി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്‍ഡ്യന്‍ ക്യാപ്ടന്‍ ജി.ആര്‍ വശ്വനാഥ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സാബു ജോര്‍ജിന് പുറമെ എ അരുണ്‍ കുമാര്‍ – കോയമ്പത്തുര്‍, വെങ്കടേഷ്, രാഘവേന്ദ്ര …

ജയചന്ദ്രനും സാബുവിനും ക്രിക്കറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു Read More »

കുടുംബശ്രീ സംരംഭക യൂണിറ്റിന് കൈത്താങ്ങായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്: വർക്ക് ഷെഡ് നിർമ്മാണത്തിന് തറക്കല്ലിട്ടു

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്ക് കൈത്താങ്ങായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകുന്ന വർക്ക് ഷെഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കുടുംബശ്രീയിൽ എസ്.എച്ച്.ജി സംരഭമായി രജിസ്റ്റർ ചെയ്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കാണ് അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗ്രാമപഞ്ചായത്ത് അവരുട യൂണിറ്റ് പ്രവർത്തിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ച് നൽകുന്നത്. പെരിങ്ങാശ്ശേരി ശ്രീഭദ്ര പ്രകൃതി സൗഹൃദ പേപ്പർ ബാഗ് യൂണിറ്റിന് നിർമ്മിച്ച് നൽകുന്ന കെട്ടിടത്തിൻ്റെ …

കുടുംബശ്രീ സംരംഭക യൂണിറ്റിന് കൈത്താങ്ങായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്: വർക്ക് ഷെഡ് നിർമ്മാണത്തിന് തറക്കല്ലിട്ടു Read More »

നടൻ സിദ്ദിഖിനെതിരായ പീഡനക്കേസ്; മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കാടതി

കൊച്ചി: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കാടതി. ജസ്റ്റിസ് സി.എസ് ഡയസ് അധ‍്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. മുൻകൂർ ജാമ‍്യപേക്ഷയിൽ നേരത്തെ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. സമാന ആരോപണങ്ങൾ നേരിട്ട മറ്റ് ഹർജിക്കാർക്ക് ഹൈക്കോടതി നേരത്തെ ജാമ‍്യം അനുവദിച്ചിരുന്നു. നടി ബലാത്സംഗം മുൻപ് ഉന്നയിച്ചിരുന്നില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. 2012ൽ സംഭവം നടന്നുവെന്നാണ് …

നടൻ സിദ്ദിഖിനെതിരായ പീഡനക്കേസ്; മുൻകൂർ ജാമ‍്യപേക്ഷ തള്ളി ഹൈക്കാടതി Read More »

ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ 35 കുട്ടികൾ ഉൾപ്പെടെ 492 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചയോടെയാണ് വ്യാമോക്രമണം ആരംഭിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരുമടക്കം 1,240 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് അഭ്യർ‌ത്ഥിച്ചു. ലബനനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം …

ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ 35 കുട്ടികൾ ഉൾപ്പെടെ 492 പേര്‍ കൊല്ലപ്പെട്ടു Read More »

മഹാരാഷ്ട്ര ബദ്‌ലാപുർ പോക്സോ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്സറി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സ്കൂളിലെ മുൻ ശുചീകരണത്തൊഴിലാളി അക്ഷയ് ഷിൻഡെയാണ് തലോജ ജയിലിൽ നിന്ന് ബദ്‌ലാപുരിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസ് വാനിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്. വാൻ മുംബ്ര ബൈപ്പാസിലൂടെ പോകുമ്പോൾ പൊലീസ് കോൺസ്റ്റബിളിന്‍റെ തോക്ക് തട്ടിയെടുത്ത് വെടിവച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെന്നും പ്രത്യാക്രമണത്തിലാണ് ഷിൻഡെ കൊല്ലപ്പെട്ടതെന്നും പൊലീസ്. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് 12നാണ് സ്കൂളിലെ ടൊയ്‌ലെറ്റിൽ നാലു വയസുകാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. …

മഹാരാഷ്ട്ര ബദ്‌ലാപുർ പോക്സോ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി Read More »

ബാംഗ്ലൂരിൽ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം

ബാംഗ്ലൂർ: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം അമ്പതിലേറെ കഷണങ്ങളായി റഫ്രിജറേറ്ററിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതിയെന്നും മന്ത്രി. ഇരുപത്തൊമ്പതുകാരി മഹാലക്ഷ്മിയാണ് വ്യാളികാവലിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ അറിയിച്ചതിനെ തുടർന്ന് അമ്മയും മൂത്ത സഹോദരിയുമെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഒരു ബാർബർ ഷോപ് ജീവനക്കാരനെ പൊലീസ് …

ബാംഗ്ലൂരിൽ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം Read More »

വർക്കല മുണ്ടയിൽ ​ഗോമതി മാധവൻ നിര്യാതയായി

വർക്കല: മുണ്ടയിൽ മാധവ വിലാസ് പരേതനായ കെ മാധവൻ നായരുടെ ഭാര്യ ​ഗോമതി മാധവൻ(84) നിര്യാതയായി. സംസ്കാരം 25/9/2024 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ലേഖ സുനിൽ(ജില്ല ആശുപത്രി തൊടുപുഴ), ഡോ. കല വിമൽ(ബാം​ഗ്ലൂർ). മരുമക്കൾ: കെ.ബി സുനിൽ കുമാർ, വിമൽ കുമാർ. ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ മാവേലിക്കരയിലുള്ള മകൾ ഡോ. ലേഖ സുനിലിന്റെ ഭവനത്തിലും തുടർന്ന് വർക്കലയിലെ വസതിയിലേക്കും കൊണ്ട് വരും.

ബിഹാറിൽ ​ഗം​ഗാ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു

പറ്റ്ന: ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ ഗംഗാനദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു. ഭക്ത്യാർപുർ- താജ്പുർ ഗംഗ മഹാസേതുവിന്‍റെ തൂണുകളിലൊന്നാണ് ഗർഡർ സ്ഥാപിക്കുന്നതിനിടെ തകർന്നത്. ബിഹാർ റോഡ് വികസന കോർപ്പറേഷന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണമാണിത്. ആളപായമില്ലെന്നും തകർന്ന തൂണ് മാറ്റി പുതിയത് നിർമിക്കുമെന്നും കോർപ്പറേഷൻ. ഇതുവരെ നിർമിച്ച തൂണുകളുടെ ഉറപ്പ് വീണ്ടും പരിശോധിക്കുമെന്നും അധികൃതർ. ബിഹാറിൽ ഒരു വർഷത്തിനിടെ നിർമാണത്തിലിരുന്നതും പൂർത്തിയാക്കിയതുമായ നിരവധി പാലങ്ങൾ തകർന്നിരുന്നു. 2021ൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിർമാണോദ്ഘാടനം നിർവഹിച്ചതാണ് 5.57 കിലോമീറ്റർ …

ബിഹാറിൽ ​ഗം​ഗാ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു Read More »

കുമരകത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: തിങ്കളാഴ്ച രാത്രി 8.45 ഓടെയായിരുന്നു കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം നടന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ കാര്‍ പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചു. കോട്ടയം ഭാഗത്ത് നിന്ന് വന്ന കാര്‍ കൈപ്പുഴ ആറ്റില്‍ വീഴുകയായിരുന്നു. കാറിന്‍റെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൽ ഒടിയെത്തിയപ്പോഴേയ്ക്കും കാർ മുങ്ങിത്താണിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പുഴയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കാറിനുള്ളില്‍ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. …

കുമരകത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം Read More »

ഇടുക്കി മെഡിക്കൽ കോളേജിലെ മുഴുവൻ നിർമ്മാണ പ്രവൃത്തികളും ആറ് മാസത്തിനകം പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

ഇടുക്കി: മെഡിക്കൽ കോളേജിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും 2025 മാർച്ച് ഒമ്പതിനകം പൂർത്തീകരിക്കണമെന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ് കോയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സർക്കാറിൻ്റെ നൂറ്ദിന കർമ്മപരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളേജ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. ഇടുക്കി മെഡിക്കൽ കോളേജിന് മാത്രമായി കാർഡിയാക് …

ഇടുക്കി മെഡിക്കൽ കോളേജിലെ മുഴുവൻ നിർമ്മാണ പ്രവൃത്തികളും ആറ് മാസത്തിനകം പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ് Read More »

ക്ഷയരോഗവിമുക്ത പഞ്ചയാത്തുകൾ ഏറെയുള്ളത് ഇടുക്കി ജില്ലയിൽ: മന്ത്രി വീണാ ജോർജ്

ഇടുക്കി: സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണ് ഇതിന് കാരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ജില്ലാ പഞ്ചായത്ത് വിട്ട് നൽകിയ 48 സെന്റ് സ്ഥലത്ത് ആരോഗ്യ കേരളം പദ്ധതി പ്രകാരം നാല് കോടി രൂപ മുടക്കി നിർമ്മിക്കുന്ന ജില്ലാ ടി ബി സെൻ്ററിൻ്റ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇക്കാലത്ത് കഴിഞ്ഞതായും മന്ത്രി വീണാ …

ക്ഷയരോഗവിമുക്ത പഞ്ചയാത്തുകൾ ഏറെയുള്ളത് ഇടുക്കി ജില്ലയിൽ: മന്ത്രി വീണാ ജോർജ് Read More »

യു.എ ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ; ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണ് …

യു.എ ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ; ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു Read More »

കെ മുരളീധരനെ തോൽപ്പിച്ചത് പൂരമല്ല; കെ.പി.സി.സി ഉപസമിതി

തൃശൂർ: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്‍റെ തോൽവിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി ഉപസമിതി റിപ്പോർട്ട്. ലോക്സഭാ തോൽവിയെക്കുറിച്ച് പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം വിവാദത്തിനു പിന്നാൽ സി.പി.എം – ബി.ജെ.പി അന്തർധാരയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കെ.പി.സി.സി ഉപസമിതിയുടെ റിപ്പോർട്ട് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ട് വി.ഡി സതീശൻ അംഗീകരിക്കില്ലെന്നും ഈ റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന …

കെ മുരളീധരനെ തോൽപ്പിച്ചത് പൂരമല്ല; കെ.പി.സി.സി ഉപസമിതി Read More »

അർജുനായുള്ള തിരച്ചിൽ: ഗം​ഗാവലിപുഴയിൽ നിന്നും ക്രാഷ് ഗാർഡ് കണ്ടെത്തി

ബാംഗ്ലൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനും മറ്റ് രണ്ട് പേർക്കുമായി തെരച്ചിൽ തുടരുകയാണ്. പുഴയിൽ നിന്നും ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് അർജുന്‍റെ ലേറിയുടേയത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്‍റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയറും അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് മനാഫ് പ്രതികരിച്ചിരുന്നു. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ …

അർജുനായുള്ള തിരച്ചിൽ: ഗം​ഗാവലിപുഴയിൽ നിന്നും ക്രാഷ് ഗാർഡ് കണ്ടെത്തി Read More »

ഓസ്കാർ പുരസ്കാര വിഭാഗത്തിൽ ലാപതാ ലേഡീസ് ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ ലാപതാ ലേഡീസ് ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്. പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാംശി ഗോയൽ, ഛായ കദം, രവി കിഷൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച റിവ്യൂ നേടിയിരുന്നു. 4 – 5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ താരബാഹുല്യമില്ലാത്ത സിനിമ, തിയെറ്ററുകളിൽനിന്ന് 27 കോടി രൂപ …

ഓസ്കാർ പുരസ്കാര വിഭാഗത്തിൽ ലാപതാ ലേഡീസ് ഇന്ത്യയെ പ്രതിനിധീകരിക്കും Read More »

ലൈഫ് പാർപ്പിട പദ്ധതി; ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തി

തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പാർപ്പിട പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാനവും ഗുണ ഭോക്തൃ സംഗമവും നടത്തി. ലൈഫ് 2020 പദ്ധതി പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ 101 വീടുകളാണ് ഇതുവരെ എഗ്രിമെന്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമോൾ ഷിജു അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ …

ലൈഫ് പാർപ്പിട പദ്ധതി; ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തി Read More »

തൊടുപുഴ കരിങ്കുന്നത്ത് കല്ലട ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവും മരിച്ചു

ഇടുക്കി: അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബിയാണ്(19) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പൊന്നന്താനം തടത്തിൽ റ്റി.എസ് ആൽബർട്ട്(19) ഞായറാഴ്ച മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ അറ്റുപോയിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ …

തൊടുപുഴ കരിങ്കുന്നത്ത് കല്ലട ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവും മരിച്ചു Read More »

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: പൂരം കലക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. അജിത് കുമാർ സമർപ്പിച്ചത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്‍റെ കണ്ടുപിടിത്തമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. അജിത് കുമാറും ഓടുന്ന കുതിരയുമെന്ന തലക്കെട്ടോടെയാണ് ലോഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പരിചയ കുറവ് കൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്‌.പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, …

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പരിഹസിച്ച് സി.പി.ഐ മുഖപത്രം Read More »

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും …

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന് Read More »

പരസ്യ പ്രസ്താവനകൾ നിർത്തുകയാണെന്ന് പി.വി അൻവർ

തിരുവനന്തപുരം: വിവാദ വിഷയങ്ങളിൽ പരസ്യ പ്രസ്താവനകൾ നിർത്തുകയാണെന്ന് പി.വി അൻവർ എം.എൽ.എ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രണ്ടാം തവണയാണ് അദ്ദേഹം പരസ്യ പ്രസ്താവന നിർത്തുന്നതായി പ്രഖ്യാപനം നടത്തുന്നത്. പോസ്റ്റിൽ നിന്നും – വിവാദ പൊലീസ്‌ ഉദ്യോഗസ്ഥൻറെ ആർഎസ്‌എസ്‌ സന്ദർശനം, തൃശൂർപൂരം, വർഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌, സ്വർണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളാണ് താൻ ഉയർത്തിയത്‌. ഇക്കാര്യത്തിൽ ‘ചാപ്പയടിക്കും, മുൻ വിധികൾക്കും’ (എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ …

പരസ്യ പ്രസ്താവനകൾ നിർത്തുകയാണെന്ന് പി.വി അൻവർ Read More »

എസ്.എം.എ അബാക്കസ് ഇന്റർനാഷ്ണൽ ഒളിമ്പ്യാട് 2024 മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

തൊടുപുഴ: പതിനാറാമത് എസ്.എം.എ അബാക്കസ് ഇന്റർനാഷ്ണൽ ഒളിമ്പ്യാട് 2024 മത്സരങ്ങളിൽ 50 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുത്തു. അതിൽ അയ്യായിരം കുട്ടികൾക്കാണ് രണ്ടാം റൗണ്ടിൽ അവസരം ലഭിച്ചത്. തൊടുപുഴ ജ്യോതി സൂപ്പർ ബസാറിൽ പ്രവർത്തിക്കുന്ന എസ്.എം.എ അബാക്കസ് സെന്ററിലെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആഗോള തലത്തിൽ 100 സൂപ്പർ ചാമ്പ്യൻ അവാർഡുകളിൽ ഒരെണ്ണം ഉൾപ്പെടെ 11 ചാമ്പ്യൻ അവാർഡുകളും ആറ് റാങ്കുളും നേടിയാണ് എസ്.എം.എ അബാക്കസ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. അനാമിക ജി …

എസ്.എം.എ അബാക്കസ് ഇന്റർനാഷ്ണൽ ഒളിമ്പ്യാട് 2024 മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു Read More »

മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം മാറ്റി പി.വി അൻവർ‌

മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ് ബുക്കിലെ കവർ ചിത്രം മാറ്റി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. നേരത്തെ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിലേക്ക് കയറുന്ന ചിത്രമായിരുന്നു കവറായി ഇട്ടിരുന്നത്. അത് മാറ്റി ജനങ്ങൾക്കൊപ്പമുള്ള ചിത്രമാക്കി. സി.പി.എം സെക്രട്ടേറിയറ്റിന്‍റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കവർ ചിത്രം നീക്കം ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്‍റുമായി എത്തിയിരിക്കുന്നത്. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും …

മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം മാറ്റി പി.വി അൻവർ‌ Read More »

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി

ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിലാണ് ജീവനുള്ള പുഴുകളെ കണ്ടെത്തിയത്. കട്ടപന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ‍്യാർഥികൾക്കാണ് ചിക്കൻകറിയൽ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്. മൂന്ന് വിദ‍്യാർഥികളും ഭക്ഷ‍്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിന് ശേഷമാണ് വിദ‍്യാർഥികൾ സമീപത്തെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ വിദ‍്യാർഥികൾ ഛർദിച്ചു. തുടർന്ന് സംഭവത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പകർത്തി. …

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി Read More »

ഭർത്താവും വീട്ടുകാരും ചേർന്ന് വയനാട്ടിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി നേപ്പാൾ സ്വദേശിനി

കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം മെയ് മാസത്തിൽ ഇത്തരമൊരു സംഭവമുണ്ടായതായാണ് യുവതിയുടെ പരാതി. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കടത്തിയെന്നും അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തുവെന്നും നിർബന്ധിച്ച് മരുന്നു നൽകി പ്രസവിപ്പിക്കുകയാ ആരുന്നെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രസവത്തിന് പിന്നാലെ യുവതി നേപ്പാളിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പരാതി …

ഭർത്താവും വീട്ടുകാരും ചേർന്ന് വയനാട്ടിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി നേപ്പാൾ സ്വദേശിനി Read More »

അർജുനായുള്ള തെരച്ചിലിൽ പുരോഗതി

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ പുരോഗതി. ലോറിയുടെ ടയർ കണ്ടെത്തിയതായി ഈശ്വർ മാൽപെ. ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ടയർ കണ്ടെത്തിയത്. അർജുൻറെ ലോറിയുടെ ടയർ തന്നെയാണോ എന്ന് വ‍്യക്തമല്ല. മുമ്പ് മാൽപെ നടത്തിയ തെരച്ചിലിൽ തടിക്കഷ്ണം കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയൽ നിന്നും 15 അടി താഴ്ച്ചയിൽ ലോറി തലകീഴായി നിൽക്കുന്നത് കണ്ടെന്നാണ് മാൽപെ വെളിപ്പെടുത്തിയത്. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ചായക്കടയുടെ സമീപത്താണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ക‍്യാമറയുമായി വീണ്ടും …

അർജുനായുള്ള തെരച്ചിലിൽ പുരോഗതി Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ആപത്തെന്ന് കമൽ ഹാസൻ

ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പദ്ധതി രാജ്യത്തിന് ആപത്താണ്, വിവിധ രാജ്യങ്ങളിലെ സംഭവങ്ങൾ അതിന് ഉദാഹരണമാണ്. രാജ്യത്ത് ഒരു പേര് മാത്രം ഉയർന്ന് വരാൻ പദ്ധതി കാരണമാകും. ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസൻ പറഞ്ഞു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച …

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ആപത്തെന്ന് കമൽ ഹാസൻ Read More »

സോഷ്യൽ മീഡിയ വഴി വ്യാജ പേരിൽ അശ്ലീല സന്ദേശം അയച്ചവർക്ക് എതിെരെ വൈദീകൻ നിയമ നടപടിക്ക്

രാജാക്കാട്: തൻ്റെ പേരിൽ അശ്ലീല വാട്സ്ആപ് ചാറ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യാക്കോബായ സഭയിലെ വൈദിക പ്രതിനിധിയായ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.ബിനോയ് ചാത്തനാട്ട് പറഞ്ഞു. ഹൈറേഞ്ചിലെ വിവിധ പള്ളികളിൽ മൂന്ന് പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ഫാ.ബിനോയി വർക്കി ചാത്തനാട്ട് 2023ൽ മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി പ്രവർത്തിക്കുമ്പോഴാണ് ഇദ്ദേഹം ഒരു യുവതിയുമായി നടത്തിയ വാട്സ്ആപ് ചാറ്റ് എന്ന തരത്തിൽ പള്ളിയിൽ ഉൾപ്പെടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ആരോ കൊണ്ടിട്ടത്.ഇത് തൻ്റെ വാട്സ്ആപ് …

സോഷ്യൽ മീഡിയ വഴി വ്യാജ പേരിൽ അശ്ലീല സന്ദേശം അയച്ചവർക്ക് എതിെരെ വൈദീകൻ നിയമ നടപടിക്ക് Read More »

മൂന്നാറിൽ വിനോദ സഞ്ചാരികളും ഹൈഡൽ ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം

മൂന്നാർ: എക്കോ പോയിന്റിൽ വിനോദ സഞ്ചാരികളെ മർദ്ധിച്ചതായി പരാതി. കൊല്ലത്ത് നിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം ജീവനക്കാരും ഫോട്ടോഗ്രാഫർമാരും മർദിച്ചതായി പരാതി. പ്രവേശന ടിക്കറ്റുമായുള്ള വക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. ഇരുകൂട്ടരും ആശുപത്രിയിൽ ചികിൽസയിലാണ്. ഇരു കൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലത്ത് നിന്ന് 17 പേർ അടങ്ങുന്ന സംഘം ഇന്ന് പുലർച്ചയാണ് മൂന്നാറിൽ എത്തുന്നത്. പലസ്ഥലങ്ങൾ ചുറ്റിക്കറങ്ങി കണ്ട ശേഷം എക്കോ പോയിന്റിൽ ബോട്ടിങ്ങിനായി ഉച്ചയോടെ എത്തി. എക്കോ പോയിന്റിൽ പ്രവേശിക്കുന്നതിന് …

മൂന്നാറിൽ വിനോദ സഞ്ചാരികളും ഹൈഡൽ ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം Read More »

ശാസ്ത്ര മേളകളുടെ മാന്വൽ പരിഷ്ക്കരണം പിൻവലിക്കണം; കെ.പി.എസ്.ടി.എ

തൊടുപുഴ: ഉപജില്ല ശാസ്ത്രമേളകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതുമാണെന്ന് കെ.പി.എസ്.ടി.എ ഇടുക്കി ജില്ലാ കമ്മിറ്റി. ഓണാവധിക്ക് മുമ്പ് സ്കൂൾ തല മത്സരങ്ങൾ നടത്തി സബ് ജില്ലാ മേളകൾക്ക് തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തിരിച്ചടിയാകും. ഈ അധ്യയന വർഷം തുറന്ന് നാലുമാസം പിന്നിടുമ്പോഴാണ് പുതിയ നിർദേശങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. മേളകളിൽ വർഷങ്ങളായി നടന്നുവരുന്ന ഇനങ്ങൾ മാറ്റി പുതിയ ഇനങ്ങൾ …

ശാസ്ത്ര മേളകളുടെ മാന്വൽ പരിഷ്ക്കരണം പിൻവലിക്കണം; കെ.പി.എസ്.ടി.എ Read More »

ഒരപ്പൂഴിക്കൽ മറിയാമ്മ ദേവസ്യ നിര്യാതയായി

തൊടുപുഴ: വെള്ളിയാമറ്റം ഒരപ്പൂഴിക്കൽ ദേവസ്യ വർക്കിയുടെ ഭാര്യ മറിയാമ്മ(88) നിര്യാതയായി. സംസ്കാരം 22/9/2024 ഞായർ ഉച്ചകഴിഞ്ഞ് 2:30ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ. പരേത ഇരട്ടയാർ പടിഞ്ഞാറേടത്ത് കുടുംബാം​ഗം. മക്കൾ: പരേതയായ മേരി, ആനി, ജോർജ്ജുകട്ടി, ​ഗ്രേസി, സണ്ണി, സോമി, സോളി. മരുമക്കൾ: ജോർജ്ജ്, കടപ്പൂർ(കല്ലൂറുകുട്ടി), ആലീസ് ജോർജ്ജ്, നടുവിലേക്കുറ്റിയാനിക്കൽ(ഉടുമ്പന്നൂർ), അ​ഗസ്റ്റിൻ, പൂക്കുന്നേൽ(കൂത്താട്ടുകുളം), ഷൈനി സണ്ണി, പോത്തനാമൂഴിയിൽ(വാഴക്കുളം), ഡെയ്സി സോമി, ഈറ്റത്തോട്ട്, മാളിയേക്കൽ(മൂലമറ്റം), ജോജോ, വരിക്കപ്ലാക്കൽ(കാഞ്ഞാർ).

പ്രതിഫലം വാങ്ങാതെ അനേകർക്ക് ഒറ്റമൂലി നാട്ടു ചികിത്സയിലൂടെ ആശ്വാസമേകിയ കല്ലിടുക്കിൽ ജോയിയ്ക്ക് നാടിന്റെ യാത്രാമൊഴി

തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച ആലക്കോട് കല്ലിടുക്കിൽ ജോയിയുടെ ഒറ്റമൂലി ചികിത്സ വളരെ പ്രസിദ്ധമാണ്. കടുത്ത തലവേദന കൊണ്ട് വിഷമിച്ച അനേകം ആളുകൾക്ക് ആശ്വാസമായുകയായിരുന്നു ജോയി ചേട്ടൻ. രോഗി മുൻകൂട്ടി അറിയിക്കുന്നതിൻ പ്രകാരം പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പായി നെറുകയിൽ ഇടുന്നതാണ് ചികിത്സ. ഒറ്റ തവണ മാത്രം മരുന്ന് ഇട്ടതിന് ശേഷം വർഷങ്ങൾ പഴക്കമുള്ള തലവേദന പൂർണ്ണമായും മാറിയതായി അനേകർ സാക്ഷ്യപ്പെടുത്തുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയായിരുന്നു ജോയി ചേട്ടൻ്റെ ഈ ഒറ്റമൂലി ചികിത്സ. രോഗാവസ്ഥ …

പ്രതിഫലം വാങ്ങാതെ അനേകർക്ക് ഒറ്റമൂലി നാട്ടു ചികിത്സയിലൂടെ ആശ്വാസമേകിയ കല്ലിടുക്കിൽ ജോയിയ്ക്ക് നാടിന്റെ യാത്രാമൊഴി Read More »

എ.ഡി.ജി.പി കള്ളപ്പണം വെളുപ്പിച്ചുവെന്ന് പി.വി അൻവർ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണവുമായി എം.എൽ.എ പി.വി അൻവർ. സോളാർ കേസ് അട്ടിമറിക്കാനായി ലഭിച്ച പണം കൊണ്ട് കവടിയാർ വില്ലേജിൽ അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയെന്നാണ് അൻവറിന്‍റെ ആരോപണം. 2016 ഫെബ്രുവരി 19ന് കവടിയാർ വില്ലേജിൽ 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തു ദിവസത്തിനു ശേഷം 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ മാജിക് എന്താണെന്ന് വിജിലൻസ് അന്വേഷിക്കട്ടെ. ഈ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയേണ്ടതാണ്. ആ ഫ്ലാറ്റിൽ …

എ.ഡി.ജി.പി കള്ളപ്പണം വെളുപ്പിച്ചുവെന്ന് പി.വി അൻവർ Read More »

വയനാട് ദുരിതാശ്വാസ കണക്കുകൾ; വ്യാജ വാർത്തകൽ നൽകി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടന്നത് നശീകരണ മാധ്യമ പ്രവർത്തനമാണ് സമൂഹത്തിന് എതിരായ കുറ്റകൃത്യമാണിത്. വ്യാജകഥകളിലൂടെ കേരളത്തെ തകർക്കാനും ദുരിതബാധിതരെ ദ്രോഹിക്കാനുമാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകളെ സംബന്ധിച്ച വ്യാജവാർത്തകൾ ദുരന്തനിവാരണ സംവിധാനങ്ങളുടെയും ദുരിതാശ്വാസ നിധിയുടെയും വിശ്വാസ്യത തകർക്കാനുള്ള ശ്രമം സമൂഹത്തിൽവലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതമാണ് നൽകിയത്. സംസ്കാര ചടങ്ങിനായി …

വയനാട് ദുരിതാശ്വാസ കണക്കുകൾ; വ്യാജ വാർത്തകൽ നൽകി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി Read More »

തൊടുപുഴയിൽ നിന്ന് പാലക്കാട്ടേക്ക് കെ.എസ്.ആർ.റ്റി.സി സർവ്വീസ് തുടങ്ങി; എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: പാലക്കാട്ടേക്കുള്ള കെ.എസ്.ആർ.റ്റി.സി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. നാല് മണിക്ക് തൊടുപുഴയിൽ നിന്നും പുറപ്പെട്ട് അരിക്കുഴ, പണ്ടപ്പിള്ളി, മുവാറ്റുപുഴ, പോഞ്ഞാശ്ശേരി, രാജ​ഗിരി ആശുപത്രി, ആലുവ, അങ്കമാലി, ചാലക്കുടി, മണ്ണൂത്തി ബൈപ്പാസ്, വടക്കഞ്ചേരി, ആലത്തൂർ, കുഴൽ മന്ദം വഴി 9.45ന് പാലക്കാട് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ്. പിറ്റേ ദിവസം രാവിലെ 5.15ന് തിരിക്കും, 10.55ന് തൊടുപുഴയിൽ എത്തും.

ഇടതുഭരണത്തിൽ തൊടുപുഴയിൽ പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചുകെട്ടുന്നു

നടപ്പാതകൾ ഇല്ലാത്ത സാഹചര്യം; ഉദ്യോഗസ്ഥർ എല്ലാത്തിനും കൂട്ട് നിൽക്കുന്നു തൊടുപുഴ: ഇടതു നേതാക്കളുടെ പിൻ സീറ്റ് ഭരണത്തിൽ തൊടുപുഴ നഗരം നരകമാകുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സാഹചര്യം. നിയമ ലംഘനങ്ങൾ ഇവിടെ വാർത്ത അല്ലാത്ത സ്ഥിതിയായി. കാരണം നടക്കുന്നത് ഭൂരിഭാഗവും നിയമ ലംഘനമാണ്. മനുഷ്യാവകാശ കമ്മീഷൻ ഒറിജിനൽ ഉൾപ്പെടെ നിരവധി ഉണ്ടെങ്കിലും നിയമ ലംഘനങ്ങൾ എല്ലാവരും കണ്ണടയ്ക്കുന്നു. കെട്ടിടം നിർമ്മിക്കാൻ നൽകുന്ന പ്ലാനിൽ പാർക്കിങ്ങ് ഏരിയ ആയി നൽകിയിരിക്കുന്നത് കെട്ടിട നമ്പർ ലഭിക്കുന്നതോടെ അടിച്ചു കെട്ടി …

ഇടതുഭരണത്തിൽ തൊടുപുഴയിൽ പാർക്കിങ്ങ് സ്ഥലങ്ങൾ അടച്ചുകെട്ടുന്നു Read More »

ജല അതോറിറ്റിയിൽ ജീവനക്കാരില്ല: നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ജല അതോറിറ്റിയുടെ പീരുമേട് പി.എച്ച് സബ് ഡിവിഷനിൽ ജീവനക്കാരുടെ കുറവുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തൊടുപുഴയിൽ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിംഗിലാണ് എ.ഇ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ അഭാവം കാരണം ജല അതോറിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. 35 കേസുകളാണ് സിറ്റിംഗിൽ പരിഗണിച്ചത്.

കൊല്ലത്ത് മകളെ ശല്യപ്പെടുത്തിയ പത്തൊമ്പതുകാരനെ കുത്തിക്കൊന്ന ശേഷം പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

കൊല്ലം: മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റത്തിന് ഒടുവിൽ പത്തൊമ്പതുകാരനെ പെൺകുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്‍റെ മകൻ അരുൺ കുമാറാണ് കൊല്ലപ്പെട്ടത്. അരുണിനെ കൊലപ്പെടുത്തയതിന് പിന്നാലെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ്(44) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അരുണും മകളും തമ്മിലുള്ള ബന്ധം പ്രസാദ് വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പെൺകുട്ടിയെ കഴിഞ്ഞ ദിവസം പ്രസാദ് ബന്ധുവിന്‍റെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ അരുൺ ബന്ധുവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ …

കൊല്ലത്ത് മകളെ ശല്യപ്പെടുത്തിയ പത്തൊമ്പതുകാരനെ കുത്തിക്കൊന്ന ശേഷം പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി Read More »

കവിയൂർ പൊന്നമ്മയെ കാണാൻ‍ കളമശേരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80 വയസായിരുന്നു. 1944 ലായിരുന്നു ജനനം. വാർധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഇന്ന് കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനം നടന്ന് കൊണ്ടിരിക്കുകയാണ്. അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് ഒഴുകി എത്തി കൊണ്ടിരിക്കുന്നത്. മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങളെ …

കവിയൂർ പൊന്നമ്മയെ കാണാൻ‍ കളമശേരിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ Read More »