ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ പലയിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളിൽ നിന്ന് 26 പവനാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജാഫർ, മേസം ഇറാനി എന്നിവരെ ഹൈദരാബാദിലേക്കുള്ള വിമാനം തടഞ്ഞും …
ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »