Timely news thodupuzha

logo

Local News

മണിപ്പൂരിലെ വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സി.ആർ.പി.എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ആർ.പി.എഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

മൂന്നാറിൽ കടുവക്കൂട്ടം ഇറങ്ങി, പരിഭ്രാന്തിയിൽ ജനങ്ങൾ

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളാണ് കടുവക്കൂട്ടത്തെ കണ്ടത്. ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞ വർഷം അവസാനം ഇവിടെനിന്ന് ഒരു കടുവയെ പിടികൂടിയിരുന്നു.

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: കോഴിക്കോട് ഒരാള്‍ മരിച്ചു

കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തു നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ യുവാവിനെ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നേടിയശാല വടക്കുമുറി ബിൻ്റോ ബെന്നിയാണ്(32) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വെള്ളം തീരെ കുറവായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വീണത്. ഉച്ചക്ക് ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ, ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, …

തൊടുപുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു, യുവാവിനെ രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം Read More »

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ

കരിമണ്ണൂർ: തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിൽ എത്തി വോട്ടു ചെയ്ത് ജനധ്യാപത്യ വ്യവസ്ഥിതിയിൽ ഭാഗമാകുകയും പുതുതലമുറക്ക് മാതൃക ആയിരിക്കുകയും ആണ് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ മുൻ അധ്യാപകൻ എ.റ്റി വർക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടങ്കിലും പഴയ സുഹൃത്തുക്കളെയും ശിഷ്യ ഗണത്തെയും നേരിട്ട് കാണാം എന്നതു കൊണ്ടാണ് ബൂത്തിൽ എത്തി വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെയ്യശേരി സ്കൂളിന്റെ ആദ്യകാലം മുതൽ അധ്യാപന വൃത്തിയിൽ പ്രവർത്തിച്ചിട്ടുള്ള വർക്കി സാറിന് സ്വദേശത്തും വിദേശത്തുമായി വലിയ ശിഷ്യ …

തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിലെത്തി വോട്ടു ചെയ്ത് മുൻ അധ്യാപകൻ Read More »

20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: കേരള കോൺഗ്രസ്സ് ചെയർമാനായ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് …

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി Read More »

ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥികൾ വിവിധ ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സം​ഗീത വിശ്വനാഥൻ തൃശ്ശൂർ നിയോജക മണ്ഡലത്തിലെ ഗുരുവിജയം എൽ പി സ്കൂളിൽ(ബൂത്ത് നമ്പർ 160 ൽ ) വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂൾ ബൂത്ത് നമ്പർ 80 ൽ വോട്ട് രേഖപെടുത്തി. ഭാര്യയോടും കുടുംബാംഗങ്ങളോടൊപ്പമാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വാഴത്തോപ്പ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എൻ ജെ സുനേഖിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തിയത്. വാഹനം നിർത്താൻ പോലീസുകാർ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു. പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. …

ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികർ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും Read More »

തൊടുപുഴയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് ഉടമ ഉൾപ്പെടെ നാല് പേർ പൊലീസിൽ കീഴടങ്ങി

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആനകെട്ടിപ്പറമ്പില്‍ ബസിലെ ഡ്രൈവര്‍ ഇടവെട്ടി സ്വദേശി സക്കീറിന്റെ (52) നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളായ അമ്മാസ് ബസിന്റെ ഉടമ ഉള്‍പ്പെടെ നാല് പേര്‍ പൊലീസില്‍ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം എന്ന നിസാര്‍, ഇയാളുടെ മക്കളായ മുഹ്സീന്‍, മന്‍സൂര്‍, സലിമിന്റെ സഹോദരന്‍ സക്കീര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവുമായി …

തൊടുപുഴയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് ഉടമ ഉൾപ്പെടെ നാല് പേർ പൊലീസിൽ കീഴടങ്ങി Read More »

കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഒരുക്കുന്നു കുട്ടനാടിനെ കണ്ടറിയാൻ അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര

തൊടുപുഴ: കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ 28ന് ഉല്ലാസയാത്ര ഒരുക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ലോകപ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് നിറഞ്ഞ മനസ്സോടെ കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ നെഹ്റു ട്രോഫി വള്ളംകളി ടക്കുന്ന പുന്നമടക്കായലിൻ്റെ ഓളപരപ്പിലൂടെ ഇളം കാറ്റുമേറ്റ് നാല് മണിക്കൂർ യാത്ര. പാതിരാ മണൽ ദ്വീപിൻ്റ മനോഹാരിതയും ആലപ്പുഴ ബീച്ചിലെ സായം സന്ധ്യയുടെ കിരണങ്ങളെ കൺകുളിർക്കെ കാണുവാനും സാധിക്കുന്ന യാത്രയിൽ പരിമിതമായ സീറ്റുകൾ മാത്രമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ …

കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ ഒരുക്കുന്നു കുട്ടനാടിനെ കണ്ടറിയാൻ അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര Read More »

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ

തൊടുപുഴ: 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് മുതൽ ബിജെപി സിപിഎം ബന്ധം ഉണ്ടെന്ന് തങ്ങൾ പറഞ്ഞതാണ്, അതാണ് മറ നീക്കി പുറത്ത് വന്നതെന്ന് മാത്യൂ കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മൃദു സമീപനം ഞെട്ടിച്ചു. കാലങ്ങളായുള്ള സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ് ഇത്. പിണറായിയുടെ അറിവോടെയാണ് എല്ലാം. മാസപ്പടി, സ്വർണ്ണക്കടത്ത് അടക്കം ഗുണം കിട്ടിയത് പിണറായിക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ സിപിഎമ്മിന്റെയും പിണറായിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷം ഇനി സിപിഎം നെ വിശ്വസിക്കില്ല. കോൺഗ്രസിനെതിരായ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചന കൂടിയാണിത്. …

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ Read More »

വിവാഹപ്പന്തലിന് തീപിടിച്ചു; ബിഹാറിൽ കുട്ടികളടക്കം ആറ് പേർ മരിച്ചു

ദർബം​ഗ: ബിഹാറിലെ ദർബം​ഗയിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിന​ഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ(26), ലീലാദേവി(23), കാഞ്ചൻ ദേവി(26), സിദ്ധാന്ത് കുമാർ(4), ശശാങ്ക് കുമാർ(3), സാക്ഷി കുമാരി(5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.

ദുബൈയിലെ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു

ദുബൈ: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീമാണ്(29) വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കബർ അടക്കം കുടയത്തൂർ ജുമാമസ്ജിദിൽ. മാതാവ് ഹഫ്സ. സഹോദരി ബീമ.

ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുത്; നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തി

തൊടുപുഴ: നടൻ ആസിഫലി കുമ്മൻകല്ല് ബി.റ്റി.എം.എൽ.പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്‌കർ അലിയും കൂടെ ഉണ്ടായിരുന്നു. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നു, 219856 പേർ വോട്ട് ചെയ്തു കഴിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

ഇടുക്കി: ലോക് സഭ തിരഞ്ഞെടുപ്പ് ഇടുക്കിയിൽ സുഗമമായി പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതൽ വെബ് കാസ്റ്റിങ് ടീമും കൺട്രോൾ റൂമും കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. വനാതിർത്തികളിലുള്ള ബൂത്തുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അടിയന്തര നടപടികൾക്ക് നിർദേശം നല്കാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നമ്പറുകൾ ക്രമീകരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. മൂന്നു പേരടങ്ങുന്ന ടീമായാണ് ഇവരുടെ പ്രവർത്തനം. വോട്ടർമാർക്കും പോളിങ്ങ് ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതത് …

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് സുഗമമായി പുരോഗമിക്കുന്നു, 219856 പേർ വോട്ട് ചെയ്തു കഴിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു Read More »

കന്നിവോട്ട് രേഖപ്പെടുത്തി ഇരട്ടകൾ

ഇടുക്കി: എള്ളുമ്പുറം പീടികയിൽ പരേതനായ ജോൺസൻ ഡാനിയലിന്റെയും അന്നമ്മയുടെയും ഇരട്ടക്കുട്ടികളാണ് ജോസ്നയും ജോൽസനയും. മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ ബി.എ വിദ്യാർത്ഥിനികളായ ഇരുവരുടെയും കന്നി വോട്ടായിരുന്നു ഇത്. മേലുകാവുമറ്റം സെൻറ് തോമസ് യു.പി സ്കൂൾ ബൂത്ത് നമ്പർ 41ൽ സഹോദരിമാർ വോട്ട് രേഖപെടുത്തി.

മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവ് ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി

വാഴക്കുളം: മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവും തൊടുപുഴ – വാഴക്കുളം യുവരാജാസ്‌ കോളേജ് സ്ഥാപകനുമായ ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി. തൊടുപുഴയിലെ വിവിധ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 27/04/2024 ശനി ഉച്ചകഴിഞ്ഞു 3.30നു വാഴക്കുളം സെൻ്റ് ജോർജ് പള്ളിയിൽ. മുൻ സ്വാതന്ത്ര്യ സമര സേനാനി പടി: കോടിക്കുളം പരേതനായ ചിറമാട്ടേൽ ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ …

മുതിർന്ന മുൻ കേരളാ കോൺഗ്രസ് നേതാവ് ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ നിര്യാതനായി Read More »

ഇടമലക്കുടിയിൽ കനത്ത പോളിങ്ങ്

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. 1844 വോട്ടര്‍മാരാണ് ഇവിടെ. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്ന് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നു. 516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരും. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 507 വോട്ടര്‍മാരുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് …

ഇടമലക്കുടിയിൽ കനത്ത പോളിങ്ങ് Read More »

തെരെഞ്ഞെടുപ്പ് തിരക്കിനിടയിൽ സർക്കാർ ഉദ്യോഗസ്ഥർ മോഹൻലാലിനെ കാണാൻ പോയി ;ജനം ദുരിതത്തിൽ

മൂലമറ്റം :ഡ്യൂട്ടി സമയത്ത് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ കൂട്ടത്തോടെ മോഹൻലാലിനെ കാണാൻ പോയത് പ്രതിക്ഷേധത്തിന് കാരണമായി. മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടക്കുന്ന എൽ 360 എന്ന സിനിമയുടെ ഷൂട്ടിംങ് കാണാനാണ് ജീവനക്കാർ പോയത്. ഇതിനിടെ പഞ്ചായത്ത് ഓഫിസിൽ ഇടപാടുകൾക്കായി എത്തിയ ജനങ്ങൾ ഓഫിസിൽ ജീവനക്കാരുടെ കുറവുകണ്ടതോടെ വിവരം അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ സിനിമ ഷൂട്ടിംങ് കാണാനായി പോയവിവരം അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ

ഇടുക്കി: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹരിതകർമ്മസേനയ്ക്കോ ബന്ധപ്പെട്ട ഏജൻസികൾക്കോ കൈമാറിയിട്ടുണ്ടെന്ന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ Read More »

ഇടുക്കി ജില്ലയിൽ 27ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ

ഇടുക്കി: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ട് ജില്ലയിൽ സെക്ഷൻ 144 പ്രകാരം ഏപ്രിൽ 24 ന് വൈകിട്ട് ആറ് മുതൽ ഏപ്രിൽ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർ ഐ.പി.സി. സെക്ഷൻ 188 പ്രകാരം ശിക്ഷാർഹരായിരിക്കും. ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ …

ഇടുക്കി ജില്ലയിൽ 27ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ Read More »

ഇടമലക്കുടിയില്‍ 1844 വോട്ടര്‍മാര്‍

ഇടമലക്കുടി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാര്‍. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നുണ്ട് . ഇവരിൽ ഭൂരിഭാഗവും വീട്ടിൽ വോട്ട് ചെയ്ത് കഴിഞ്ഞു ഇവർ. ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍ , പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണിവിടെയുള്ളത്. ഇടമലക്കുടിയില്‍ 516 പുരുഷ വോട്ടര്‍മാരും 525 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1041 വോട്ടര്‍മാരാണുള്ളത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള നാല് പേരാണുള്ളത്. …

ഇടമലക്കുടിയില്‍ 1844 വോട്ടര്‍മാര്‍ Read More »

ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍

തൊടുപുഴ: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ വോട്ടര്‍മാരും ഒന്‍പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ …

ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍ Read More »

തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

കൊച്ചി: സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ്. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ

കോഴിക്കോട്: വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇതൊക്കെയും ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണമെന്ന് എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം സെക്രട്ടറി എ പ്രദീപ്‌കുമാറും പ്രസ്‌താവനയിൽ പറഞ്ഞു. വടകരയിൽ യു.ഡി.എഫ് ചുവടുറപ്പിച്ചെന്ന് പറയുന്നവർ വടകരയിൽ കണ്ണ് തുറന്നു നടക്കണമെന്ന് പി മോഹനൻ പറഞ്ഞു. വടകരയിൽ എൽ.ഡി.എഫ് ജയിക്കും. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. പെയ്ഡ് സർവ്വേകൾ കൊണ്ട് അത് …

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ Read More »

തൊടുപുഴയിൽ ഇടുക്കി ജില്ലാ സബ് കളക്ടർ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്തു

തൊടുപുഴ: ന്യൂമാൻ കോളേജിൽ നിന്നും ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്തു. രാവിലെ മുതൽ ഉദ്യോഗസ്ഥരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിലെ ഏറ്റവും അകലെയുള്ള പട്ടയക്കുടി പോളിങ്ങ് സ്‌റ്റേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളാണ് ആദ്യം കൈമാറിയത്. രാവിലെ എട്ട് മുതൽ തൊടുപുഴ ന്യൂ മാൻ കോളേജിൽ ആരംഭിച്ച വിതരണം 20 ബൂത്തുകളിൽ ആയാണ് ക്രമീകരിച്ചത്. നടപടികൾ പൂർത്തീകരിച്ച മുറക്ക് ഉദ്യോഗസ്ഥരെ അതതു പോളിംഗ് ബൂത്തുകളിലേക്ക് സുരക്ഷിതമായി അയച്ചതയും …

തൊടുപുഴയിൽ ഇടുക്കി ജില്ലാ സബ് കളക്ടർ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്തു Read More »

റോഡിന് വീതിയില്ല, ഓടയും ഇല്ല, ഇടുക്കി മൂലമറ്റത്ത് മഴ പെയ്താൽ വെള്ളം റോഡിലേക്ക്

മൂലമറ്റം: ആദിവാസി മേഖലയിലെ ഒരു പഞ്ചായത്ത് റോഡിൻ്റെ അവസ്ഥയാണ് ഇത്. റോഡിന് വീതിയില്ല അതുകൊണ്ട് തന്നെ ഓടയും ഇല്ല. ഇക്കാരണത്താൽ മഴ പെയ്താൽ ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം റോഡ് നശിക്കുകയും വാഹനങ്ങൾ ഓടാതാവുകയും ചെയ്യുന്നു. അറക്കുളം പഞ്ചായത്തിലെ ആദിവാസി മേഖലയായ പതിപ്പള്ളിയിലെ മേ മുട്ടം റോഡിൻ്റെ ദുരിതം കാണാൻ ആരുമില്ല. ത്രിതല പഞ്ചായത്തംഗങ്ങൾ പോലും തിരിഞ്ഞ് നോക്കുന്നില്ല മൂലമറ്റം പതിപ്പള്ളി മേ മുട്ടം റോഡും മൂലമറ്റം കോട്ടമല റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് …

റോഡിന് വീതിയില്ല, ഓടയും ഇല്ല, ഇടുക്കി മൂലമറ്റത്ത് മഴ പെയ്താൽ വെള്ളം റോഡിലേക്ക് Read More »

കർഷകർക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിയണം: ഇതിന് തയ്യാറാകുന്ന ജനപ്രതിനിധികൾക്കേ വോട്ടു ചെയ്യൂ; തോമസ് മൈലാടൂർ

കുടയത്തൂർ: കാർഷിക വസ്തുക്കളുടെ അടിക്കടിയുള്ള വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന കേരള ജനതയുടെ ഇടയിലേക്ക് ഒരു തെരഞ്ഞെടുപ്പ് വന്നിരിക്കുകയാണ്. അപ്പോഴാണ് പെരും കൊഴുപ്പ്, അഞ്ചിരി ഇഞ്ചിയാനി, ആലക്കോട് നിവാസികളായ കർഷകർ വയനക്കാവ് പാലത്തിൽ ഒത്ത് കൂടിയത്. ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ഇവിടെ നടന്നു. കാർഷീക വസ്തുക്കൾക്ക് താങ്ങ് വില വർദ്ധിപ്പിക്കണം. ടൂറിസം വന്നാൽ കാർഷിക വിളകളുടെ വില തകർച്ചയിൽ ബുദ്ധിമുട്ട് അനുഭവിക്കന്ന കർഷകർക്ക് അതിലൂടെ പല നേട്ടങ്ങളും കൊയ്യാമെന്നും, ഇതിന് തയ്യാറാകുന്ന …

കർഷകർക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിയണം: ഇതിന് തയ്യാറാകുന്ന ജനപ്രതിനിധികൾക്കേ വോട്ടു ചെയ്യൂ; തോമസ് മൈലാടൂർ Read More »

റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി

പറവൂർ: ജോൽസ്യൻ രാമചന്ദ്രൻ സി.ബിയുടെ ഭാര്യ റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി. സംസ്കാര ചടങ്ങുകൾ വടക്കൻ പറവൂരിലെ വസതിയായ വഴിക്കുളങ്ങര നമ്പിയത്ത് പ്രയാഗയിൽ നടന്നു. മക്കൾ: ഗായത്രി, പാർവ്വതി, ശ്രീലക്ഷ്മി. മരുമക്കൾ: അനൂപ്, ഹരീഷ്. ചെറുമക്കൾ: അഭിറാം രാമചന്ദ്രൻ, മാധവി ഹരീഷ്. സഹേദരങ്ങൾ: സുഷമ പവനൻ(റിട്ട: അസ്സി. രജിസ്ട്രാർ), ഹേമലതാ സുഭാഷ്(റിട്ട: ഹെഡ്മിസ്ട്രസ്), പി.കെ സുരേഷ്കുമാർ(റിട്ട: സബ്ബ് ഇൻസ്പെക്ടർ), വസന്തകുമാരി ശ്രീനിവാസൻ(ആലുവ സെറ്റിൽമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ), ജയമണി ബോബൻ, ശ്രീകല രമേശ്. …

റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി Read More »

പോളിംഗ് ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും; എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.

ഫീസ് മടക്കി നൽകുന്നതിനെ ചൊല്ലി കട്ടപ്പനയിലെ സ്വകാര്യ ജിമ്മിൽ ഉണ്ടായ സംഘർഷത്തിൽ വക്കീലിന് കുത്തേറ്റു

ഇടുക്കി: കട്ടപ്പന പഴയബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് വേൾഡ് ജിമ്മിലാണ് ബുധനാഴ്ച രാത്രിയിൽ സംഘർഷം ഉണ്ടായത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജീവനും ഉടമ പ്രമോദും തമ്മിൽ വാക്ക്തർക്കം ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയിൽ മുൻകൂറായി അടച്ച പണം തിരികെ ആവശ്യപ്പെട്ട് ജിമ്മിൽ എത്തിയപ്പോഴാണ് പ്രമോദ് ജീവനെ ആക്രമിച്ചത്.വാക്ക് തർക്കത്തിനൊടുവിൽ പ്രതി കത്തി എടുത്ത് കുത്തുകയായിരുന്നു.യുവാവിന്റെ കൈമുട്ടിന് മുകളിലാണ് കുത്തേറ്റത്. ആഴമുള്ള മുറിവായതിനാൽ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്.കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം …

ഫീസ് മടക്കി നൽകുന്നതിനെ ചൊല്ലി കട്ടപ്പനയിലെ സ്വകാര്യ ജിമ്മിൽ ഉണ്ടായ സംഘർഷത്തിൽ വക്കീലിന് കുത്തേറ്റു Read More »

തൊടുപുഴയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തഹസിൽദാർ

തൊടുപുഴ: തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ തൊടുപുഴ തഹസിൽദാർ എ.എസ് ബിജി മോൾ പറഞ്ഞു. 216 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ രാവിലെ ഏഴു മണിക്ക് 260 പോളിങ്ങ് ഉദ്യോ​ഗസ്ഥർ ഇ.ആർ.ഒ, എ.ആർ.ഒ ഉദ്യോ​ഗസ്ഥരും ഹാജരാകും. 20 കൗണ്ടറുകൾ ആണ് ഉള്ളത്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലേക്കും ഉള്ള പ്രിസൈഡിങ്ങ് ഓഫീസര്‍മാരും എത്തിച്ചേരും. ഇലകോട്രേണിക് പോളിങ്ങ് മിഷ്യൻ, വിവിപാറ്റ് തുടങ്ങി ആവശ്യമായ എല്ലാ സാധനങ്ങളും വാഹനത്തിൽ പോളിങ്ങ് ബൂത്തുകളിലേക്ക് കൊണ്ടു പോവുകയും 26ന് …

തൊടുപുഴയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തഹസിൽദാർ Read More »

ഇലക്ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് അറിയിച്ചു. ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി. ഏപ്രില്‍ 25ന് രാവിലെ എട്ട് മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്ങ്‌ സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കല്‍ …

ഇലക്ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് Read More »

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ

തൊടുപുഴ: ഇറാൻ തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ജയിൽ മോചിതനാക്കുവാൻ താമസം വന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ. കിറ്റക്സിനെ പറഞ്ഞു വിട്ടതിൽ ഇരു മുന്നണികളും മാപ്പു പറയണം. കന്യാകുമാരി മുതൽ കാശ്മീർ വരെ പൊതുവായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കണം. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് രാജ്യത്ത് പൊതുവില ഈടാക്കണം. കുറ്റകൃത്യങ്ങളുടെ ശിക്ഷ മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ഉയർത്തണം. വിമാന …

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ Read More »

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലതു മുന്നണികളെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണ്ണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൊട്ടക്കാമ്പൂർ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളിൽ കഴിഞ്ഞ …

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി Read More »

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം

ഇടുക്കി: തിളച്ചു മറിയുന്ന ചൂടിലും തൊടുപുഴയുടെ മനം കവർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം. ഇന്നലെ തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് നാൽപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. പട്ടയം കവലയിൽ നടന്ന സ്ഥാനാർത്ഥി പര്യടന ഉദ്ഘാടനം യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ് നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് എം.ജെ ജേക്കബ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ …

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം Read More »

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ്

തടത്തിക്കവല: എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്(എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃക്കാരിയൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി ജയകുമാർ …

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ് Read More »

കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്റെ മൂലക്കല്ലിൽ മാർ റാഫേൽ തട്ടിൽ

കോതമംഗലം: ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയർത്തിയിട്ടുള്ളത് എന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വിശ്വാസത്തോടെ എക്കാലത്തും വിശ്വസ്തത പുലർത്തിയ ദൈവ ജനംആണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തിൽ സഭയെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടർന്നു വരുന്നുണ്ട്. മനുഷ്യന്റെ വേദനകൾ സങ്കടങ്ങൾ എന്നിവയിൽ എല്ലാം കരം ചേർത്തുപിടിച്ച നല്ല സമരിയ കാരന്റെ മാതൃക നൽകിയ രൂപതയാണ് കോതമംഗലം. രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പിതാക്കന്മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും ആത്മായരുടെയും …

കോതമംഗലം രൂപത പടുത്തുയർത്തിയത് ഐക്യത്തിന്റെ മൂലക്കല്ലിൽ മാർ റാഫേൽ തട്ടിൽ Read More »

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു. ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ …

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി Read More »

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

രാജാക്കാട്: ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. പോലീസിൻ്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിൻ്റെ(66) മരണമാണ് വിവാദമായിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 നോടുകൂടി കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം …

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി

ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പിള​യ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ട​മ ത​ടി കേ​ടാ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വ​ട​ക്കു ​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗി​ർ​പു​രി​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ബി​രി​യാ​ണി പൊ​തി​ഞ്ഞു​ ന​ൽ​കി​യ ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണു വി​വാ​ദ​ത്തി​നു കാ​ര​ണം. ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഹോ​ട്ട​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ ചെ​യ്ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തോ​ടെ പ്ലേ​റ്റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ലു​ട​മ​യെ വി​ട്ട​യ​ച്ചു. ഒ​രു ഫാ​ക്ട​റി​യി​ൽ ​നി​ന്ന് ആ​യി​രം പ്ലേ​റ്റു​ക​ൾ വാ​ങ്ങി​യ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് …

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി Read More »

Ən Yaxşı Onlayn Kazinolar Azərbaycan 2024 Ən Yaxşı 854 Qumar Saytları Holymolycasino

Ən Yaxşı Onlayn Kazinolar Azərbaycan 2024 Ən Yaxşı 854 Qumar Saytları Holymolycasinos Etibarlı Onlayn Kazino Böyük Bonuslar Content Mostbet-də Sevimli Kazino Oyunları Əsl Pulla Onlayn Kazino Oyunlarını Oynayın Ən Yaxşı Onlayn Kazino Saytları Azərbaycan 2024 Mostbet-də Niyə” “təsdiqlənməliyəm? Pulsuz Və Real Pula Oyna Rulet Və Ya Avropa Ruleti Kazino On The Internet Bonusları Azərbaycan Oyunçuları …

Ən Yaxşı Onlayn Kazinolar Azərbaycan 2024 Ən Yaxşı 854 Qumar Saytları Holymolycasino Read More »

“игровые Автоматы С Выводом На Карту Играть На Реальные деньг

“игровые Автоматы С Выводом На Карту Играть На Реальные деньги Игровые Автоматы с Выводом Денег в Карту Сразу: Моментальные Выплаты Content Комиссия, Лимиты И Сроки Вывода Средств Высокие Ставки Настройка Онлайн Игровых Автоматов Для Игры: Гайд Для Новичков 🎁бонусы же Фриспины В Игровых Автоматах Eсть единственный Выиграть Джекпот Топ список Лучших Эмулятров пиппардом Самыми Популярными …

“игровые Автоматы С Выводом На Карту Играть На Реальные деньг Read More »

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി.കെ സുമിത്താണ്(30) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 13നായിരുന്നു സംഭവം. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവർ 13ന് സുമിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പൊന്തൻപുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടു പോയി. മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. …

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ആലപ്പുഴയിൽ 61 കാരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ സഹോദരൻ പിടിയിൽ

ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ കൊന്ന്‌ വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയാണ്‌(61) കൊല്ലപ്പെട്ടത്‌. സംഭവത്തിൽ റോസമ്മയുടെ സഹോദരന്‍ ബെന്നിയെ(63) പോലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായാണ്‌ വിവരം. റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.