VBC News 8/8/2025
VBC News
VBC News
ഇടുക്കി: ജില്ലയിലെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ‘ഓപ്പറേഷൻ സെക്വർ ലാൻഡ്’ എന്ന പേരിൽ വിജിലൻസ് ആൻ്റ് ആൻ്റികറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. പീരുമേട് സബ് രജിസ്ട്രാർ ഓഫീസിൽ ഫയലുകൾക്കിടയിൽ നിന്നും 700 രൂപ പിടിച്ചെടുത്തു. ആധാരം എഴുത്ത് ജീവനക്കാരും സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരും തമ്മിൽ നടത്തിയ ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. …
ഇടുക്കി ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന Read More »
തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻ്റ് റിസേർച്ച് സെൻ്ററിൻ്റെ സഹകരണത്തോടെ മഹാത്മ സ്റ്റഡി സെൻ്റർ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെയും വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 10 ഞായറാഴ്ച്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ ഒളമറ്റം ലക്ഷം വീടിന് സമീപം സഞ്ജമാക്കിയിരിക്കുന്ന വേദിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു . ക്യാമ്പിന് സ്മിത ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും കാർഡിയോളജി , ഓർത്തോ പീഡിക് …
തൊടുപുഴ: മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റങ്ങ്ദൾ പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞു നിർത്തി ആക്രമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ബജ്റങ്ങ്ദൾ പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളുടെ പേരിൽ എടുത്തിട്ടുള്ള കേസ് റദ്ദാക്കണം. വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നടപടി കൈക്കൊള്ളണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
VBC News
തൊടുപുഴ: പട്ടാപ്പകൾ സ്ത്രീയുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണം പണയം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കയ്യിൽ നിന്നും 30000 രൂപ അടങ്ങിയ പേഴ്സ് പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പോലീസ് ബുധനാഴ്ച വെളുപ്പിന് തേനിയിൽ നിന്നും പിടികൂടിയത്. എറണാകുളം തൃക്കാക്കര ഇടപ്പിള്ളി കരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷ് (39) …
പട്ടാപ്പകൽ സ്ത്രീയുടെ കൈയിൽ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ Read More »
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയ കേസിൽ യശ്വന്ത് വർമ കുറ്റക്കാരനാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന യശ്വന്ത് വർമയുടെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി. പാനലിൻറെ കണ്ടെത്തലുകൾ തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ഇത് അസാധുവാക്കണമെന്നും ജസ്റ്റിസ് വർമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച നടപടിയെയും യശ്വന്ത് വർമ എതിർത്തിരുന്നു. മുൻ …
ഇടുക്കി: മോർ ജംഗ്ഷൻ ഉൾപ്പടെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് യോഗത്തിൽ ചർച്ച ആയി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്ഥലം ഏറ്റെടുപ്പ് നടപടി കൾ ത്വരിത ഗതിയിലാകുവാൻ റവന്യു അധികൃതരോട് ആവശ്യപെടാനും നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കുവാനും തീരുമാനം ആയി. നഗരത്തിലെ പാർക്കിംഗ് സംബന്ധിച്ച് അഡ്വക്കേറ്റ് സാലു ലീഗൽ സർവീസ് അതോറിറ്റി മുൻപാകെ ഉന്നയിച്ച വിഷയങ്ങൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കൂടാതെ ജില്ലാ കളക്ടർടെ നിർദേശ …
തൊടുപുഴ നഗരത്തിലെ ഗതാഗത കുരുക്ക്; ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു Read More »
ഇടുക്കി: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് എട്ട്, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാതല എച്ച്ഐവി, എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ എയ്ഡ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് റിബൺ ക്വിസ് മത്സരത്തിൽ കൂമ്പൻപാറ എഫ്.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ …
അന്താരാഷ്ട്ര യുവജന ദിനാചരണം: റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »
ദേവികുളം: എസ്.എസ്.പി.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റിലെ ജീവനക്കാരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊല പെടുത്താൻ ശ്രമിച്ച പ്രതികളിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി, വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പനയിലുള്ള സ്ഥലവും വീടും ജപ്തി ചെയ്ത് കട്ടപ്പന സബ് കോടതി ഉത്തരവിറക്കി. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എസ്.എസ്.പി.ഡി.എൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് …
തൃശൂർ: കോടാലി സർക്കാർ സ്കൂളിലെ സീലിങ്ങ് തകർന്നു വീണ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി. വിഷയത്തിൽ സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. അതേസമയം നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപയ്ക്കായിരുന്നു കോസ്റ്റ് ഫോർഡ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകിയത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിലെ ഹാളിൻറെ സീലിങ് …
ആലുവ: ഡിവൈഎസ്പി ചമഞ്ഞ് ഉന്നതയിൽ നിന്ന് പണം തട്ടാൻ ശ്രമം ബിരുദധാരി അറസ്റ്റിൽ. റിസോർട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച് ആലുവ ഡിവൈഎസ്പി എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച ആളാണ് പിടിയിലായത് തിരുവന്തപുരം സ്വദേശി നിസ്സാമാണ്(45) പിടിയിലായത്. ഇയാൾ മുൻപും ഇത്തരത്തിലെ പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചെറിയ രീതിയിൽ റിസോർട്ട് നടത്തുന്ന നിസ്സാം ഇതിൻ്റെ ഡെവലപ്മെൻറിനായി പണം സ്വരൂപിക്കാൻ ആയിട്ടാണ് തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെട്ടത്. സമൂഹത്തിൽ മാന്യനും ബിരുദധാരിയുമായ ഇയാൾ മാന്യമായ വസ്ത്രം ധരിച്ചാണ് തട്ടിപ്പിന് …
ഡി.വൈ.എസ്.പി ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവന്തപുരം സ്വദേശി പിടിയിൽ Read More »
VBC News
ഇടുക്കി: പ്രണയം നടിച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമളി വെള്ളാരംകുന്ന് വണ്ണാന്‍പാലം ഭാഗത്ത് കണ്ണിമാര്‍ചോല വീട്ടില്‍ കെ സതീഷ് കുമാറിനെയാണ്(കണ്ണന്‍ -27) കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ 28നാണ് പ്രതിയുടെ ഓട്ടോറിക്ഷയില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരിലെത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. നേരത്തെ കുമളിയില്‍ …
തൊടുപുഴ: കരിമണ്ണൂരിൽ അയൽവാസികൾ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ പാഴൂക്കര പുളിക്കൽ മനുപ്രസാദിനും മാതാവ് രാധാമണിക്കുമാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് നടുവിൽ വെളളാട് കരയിൽ കുന്നുംപുറത്ത് വീട്ടിൽ അതുൽ സോമനെയാണ്(26) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാവിലെ 7.40 നാണ് മനു പ്രസാദ് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി അതുൽ അതിക്രമം നടത്തിയത്. മനു പ്രസാദിനെ മാരകായുധം ഉപയോഗിച്ച് …
ഹൈദരാബാദ്: ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ സമ്പത്തിനെ കൊന്ന കേസിൽ ഭാര്യ രമാദേവിയും കാമുകൻ കാറെ രാജയ്യയും രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസുമാണ് അറസ്റ്റിലായിരിക്കുന്നത്. യൂട്യൂബിലൂടെയാണ് കൊലപാതകത്തിനുള്ള മാർഗം കണ്ടെത്തിയതെന്ന് രമാദേവി വെളിപ്പെടുത്തി. സമ്പത്ത് പ്രാദേശിക ലൈബ്രറിയിലെ സ്വീപ്പർ ആയിരുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. ചെറുകടികൾ വിറ്റഴിച്ചാണ് രമാദേവി കുട്ടികളെ വളർത്തിയിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട 50 വയസുള്ള കാറെ രാജയ്യയുമായി രമാദേവി …
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സ്കൂളിലെത്തിയ വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റതിനെ പാടുകൾ കണ്ട് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൻ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷനിലും പാരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ അടുത്തു നിന്നും കണ്ടെത്തിയ നോട്ട് ബുക്കിൽ രണ്ടാനമ്മയുടെയും അച്ഛൻറെയും ക്രൂരത വിവരിക്കുന്നുണ്ട്. ഒരിക്കൽ പ്ലേറ്റ് മറന്നു വച്ചതിന് രണ്ടാനമ്മ ക്രൂരമായി മർദിച്ചെന്ന് …
നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര മർദനം; ആലപ്പുഴയിലാണ് സംഭവം Read More »
കുമളി: അട്ടപ്പള്ളം കരുവേലിപടി ജയകൃഷ്ണൻ്റെ ഒന്നരയേക്കർ സ്ഥലത്തെ ഏകദേശം 110 ഏല ചെടികളിലെ ശരങ്ങളാണ് വെട്ടി മുറിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വെട്ടിയ ശരങ്ങൾ ഓരോ ഏല ചുവട്ടിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പക്ഷേ ആരാണ് ചെയ്തതെന്നോ, എന്തിനു ചെയ്തോ എന്നത് വ്യക്തമല്ല. എന്തായാലും കുടുബത്തിൻ്റെ വർഷങ്ങളുടെ അദ്ധ്യാനമാണ് നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രദേശത്ത് മുൻപ് ഉണ്ടായിട്ടില്ല എങ്കിലും, ഏലയ്ക്ക മോഷണം സ്ഥലത്ത് പതിവാണ് എന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ ജയ കൃഷ്ണൻ …
തൊടുപുഴ: ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും മങ്ങാട്ടുകവല – വെങ്ങല്ലൂർ ബൈപ്പാസ് റോഡിലാണ് കുഴികൾ ഏറെയും. മഴ പെയ്ത് വെള്ളം റോഡിലൂടെ ഒഴുകുമ്പോൾ കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. ഒരു മാസം മുമ്പ് തൊടുപുഴ സ്വദേശി സന്തോഷ് അറയ്ക്കൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് തോളെല്ലിന് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. അപകട വിവരം അറിഞ്ഞ് അടുത്ത ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കുഴികളിൽ ടാർ മിശ്രിതം ഇട്ടെങ്കിലും വീണ്ടും …
തൊടുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു Read More »
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷമാണ് കുമളി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വീണ്ടും ചന്ദനക്കടത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പിടിക്കപ്പെട്ട ചന്ദനക്കടത്ത് കേസുകൾക്ക് സമാനമായി ഇന്നലെ പിടികൂടിയ ചന്ദനക്കടത്ത് കേസിലും അന്തർസംസ്ഥാന സാന്നിധ്യമുള്ളത് ചന്ദനക്കടത്ത് മാഫിയകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്.ഇന്നലെ പുലർച്ചെ 3 മണിയോടുകൂടിയായിരുന്നു കുമളി മുരിക്കടിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ 3 ചന്ദന മരങ്ങൾ മോഷണം പോയതായി അറിഞ്ഞിരുന്നത്. തുടർന്നാണ് മുറിച്ച് മാറ്റിയ ചന്ദ മരക്കഷ്ണങ്ങൾ കടത്തുവാൻ ശ്രമിക്കവെ പ്രതികൾ വൈകിട്ട് 4 മണിയോടുകൂടി കുമളി ഫോറസ്റ്റ് റേഞ്ച് വനപാലകരുടെ …
തൊടുപുഴ: കേരളത്തിലെ ഇടതു ഭരണം പാർട്ടിക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രം നടത്തുന്നതാണെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് പറഞ്ഞു. സാധാരണക്കാരെയും പട്ടിണിക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിക്കുന്ന സർക്കാർ ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും യഥാസമയം ഡി.എയും ആനുകൂല്യങ്ങളും അനുവദിക്കുകയും പി.എസ്.സി അംഗങ്ങളുടെ ആനുകൂല്യങ്ങൾ ലക്ഷങ്ങൾ വർദ്ധിപ്പിച്ച് നൽകുകയും ചെയ്യുന്ന സർക്കാർ ആശാ വർക്കർമാരുടെ സമരത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. ക്ഷാമാശ്വാസം അനുവദിക്കുക, അനുവദിച്ച ക്ഷാമാശ്വാസത്തിൻ്റെ കുടിശിഖ നൽകുക, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ …
തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. നടുക്കണ്ടം ചാരപ്പുറത്ത് രാമചന്ദ്രനാണ് ഒഴുക്കിൽപ്പെട്ടത്. നെല്ലിക്കാവിന് സമീപം പുഴയിലൂടെ ഒരാൾ ഒഴുകി വരുന്നതായി കടവിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന മടക്കത്താനം സ്വദേശി ഗിരിശങ്കർ കാണുകയായിരുന്നു. ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി ഒഴുക്കിൽപ്പെട്ട രാമചന്ദ്രനെ കരയിലേക്ക് വലിച്ചുകയറ്റി. ഈ സമയം വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഇയാൾക്ക് സി.പി.ആർ നൽകിയതിന് ശേഷം ചികിത്സക്കായി തൊടുപുഴ സ്മിത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാൾ അപകടനില തരണം ചെയ്തു.
പാലാ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പറും ജെ.ഡി.എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിളക്കിത്തല നായർ സമാജം സംസ്ഥാന രക്ഷാധികാരിയുമായ കെ.എസ് രമേഷ് ബാബുവിന്റെ 15-ാം തീയതിവരെയുള്ള പരിപാടികൾ റദ്ദാക്കി. അരുണാപുരം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിൽ കഴിയുന്നതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.
തൃശൂർ: സർക്കാർ സ്കൂളിലെ ഹാളിൻറെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻറെ സീലിങ്ങാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയും ചെയ്തു. 2023ലായിരുന്നു ഇത് സീലിങ് ചെയ്തിരുന്നത്.
പാല: കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക രചന ശിൽപ്പശാലയിൽ തൊടുപുഴ ചാക്കപ്പനും അവസരം ലഭിച്ചു. സംസ്ഥാനത്തു നിന്നുള്ള 25 തിരഞ്ഞെടുക്കപ്പെട്ട നാടക പ്രവർത്തകർക്കായിട്ടായിരുന്നു ശിൽപ്പശാല. പാല ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ശിൽപ്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. അവതരണത്തോടൊപ്പം മലയാള സാഹിത്യത്തിൽ നാടക രചനയുടെ ശക്തമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി നാടക കലാകാരന്മാരെ വിളിച്ചു ചേർത്തത്. ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ നേതൃത്വം നൽകി. …
പാലക്കാട്: ഷൊർണൂരിൽ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. കുളപ്പുള്ളിയിൽ നിന്നു കണയം വഴി വല്ലപ്പുഴയ്ക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുതി ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് പോസ്റ്റുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിൻ്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപെട്ടു.
മൊഹാലി: പഞ്ചാബിൽ ഓക്സിജൻ പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച മൊഹാലി ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തേക്കെത്തി. സംഭവ സ്ഥലം പരിശോധിച്ച് വരികയാണ്. പരുക്കേറ്റ മൂന്നു പേരെ മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൻറെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
തൊടുപുഴ: കർക്കിടക മാസത്തെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശമൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ കർക്കിടക ഫെസ്റ്റ്. ഫെസ്റ്റിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് – സി.ഡി.എസ് ഓഫീസുകളിൽ എത്തുന്നവർക്കായി ഔഷധകഞ്ഞി, മരുന്ന്ഉണ്ട, മറ്റ് ഔഷധ ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ സെക്രട്ടറി ജെ.എസ് ഷമീനയ്ക്ക് ഔഷധ കഞ്ഞി നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കർക്കിടക മാസത്തെ ആരോഗ്യ പരിചരണം എന്ന …
VBC News
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യുണിയൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9,10 തീയതികളിൽ 56-ാമത് ബാച്ച് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് ഓൺലൈനായി സംഘടിപ്പിക്കും.. ഒമ്പതിന് രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ പി.റ്റി ഷിബു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ആർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ മനോജ്, എ.ബി സന്തോഷ്, സ്മിത ഉല്ലാസ് തുടങ്ങിയവർ …
ഓൺലൈൻ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് എസ്.എൻ.ഡി.പി തൊടുപുഴ യൂണിയനിൽ Read More »
കോതമംഗലം: ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു ഉഷ ശിവൻ ലിസി ജോളി എന്നിവരെ അയോഗ്യരാക്കി കോടതിവിധി. ഇതിൽ സിബി മാത്യു നിലവിൽ പഞ്ചായത്ത് പ്രസിഡൻ് ആണ് 2023 ഓഗസ്റ്റ് മാസം 8 ആം തിയതി നടന്ന കവളങ്ങാട് പഞ്ചായത്തിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങളായ ഈ മൂന്ന് അംഗങ്ങൾ കൂറുമാറി വേട്ടു ചെയ്തത്. രണ്ടര വർഷത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച ശേഷം പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു അന്ന്. മൂന്ന് …
കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് മെമ്പർമാരെ അയോഗ്യരാക്കി Read More »
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിൽ നടക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളിലാണ് അഴിമതിയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പണികൾ തികച്ചും ഗുണമേന്മ ഇല്ലാത്ത വിധത്തിലാണ്നടക്കുന്നത്. വൃത്തിയായി ടാറിംഗ് പൂർത്തീകരിച്ച റോഡിൻറെ വശങ്ങളിൽ കൂടി ട്രഞ്ച് വെട്ടി പൈപ്പുകൾ സ്ഥാപിച്ചാൽ അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പാക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ യാതൊരു ഗുണമേന്മയും ഇല്ലാത്ത വിധം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.വേണ്ടത്ര സിമൻറ് ചേർക്കാതെയും …
തൊടുപുഴ: ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി ബിനോയിയും ചിന്നുവു. വിവാഹ ചിലവിനായി മാറ്റിവെച്ച 580000 രൂപ റിട്ടയേഡ് അധ്യാപകരായ മാതാപിതാക്കൾ പി.എം സ്കറിയയും കെ.പി സാറാമ്മയും സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീട് വെയ്ക്കുന്നതിനായി നൽകി മാതൃകയായി. വിവാഹ ദിവസം തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിച്ചു. ബിനോയിയും ചിന്നുവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ നൽകിയത് ഒരു കുടുംബത്തിന്റെ ചിരകാല സ്വപ്നസാഫല്യമാണ്..
കോട്ടയം: പാലാ – തൊടുപുഴ സംസ്ഥാന പാതയിൽ പ്രവിത്താനം മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ ആറാം ക്ലാസ് വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരികളായ മേലുകാവുമറ്റം നെല്ലാങ്കുഴിയിൽ ധന്യ സന്തോഷ്(38), അന്തിനാട് പ്രവിത്താനം പാലക്കുഴിക്കുന്നൽ ബെന്നിയുടെ ഭാര്യ ജോമോൾ ബെന്നി(35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ …
തൊടുപുഴ: വണ്ണപ്പുറം ടൗൺ ബൈപ്പാസിലെ കൊളമ്പയിൽ ബിജുവിന്റ വീട്ടുമുറ്റത്ത് നിന്നും പൂട്ട് തുറക്കാനുപയോഗിക്കുന്ന ഉപകരണം ലഭിച്ചു. ഞായറാഴ്ച വൈകീട്ടാണ് മുറ്റത്തുനിന്നും ഇതു കണ്ടെത്തിയത്. കള്ളൻമാർ പൂട്ടു തുറക്കാനുപയോഗിക്കുന്ന താക്കോലാണ് ഇതെന്ന് പോലീസ്പറഞ്ഞു.
VBC News
തൊടുപുഴ: മതേതരത്വവും ബഹുസ്വരതയും ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നുതെന്നും അത് രൂപപ്പെട്ടത് സ്വാതന്ത്യ സമരത്തിലൂടെയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സസംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്. ജനങ്ങൾക്കിടയൽ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് അവരുടെ ശ്രമം. ജനങ്ങൾക്കിടയിൽ …
ഇടുക്കി: കാലവർഷത്തിൽ ജാതി കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് കായും പത്രിയും ഉണങ്ങി എടുക്കുക എന്നുള്ളത്. ഇതിന് പരിഹാരം ആയാണ് ചേലച്ചുവട്, ചുരളി സ്വദേശി തെങ്ങും തെറ്റയിൽ ഷാജി പഴയ ഫ്രിഡ്ജിൽ നിർമ്മിച്ച് എടുത്ത ഡ്രയറുകൾ. 40 വാഴ്സിന്റെ 4 ബൾബു കൾ കൊണ്ടാണ് ഡ്രയറിന്റെ പ്രവർത്തനം. 24 മണിക്കൂർ ട്രയർ പ്രവർത്തിക്കുന്നതിന് രണ്ട് അര യൂണിറ്റ് വൈദ്യുതി മാത്രമാണ് ആവശ്യമുള്ളത്. ജാതിക്കാ, കൊക്കോ പരിപ്പ്, ഇറച്ചി, കുടംപുളി, മല്ലി, മുളക്, കോപ്ര എന്നിവ …
കോതമംഗലം: പെരിയാറിൻ്റെ തീരത്ത് കുട്ടമ്പുഴ പഞ്ചായത്തിൽപ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഉള്ള റോഡിലാണ് വാനരക്കൂട്ടങ്ങൾ വാഹങ്ങൾക്ക് നേരെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത്. കാട്ടിലാണെങ്കിൽ വിശപ്പ് മാറ്റുന്നതിന് ഭക്ഷ്യവസ്തുകളുടെ ക്ഷാമമുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇവ ഇറങ്ങയാൽ, കടം മേടിച്ചും മറ്റും ലക്ഷകണക്കിന് രൂപ മുതൽ മുടക്കി ചെയ്ത കൃഷി വിളകൾക്ക് നാശം വരുത്തുമോ ഉപദ്രവിക്കുമോ എന്നൊക്കെയുള്ള പേടി കൊണ്ട് നാട്ടുകാർ ഒടിച്ച് വിടും. ഇതോടെയാണ് വിശപ്പ് അകറ്റാൻ രണ്ടും കൽപിച്ച് വാനര കൂട്ടങ്ങൾ റോഡിൽ ഇറങ്ങുന്നത്. കുഞ്ഞുങ്ങളുമായി വാനരക്കൂട്ടങ്ങൾ കോതമംഗലം …
തട്ടേക്കാട് പക്ഷി സങ്കേത മേഖലയിൽ റോഡിൽ ഭക്ഷണം തേടി വാനരക്കൂട്ടം Read More »
ഇടുക്കി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി മണിമല ഔസേഫ് ജോർജിൻ്റെ(വർക്കിച്ചൻ മണിമല) വീട്ടിലെത്തി കുടുംബാംഗങ്ങള അനുശോചനം അറിയിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി. പാർലമെൻ്റ് സമ്മേളനമായിരുന്നതിനാൽ എം.പിയ്ക്ക് മണിമല ഔസേഫ് ജോർജിൻ്റെ മരണ സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ ദിലീപ് കുമാറും എം.പിയോടൊപ്പം ഉണ്ടായിരുന്നു.
തൊടുപുഴ: ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്നും എൺപതുകളിലെ മൂല്യ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ പോകണമെന്നും മുൻ മന്ത്രിയും, ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി കബീർ മാഷ്. ഇന്നത്തെ തലമുറയുടെ ലഹരി ഉപയോഗം ഉദ്യോഗസ്ഥ ഭീതി കൊണ്ടും , ഭരണാധികാരികളുടെ ശക്തമായ നിർദ്ദേശം ഇല്ലാഞ്ഞിട്ടുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഗാന്ധി ദർശൻ സമിതി സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് പി.ഡി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ …
ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്ന് വി.സി കബീർ മാഷ് Read More »
ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണൻ്റെ സ്വർണ മാല മോഷണം പോയതായി പരാതി. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട് ഭവന് സമീപത്തു വച്ചായിരുന്നു സംഭവം. ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചു. ഒരു പാർലമെൻറ് അംഗത്തിന് പോലും ഇത്ര സുരക്ഷിതമായ മേഖലയിൽ പോലും സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി പറയുന്നു വ്യക്തമാക്കി. സംഭവത്തിൽ …
ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ കോൺഗ്രസ് വനിതാ എം.പിയുടെ മാല മോഷണം പോയതായി പരാതി Read More »
ഭോപ്പാൽ: മധ്യപ്രദേശിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നെപാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം. 35 വയസുകാരിയായ ഭാഗ്യശ്രീ നാംദേവ് ധനുകാണ് കൊല്ലപ്പെട്ടത്. പ്രതി ഷെയ്ഖ് റയീസിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാഗ്യശ്രീയെ നിരന്തരമായി ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. പ്രതി യുവതിയെ ഉപദ്രവിക്കുകയും തലമുടി പിടിച്ച് അടിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി റയീസ് ഭാഗ്യശ്രീയെ നിർബന്ധിച്ചിരുന്നു എന്ന് യുവതിയുടെ സഹോദരി വ്യക്തമാക്കി. കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്ത് പ്രതിയെ …
ഭോപ്പാലിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More »
മുംബൈ: ആശുപത്രി ജീവനക്കാരുടെയും ഡോക്റ്ററുടെയും അനാസ്ഥ മൂലം നവജാത ശിശു മരിച്ചുവെന്ന് പരാതി. മഹാരാഷ്ട്രയിലെ വാഷിം ജിലലയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്നും ജീവനക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശിവാനി വൈഭവ് എന്ന യുവതിയാണ് ക്രൂരമായ പെരുമാറ്റത്തിന് ഇരയായത്. ഓഗസ്റ്റ് 2ന് പുലർച്ചെയാണ് ശിവാനി വാഷി ജില്ലാ വനിതാ ആശുപത്രിയിൽ അഡ്മിറ്റായത്. പരിശോധനയ്ക്കു ശേഷം 10 മണിയോടെ പ്രസവമുണ്ടാകുമെന്ന് ഡോക്റ്റർമാർഅറിയിച്ചു. പക്ഷേ പുലർച്ചെ 3 …
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ(81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറൻറ പിതാവാണ് ഷിബു സോറൻ. കഴിഞ്ഞ ഒരു മാസത്തോളമായി കിഡ്നി സംബന്ധമായ രോഗങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു, ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ.
VBC News
അരിക്കുഴ: അപൂർവ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകളുടെ സഹായം തേടുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരിക്കുഴ വരിക്കത്താനത്ത് പുത്തൻപുരയിൽ പരേതനായ വി.എസ്. തിരുമേനിയുടെ മകൻ അരുൺദേവാണ് (42) ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നത്. ഒരു ദിവസം ശരാശരി 75,000 രൂപയാണ് അരുണിന് ആവശ്യമായ മരുന്നിന് മാത്രം ഇവിടെ ചെലവാകുന്നത്. ഓട്ടോ ഇമ്യൂൺ ഹെമൊലിറ്റിക് അനീമിയ എന്ന രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന രോഗമാണ് അരുൺദേവിന്. എറണാകുളത്തെ ഹോട്ടലിൽ …
അപൂർവ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു Read More »
ഇടുക്കി: നെടുങ്കണ്ടത്ത് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന്‍ തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്‍ഷനും അശരണരായ അഗതികള്‍ക്ക് നല്‍കി മാതൃകയാകുന്നു. 54 വര്‍ഷമായി ബാലഗ്രാം കരിമ്പോലില്‍ സോമന്‍ കിടപ്പിലാണ്. 20 -ാം വയസില്‍ കോട്ടയം കലഞ്ഞൂരില്‍ വച്ച് കൂപ്പിലെ ജോലിക്കിടെ മരത്തില്‍ നിന്നും വീണതിനെത്തുടര്‍ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോകുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്. എന്നാല്‍ പിന്നീട് മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ഇദ്ദേഹം ജീവിതത്തിലേക്ക് …
തൊടുപുഴ: നഗരത്തിൽ മോർ ജംഗ്ഷനിൽ അനുദിനം വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നഗരസഭ അധികൃതരും വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഊർജിത നടപടികൾ ആരംഭിച്ചതായി പറഞ്ഞെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമെന്ന് ആക്ഷേപം. ഗതാഗത തടസ്സം ഒഴിവാക്കാൻ ഏറ്റവും അധികം ട്രാഫിക് പ്രശ്നമുള്ള കെഎസ്ആർടിസി ജംക്‌ഷനിലെ മൂന്നു ബസ് സ്റ്റോപ്പുകളിലും ബസുകൾ നിലവിൽ നിർത്തുന്നിടത്ത് നിന്ന് 20 മീറ്റർ മുന്നോട്ട് മാറ്റി നിർത്താൻ നടപടി ആയെങ്കിലും ഇവിടെ ഗതാഗത കുരുക്കിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പലപ്പോഴും ബസുകൾ പഴയ സ്ഥലങ്ങളിൽ …
തൊടുപുഴ: മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ തൊടുപുഴയിൽ ഫോസ്റ്റാക് ട്രെയിനിങ്ങ് സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാനും വിതരണം നടത്തുവാനും വേണ്ട അടിസ്ഥാനപരമായ മാനദണ്ഡങ്ങളെ കുറിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ട്രെയിനിങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രാകേന്തു തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ വ്യാപാരികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഓഫീസർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. പലപ്പോഴും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും നിയമങ്ങൾ അറിവില്ലാത്തതുകൊണ്ട് പലതരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയാണ് …
തൊടുപുഴ മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്രെയിനിങ്ങ് സംഘടിപ്പിച്ചു Read More »