Timely news thodupuzha

logo

Kerala news

ദിവ്യക്കെതിരെ പാർട്ടി നടപടി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരായ നടപടിയിൽ ജില്ലാ നേതൃത്വത്തിന് അനുമതി നൽകി സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം അടിയന്തര യോഗം ചേർന്നത്. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കും. ഇതോടെ …

ദിവ്യക്കെതിരെ പാർട്ടി നടപടി Read More »

അമ്മയെ കൈയൊഴിഞ്ഞ് മോഹൻലാൽ

കൊച്ചി: താര സംഘടനയായ അമ്മയുടെ നേതൃ പദവികളിലേക്ക് മോഹൻലാൽ ഇനി തിരിച്ചെത്തിയേക്കില്ല. സഹപ്രവർ‌ത്തകരോട് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അമ്മ സംഘടന പ്രതിസന്ധിയിലായത്. ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരേ കേസെടുത്തതിന് പിന്നാലെ പ്രസിഡൻറായിരുന്ന മോഹൻലാൽ അടക്കം സംഘടനയുടെ ഭാരവാഹികളെല്ലാം രാജി വച്ചിരുന്നു. നിലവിൽ ഭാരവാഹികൾ അഡ്ഹോക് കമ്മിറ്റിയായി തുടരുകയാണ്. അടുത്ത ജൂണിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തേക്കും. ഒരു വർഷം വരെ താത്കാലിക കമ്മിറ്റിക്ക് ചുമതല നിർവഹിക്കാൻ …

അമ്മയെ കൈയൊഴിഞ്ഞ് മോഹൻലാൽ Read More »

കേരളത്തിൽ 7 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചത്. ഈ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിൻറെ ഫലമായി അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.

ഭക്ഷ്യ കിറ്റിൽ പുഴു കണ്ടെത്തിയ സംഭവം; പ്രതികരണവുമായി റ്റി സിദ്ദിഖ് എം.എൽ.എ

കൽപ്പറ്റ: വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ‌ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് റ്റി സിദ്ദിഖ് എം.എൽ.എ. കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് റ്റി സിദ്ദിഖ് വ്യക്തമാക്കി. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും റ്റി സിദ്ദിഖ് പറഞ്ഞു. നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും റ്റി സിദ്ദിഖ് പറഞ്ഞു. …

ഭക്ഷ്യ കിറ്റിൽ പുഴു കണ്ടെത്തിയ സംഭവം; പ്രതികരണവുമായി റ്റി സിദ്ദിഖ് എം.എൽ.എ Read More »

അതിർത്തിയിൽ മാലിന്യം തള്ളരുതെന്ന് കേരളത്തോട് കർണാടക സർക്കാർ

ബാംഗ്ലൂർ: സംസ്ഥാന അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കർണാടക സർക്കാരിൻറെ കത്ത്. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനാണ് കത്തെഴുതിയിരിക്കുന്നത്. മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക് പോസ്റ്റിൽ തടഞ്ഞിരുന്നു. 7 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കർണാടക കത്തെഴുതിയിരിക്കുന്നത്. ബന്ദിപ്പുർ വനമേഖല, എച്ച്ഡികോട്ട, ചാമരാജ് നഗർ, നഞ്ചൻഗുഡ്, മൈസൂരു എന്നിവിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. 2020 ലും കർണാടക ഇതേ ആവശ്യം …

അതിർത്തിയിൽ മാലിന്യം തള്ളരുതെന്ന് കേരളത്തോട് കർണാടക സർക്കാർ Read More »

തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി വി.ഡി സതീശൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ അനധികൃതമായി കള്ളപണം ഒഴുക്കിയെന്നാരോപിച്ച് പൊലീസ് നടത്തിയ റെയ്ഡിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ‍്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലീസിനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവിൻറെ പരാതിയിൽ പറയുന്നത്. അർധരാത്രി നടത്തിയ റെയ്ഡിൽ പൊലീസ് ഉദ‍്യോഗസ്ഥർ നിയമങ്ങൾ പാലിക്കാതെയാണ് മുൻ എം.എൽ.എയും കോൺഗ്രസ് രാഷ്ട്രീയകാര‍്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻറെയും മഹിളാ കോൺഗ്രസ് സംസ്ഥാന …

തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി വി.ഡി സതീശൻ Read More »

എൽ.ഡി.എഫ് പ്രവർത്തകർ ജനങ്ങളുടെ അകക്കണ്ണ് അറിയുന്നവരാണെന്ന് പി സരിൻ

പാലക്കാട്: കോൺഗ്രസിൻ്റെയും ബി.ജെ.പിയുടെയും ഇടയിൽ നടക്കുന്ന കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൽ.ഡി.എഫിന് സ്ക്വാഡുകളുണ്ടെന്നും കൃത്യമായ വിവരം ലഭിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. ബാഗിൽ കൊണ്ട് പോയതാണ് ഇപ്പോൾ സി.സി.റ്റി.വിയിൽ പതിഞ്ഞത്. അല്ലാതെ കൊണ്ടു പോയതും കിട്ടിയതും കൊടുത്തതുമെല്ലാം ചർച്ചയാകുമെന്നും സരിൻ പറഞ്ഞു. സി.സി.റ്റി.വിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയാവുന്ന എൽ.ഡി.എഫ് പ്രവർത്തകർ ജാഗരൂകരാണെന്നും സരിൻ കൂട്ടിച്ചേർത്തു. പണമൊഴുക്കുന്ന ഒരു തെരഞ്ഞെടുപ്പായി ഇതു മാറിക്കഴിഞ്ഞു. ഇനിയും എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും …

എൽ.ഡി.എഫ് പ്രവർത്തകർ ജനങ്ങളുടെ അകക്കണ്ണ് അറിയുന്നവരാണെന്ന് പി സരിൻ Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. ഇന്ന്(07/11/2024) പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7,200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വർണ വില 59,000 എത്തിയത്. പവൻ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വർണ വില ഇടിഞ്ഞ് തുടങ്ങിയത്. ഈ മാസം ഇന്നലെ മാത്രമാണ് ആകെ വർധനവ് …

സ്വർണ വില കുറഞ്ഞു Read More »

കോൺഗ്രസും ബി.ജെ.പിയും കള്ളപണം ഒഴുക്കിയതിൻ്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്: എം.വി ഗോവിന്ദൻ

തൃശൂർ: കോൺഗ്രസും ബി.ജെ.പിയും ഇന്ത‍്യയിലും കേരളത്തിലും കള്ളപണം ഒഴുക്കിയതിൻ്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാലക്കാട് റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിഞ്ഞുവെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്നതായി സി.സി.റ്റി.വി ദൃശ‍്യങ്ങളിൽ നിന്ന് വ‍്യക്തമാണ്. വ‍്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് ഫെനിയാണ് പെട്ടി കൊണ്ട് പോയതെന്നും താമസിക്കാത്ത ലോഡ്ജിലേക്ക് പെട്ടിയുമായി വരണ്ടേ കാര‍്യം എന്താണെന്നും അദേഹം ചോദിച്ചു. ഷാഫി പറമ്പിലിന് നാല് കോടി …

കോൺഗ്രസും ബി.ജെ.പിയും കള്ളപണം ഒഴുക്കിയതിൻ്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്: എം.വി ഗോവിന്ദൻ Read More »

പാലക്കാട് ഹോട്ടലിൽ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്

പാലക്കാട്: കോൺഗ്രസ് നേതാക്കളുൾപ്പെടെ താമസിച്ചിരുന്ന കെ.പി.എം ഹോട്ടലിൽ രാത്രി നടത്തിയ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ്. ഹോട്ടലിന്‍റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തതിനാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോൺഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാന്‍റെയും മുറികളിൽ പൊലീസ് പരിശോധന നടത്തി. വനിതാ …

പാലക്കാട് ഹോട്ടലിൽ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരേ കേസ് Read More »

വനിതാ സിനിമാ പ്രൊഡ്യൂസർ സാന്ദ്രക്ക് ഡബ്യൂ.സി.സിയുടെ പിന്തുണ

കൊച്ചി: സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം അറിയിച്ച് വുമൺ ഇൻ സിനിമ കലക്‌റ്റീവ്(ഡബ്യൂ.സി.സി). ഫെയ്സ് ബുക്കിലൂടെയാണ് ഡബ്യൂസിസിയുടെ പ്രതികരണം. അവൾക്കൊപ്പം എന്ന ഹാഷ്ടാകോടെയാണ് കുറിപ്പ്. സാന്ദ്ര തോമസിനെ പുറത്താക്കിയ സംഘടനാ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ്. ഒരുപരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെന്നും ഡബ്യൂസിസി വിമർശിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന …

വനിതാ സിനിമാ പ്രൊഡ്യൂസർ സാന്ദ്രക്ക് ഡബ്യൂ.സി.സിയുടെ പിന്തുണ Read More »

കോട്ടയത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള സ്ത്രീ മരിച്ചു

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസുള്ള സ്ത്രീ മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. നാല് പേർക്ക് കടന്നലിന്‍റെ കുത്തേറ്റു. കുഞ്ഞിപ്പെണ്ണിന്‍റെ മകൾ തങ്കമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് റെയ്ഡിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷനിൽ പരാതി നൽകി

പാലക്കാട്: കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയ്ക്കും, ഷാനി മോൾ ഉസ്മാനുമെതിരെ നടന്ന അതിക്രമത്തിൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സ്ത്രീകൾ മാത്രം താമസിക്കുന്ന മുറികളിൽ മാത്രം റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്. മര‍്യാദയില്ലാതെയാണ് പൊലീസ് അതിക്രമിച്ച് കയറിയതെന്നും പൊലീസ് അപമാനിച്ചുവെന്നും …

പാലക്കാട് റെയ്ഡിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷനിൽ പരാതി നൽകി Read More »

പാതിരാ നാടകം അരങ്ങിലെത്തും മുമ്പേ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ നടത്തിയ പൊലീസ് റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും കോൺഗ്രസ് നേതാക്കളുടെ മുറിയിലല്ല അതന്വേഷിക്കേണ്ടതെന്നും സതീശൻ‌ പറഞ്ഞു. സി.പി.എം – ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടമായ ബിജെപിയും അവർക്ക് സഹായം ചെയ്ത സി.പി.എമ്മും നേരിട്ട ജാള്യത മറയ്ക്കാൻ നടത്തിയ പാതിരാ നാടകമാണിത്. അരങ്ങിലെത്തും മുമ്പേ ആ നാടകം പൊളിഞ്ഞു. …

പാതിരാ നാടകം അരങ്ങിലെത്തും മുമ്പേ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് Read More »

‌പാലക്കാട്ടെ പാതിരാനാടകം കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം – ബി.ജെ.പി ഡീലിന്റെ തുടര്‍ച്ച; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം – ബി.ജെ.പി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ്. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പോലീസ് അധ:പതിച്ചിരിക്കുന്നു. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട …

‌പാലക്കാട്ടെ പാതിരാനാടകം കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം – ബി.ജെ.പി ഡീലിന്റെ തുടര്‍ച്ച; രമേശ് ചെന്നിത്തല Read More »

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; കണ്ണൂർ കളക്റ്റർക്ക് ഐ.എ.എസ് അസോസിയേഷന്റെ പിന്തുണ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐ.എ.എസ് അസോസിയേഷൻ. നവീന്‍ ബാബുവിന്‍റെ മരണം ദുഖകരമാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കളക്റ്റർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. കണ്ണൂർ കലക്റ്റർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്‍റെ പിന്തുണ. അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്റ്റർ നൽകുന്നുണ്ട്. അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐ.എ.എസ് അസോസിയേഷൻ പറയുന്നു.

രാഹുലിന് വേണ്ടി പണമെത്തിച്ചെന്ന് പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന

പാലക്കാട്: നിയസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തി. ചൊവാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ സിപിഎം ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാൻറെയും മുറികളിൽ പൊലീസ് പരിശോധന നടത്തി. വനിതാ പൊലീസില്ലാതെ പരിശോധിക്കാൻ സമ്മതിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പരിശോധനയിൽ …

രാഹുലിന് വേണ്ടി പണമെത്തിച്ചെന്ന് പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന Read More »

പാലക്കാട് ഹോട്ടൽ റെയ്ഡ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധന; എ.എസ്.പി

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എ.എസ്.പി അശ്വിതി ജിജി. നടന്നത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ മുറികളിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എ.എസ്.പി പറഞ്ഞു. പരിശോധനയ്ക്ക് പൊലീസിന് അവകാശമുണ്ടെന്നും കള്ളപണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലല്ല എത്തിയതെന്നും എ.എസ്.പി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ജില്ലയിലെ പല ഹോട്ടലുകളിലും പരിശോധനത്തിയതായും എഎസ്പി പറഞ്ഞു. വനിതാ പൊലീസില്ലാതെ പരിശോധന നടത്താൻ തയ്യാറല്ലെന്നാണ് വനിതാ നേതാക്കൾ വ‍്യക്തമാക്കിയത്. തുടർന്ന് വനിതാ ഉദ‍്യോഗസ്ഥ വന്ന …

പാലക്കാട് ഹോട്ടൽ റെയ്ഡ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധന; എ.എസ്.പി Read More »

സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ

തിരുവനന്തപുരം: ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ ധാരണയായതായി ഉന്നത ​വിദ്യാഭ്യാസ​ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ദക്ഷിണേഷ്യൻ നാടകരംഗത്തെ പ്രഗത്ഭരായ പ്രൊഫ. ജി ശങ്കരപ്പിള്ള, പ്രൊ​ഫ. വയലാ വാസുദേവൻ പിള്ള, പ്രൊ​ഫ. ​രാമചന്ദ്രൻ മൊകേരി എന്നിവരുടെ പേരിലാണ് റിസർച്ച് ചെയറുകൾ. ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ …

സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ Read More »

അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ

തിരുവനന്തപുരം:​ അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്‍റെ (ഇ​ന്‍റ​ർനാഷണൽ ഫെസ്റ്റിവൽ ഒ​ഫ് തിയേറ്റർ സ്‌കൂൾസ്-ഐഎഫ്ടിഎസ്) മൂന്നാം പതിപ്പ് 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ തൃശൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ​ മന്ത്രി ഡോ.​ ​ആർ.​ ബിന്ദു. തിയെറ്ററും നൈതികതയുമെന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അധ്യാപനശാസ്ത്ര കാർണിവലായാണ് ഫെസ്റ്റ് നടക്കുന്നത്. തി​യെറ്ററും അതിന്‍റെ ധാർമികതയും സംബന്ധിച്ചുള്ള പഠനങ്ങളാണ് പ്രമേയത്തിന്‍റെ അടിസ്ഥാനം. കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി …

അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ Read More »

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ മുവാറ്റുപുഴ സ്വദേശിനി പിടിയിൽ

കൊച്ചി: തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യുവിനെയാണ്(49) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മനിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കായുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയിൽ നിന്ന് നാല് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയും ഇയാളുടെ സുഹൃത്തിന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രുപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പണം വാങ്ങിയത്. …

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ മുവാറ്റുപുഴ സ്വദേശിനി പിടിയിൽ Read More »

കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴിയുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ നിരീക്ഷണം. ഇതിന് പുറെ …

കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും Read More »

മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് ചെയർമാൻ എം.കെ സക്കീർ

കൊച്ചി: മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും പ്രശ്നം നിയമപരമായി പരിഹരിക്കുമെന്നും കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ. കൊച്ചിയിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദേഹം പറഞ്ഞു. വഖഫിൻറെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ തങ്ങൾ മുന്നോട്ട് പോവുകയുള്ളുവെന്ന് അദേഹം കൂട്ടിചേർത്തു. നവംബർ 16ന് മുഖ‍്യമന്ത്രി വിളിച്ചിട്ടുള്ള ഉന്നതതല യോഗത്തിൽ രേഖകൾ സമർപ്പിക്കുമെന്ന് അദേഹം വ‍്യക്തമാക്കി. നിലവിൽ 12 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബോർഡിന് …

മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് ചെയർമാൻ എം.കെ സക്കീർ Read More »

ഇടതുപക്ഷ നയം അംഗീകരിച്ച് ആര് വന്നാലും സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും റ്റി.പി രാമകൃഷ്ണനും

പാലക്കാട്: സന്ദീപ് വാര‍്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ റ്റി.പി രാമകൃഷ്ണനും. മാധ‍്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സന്ദീപ് നിലവിൽ ബി.ജെ.പി പ്രവർത്തകനാണെന്നും ഇടതുപക്ഷനയം അംഗീകരിച്ചാൽ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ റ്റി.പി രാമകൃഷ്ണ്ൻ പറഞ്ഞു. സരിനെ പോലെയല്ല സന്ദീപ് വാര‍്യരെന്നും സരിൻ ഇടതുപക്ഷ നയം അംഗീകരിച്ച് വന്നയാളാണ്. ഇടതുനയം അംഗീകരിക്കുന്ന ആരെയും ഞങ്ങൾ സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ചയാവുന്നതെയുള്ളു. മധുര പാർട്ടി കോൺഗ്രസിൽ നയം പ്രസിദ്ധീകരിക്കുമെന്നും അദേഹം …

ഇടതുപക്ഷ നയം അംഗീകരിച്ച് ആര് വന്നാലും സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും റ്റി.പി രാമകൃഷ്ണനും Read More »

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പാലക്കാട്: മുനമ്പം വഖഫ് ഭൂമി ഹിന്ദു – മുസ്ലിം പ്രശ്നമല്ലെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രൈസ്തവരും ഉൾപ്പെടുന്നുവെന്നും ഇന്ത‍്യയൊട്ടാകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും ജാവ്ദേക്കർ പറഞ്ഞു. ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ അവർക്ക് കഴിയുന്നുവെന്നും ഇതിൽ വഖഫ് ബോർഡിനെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ സാധിക്കുന്നില്ലെന്നും അദേഹം വ‍്യക്തമാക്കി. വഖഫ് ബോർഡ് ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന കാര‍്യത്തിൽ കേരള സർക്കാർ വ‍്യക്തത വരുത്താൻ …

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ Read More »

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തെ തുടർന്ന് നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിർമാതാവ് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷന് എതിരെ വിമർശനം നടത്തിയിരുന്നു. തുടർന്ന് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം തേടി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ആവശ‍്യപ്പെട്ടു. എന്നാൽ അതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാന്ദ്ര തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാണിച്ച് പുറത്താക്കിയത്. മുമ്പ് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര …

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി Read More »

സ്വര്‍ണ വില താഴ്ന്നു

കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന്(05/11/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 59,000 എത്തിയത്. പവന്‍ വില 60,000ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണ വില ഇടിഞ്ഞ് തുടങ്ങിയത്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 …

സ്വര്‍ണ വില താഴ്ന്നു Read More »

വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നന്നതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്; ജോയി വെട്ടിക്കുഴി

കട്ടപ്പന: പിണറായി സർക്കാർ വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാകമ്മറ്റി കട്ടപ്പനയിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2009ൽ സി.എച്ച്.ആറിലെ പട്ടയ വിതരണത്തിന് സുപ്രീം …

വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നന്നതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്; ജോയി വെട്ടിക്കുഴി Read More »

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണം; ബി.ജെ.പി നേതാക്കൾ

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ. സന്ദീപ് വാര‍്യർ പാർട്ടിക്കെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും പാർട്ടിയെ ബാധിക്കുമെന്നുമാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, പത്മജാ വേണുഗോപാൽ, പി സുധീർ, വി.റ്റി രമ, എന്നിവർ പാലക്കാട് ഉണ്ടായിരുന്നു. സന്ദീപിനെതിരെ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും ആവശ‍്യമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർ.എസ്.എസ് സജീവമായി …

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണം; ബി.ജെ.പി നേതാക്കൾ Read More »

സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം

പാലക്കാട്: ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാട് സ്വീകരിച്ച സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം. ആർ.എസ്.എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ ശിവശങ്കർ എന്നിവർ സന്ദീപിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. സി.പി.എം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബി.ജെ.പി നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിക്ക് തലവേദനയായാണ് സന്ദീപ് വാര്യരുടെ പരസ്യ പ്രതികരണങ്ങളെത്തിയത്. ഈ സാഹചര്യത്തിൽ സന്ദീപ് പാർട്ടി വിട്ടാൽ അത് …

സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം Read More »

പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ചിത്രം പകർത്തുന്നത് കുറ്റമല്ല; എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുവാൻ പാടില്ല; ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളിൽ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്ന കേസിൽ പറവൂർ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും കോടതി പറഞ്ഞു. ആരുടേയും നിരീക്ഷണമില്ലെന്ന് കരുതുന്നിടത്ത് വച്ച് സ്ത്രീയുടെ …

പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ചിത്രം പകർത്തുന്നത് കുറ്റമല്ല; എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുവാൻ പാടില്ല; ഹൈക്കോടതി Read More »

ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി.

തീക്കോയി: തീക്കോയിലും സമീപപ്രദേശങ്ങളിലുമുള്ള ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി.പ്രദേശത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തീക്കോയി സെന്റ് മേരീസ് പള്ളി മുന്‍കൈയെടുത്ത് 80 വര്‍ഷം മുമ്പ് ആരംഭിച്ച കേംബ്രിഡ്ജ് സ്‌കൂളിലെ 3 അധ്യാപകരില്‍ അവസാന കണ്ണിയാണ് വിട പറഞ്ഞത് . കേംബ്രിഡ്ജ് സ്‌കൂള്‍ ആരംഭിച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീക്കോയില്‍ സെന്‍മേരിസ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത് . കേംബ്രിഡ്ജ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എറണാകുളം …

ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി. Read More »

സുല്‍ത്താന്‍ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ്(2) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വച്ച് ഓട്ടോറിക്ഷ യു ടേണ്‍ എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അപകടത്തില്‍ മറ്റാര്‍ക്കും …

സുല്‍ത്താന്‍ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം Read More »

ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കായി കർണാടകയിൽ നിന്നും എത്തിച്ചത് 41.40 കോടി രൂപയാണെന്ന് ആദ്യ അന്വേഷണത്തിൻറെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു. ഇതിൽ കർണാടകയിൽ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപയാണ്. മറ്റ് ഹവാല റൂട്ടു വഴി കേരളത്തിലേക്ക് 27 കോടി രൂപയും എത്തിച്ചുവെന്ന് ധർമ്മരാജൻറെ മൊഴിയിൽ പറയുന്നു. കൊണ്ടു വന്ന പണത്തിൽ നിന്നും സേലത്ത് വച്ച് 4.40 കോടിയും കൊടകരയിൽ വച്ച് 3.50 …

ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത് Read More »

രാഹുൽ സരിനോട് മാപ്പ് പറ‍യണമെന്ന് എ.കെ ബാലൻ

പാലക്കാട്: കല്ല‍്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും സി.പി.എം സ്ഥാനാർത്ഥി ഡോ. പി സരിന് കൈക്കൊടുക്കാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.എം നേതാവ് എ.കെ ബാലൻ. രാഹുലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരമല്ലെന്നും പാലക്കാട് കൈ കൊടുക്കൽ ക‍്യാംപെയിൻ സംഘടിപ്പിക്കുമെന്നും നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കുമെന്നും അദേഹം പറഞ്ഞു. രാഹുൽ എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കുടീരത്തിൽ പോകാത്തതെന്നും ബാലൻ ചോദിച്ചു. കല്ല‍്യാണച്ചടങ്ങിൽ ചെന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി ശരിയായില്ലെന്നും രാഹുലിന് മാന‍്യതയില്ലെന്നും സരിനോട് രാഹുൽ മാപ്പ് പറയണമെന്നും …

രാഹുൽ സരിനോട് മാപ്പ് പറ‍യണമെന്ന് എ.കെ ബാലൻ Read More »

കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ‌ കുറ്റക്കാരെന്ന് കണ്ടെത്തി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദിനെ (28) കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിൽ അന്തിമ വാദം കൊല്ലം …

കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; നാലാം പ്രതിയെ വെറുതെ വിട്ടു Read More »

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര‍്യർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര‍്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മർദത്തിലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്ന് പറയാൻ താൻ തയ്യാറല്ലെന്നും സന്ദീപ് പറഞ്ഞു. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് പിണങ്ങിപോകുന്നവനല്ല താനെന്നും സന്ദീപ് വ‍്യക്തമാക്കി. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി …

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര‍്യർ Read More »

മലപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസ് തലകീഴായി മറിഞ്ഞു; നിരവധി ആളുകൾക്ക് പരിക്കേറ്റു

മലപ്പുറം: കെ.എസ്.ആർ.റ്റി.സി ബസ് മലപ്പുറത്ത് തലകീഴായി മറിഞ്ഞ് 40തോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് തൊട്ടിൽപാലത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സ്ഥിരീകരണം. പ്രദേശവാസികളും മറ്റ് വാഹനങ്ങളുമായി സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ്

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കാന്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിക്കു​ന്ന​തി​ന് എസ്.എം.എസ് സംവിധാനമൊരുക്കി കെ.എസ്.ഇ.ബി. ഉപ​യോ​ക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന ഓദ്യോഗിക വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കൈയി​ലെ …

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ് Read More »

സ്കൂൾ കായികമേള; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് കൊച്ചി മെട്രൊ

കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രൊ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ആം തിയതി വരെയാണ് ഈ ആനുകൂല്യം. ദിവസവും ആയിരം കുട്ടികൾക്ക് യാത്രയൊരുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എറണാകുളം കളക്റ്റർ എന്‍.എസ്‌.കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂര്‍ സ്റ്റേഡിയമാണ് കായിക മേളയുടെ ഉദ്ഘാടന വേദി. ഉദ്ഘാടന വേളയിൽ മമ്മുട്ടി മുഖ്യാഥിതിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും അതേ പരിപാടിയിൽ …

സ്കൂൾ കായികമേള; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് കൊച്ചി മെട്രൊ Read More »

കൊല്ലം കരുനാ​ഗപള്ളിയിൽ വളളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീന്‍ പിടിക്കാനായാണ് നാല് യുവാക്കള്‍ പള്ളിക്കലാറില്‍ എത്തിയത്. ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞത്. രണ്ട് പേ‍ര്‍ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം എത്തിയാണ് രണ്ട് പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.

കെ-റെയ്ൽ തുടർ നടപടിയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രം മന്ത്രി അശ്വിനി വൈഷ്ണവ്

തൃശൂർ: നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കെ-​​റെ​യ്‌ൽ(സി​ൽ​വ​ർ ലൈ​ൻ) പദ്ധതിയിൽ തുടർ നടപടികൾക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡൽഹിയിൽ നടന്ന ചർച്ചയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയ്ൽവേ സ്റ്റേഷൻ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ സന്ദർശിച്ച ശേ​ഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. തൃ​ശൂ​ർ റെ​യ്‌‌​ൽ​വേ വി​ക​സ​ന​ത്തി​ന്‌ വേ​ണ്ടി 393 കോ​ടി രൂ​പ​അ​നു​വ​ദി​ച്ച​താ​യി അ​ശ്വി​നി വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് അ​ട​ക്കം കേ​ര​ള​ത്തി​ലെ 35 റെ​യ്‌‌​ൽ​വേ സ്റ്റേ​ഷ​ൻ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള …

കെ-റെയ്ൽ തുടർ നടപടിയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രം മന്ത്രി അശ്വിനി വൈഷ്ണവ് Read More »

കൊടകര കുഴൽപ്പണ കേസിൽ തൻറെ കൈകൾ ശുദ്ധമെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ‌ തൻറെ കൈകൾ ശുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചെറിയ കറപോലും തൻറെ കൈയിൽ പുരണ്ടിട്ടില്ലെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എത് അന്വേഷണത്തേയും നേരിടും. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സിപിഎം സാമ്പത്തിക സഹായം നൽകി. എംകെ കണ്ണൻറെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി.ഡി. സതീശനും …

കൊടകര കുഴൽപ്പണ കേസിൽ തൻറെ കൈകൾ ശുദ്ധമെന്ന് കെ സുരേന്ദ്രൻ Read More »

ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി കുറ്റക്കാരൻ

കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ചാവശേരി സ്വദേശി എം.വി. മർഷൂക്ക് ഒഴികെ ബാക്കി 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ട് തലശേരി അഡീഷണൽ സെക്ഷൻസ് കോടതി. 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു. കേസിൽ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചുവെന്നും കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യുഷനും കാണിച്ചെന്നും …

ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി കുറ്റക്കാരൻ Read More »

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ്. ഭാഷാ ദിവനും കേരള പിറവിയുമായ നവംബർ ഒന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലാണ് ആഭ്യന്തര വകുപ്പിന് നാണക്കേടായത്. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് തെറ്റുകൾ മേലധാകാരികാരിയെ അറിയിച്ചത്. മെഡലിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നും പോലീസ് മെഡൽ‌ എന്നതിന് പൊലസ് മെഡൻ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മെഡൽ തിരിച്ച് വിളിക്കാൻ ഡിജിപിയുടെ നിർദേശമെത്തി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ …

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ് Read More »

ശ്രേഷ്ഠ കാതോലിക്കയുടെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പുരോഗമിക്കുന്നു. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻററിലെത്തിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ സെൻററിൽ പൊതുദർശനം. 5 മണി വരെ കബറടക്ക ശുശ്രൂഷ. തുടർന്ന് പുത്തൻകുരിശ് …

ശ്രേഷ്ഠ കാതോലിക്കയുടെ സംസ്കാരം ഇന്ന് Read More »

കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കോങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റിയതായി റെയിൽവേ അറിയിച്ചു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ ഇന്നുമുതല്‍ പുതിയ സമയക്രമത്തില്‍ യാത്ര ആരംഭിച്ചു. തിരുവനന്തപുരം – ഹസ്രത് നിസാമുദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

നവകേരള ബസ് കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങും നടത്തും

കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ് മറ്റ് കെ.എസ്.ആർ.റ്റി.സി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങുന്നു. കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങാനാണ് തയാറെടുപ്പ്. രണ്ടാഴ്ചയ്ക്കുള്ളിൽ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻ്റെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിന്നിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തിൽ നവകേരള ബസ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് …

നവകേരള ബസ് കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങും നടത്തും Read More »

വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ധനസഹായം നൽകുന്നതിൽ കേരളത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. വിഴിഞ്ഞം പദ്ധതിക്ക് ആകെ നൽകാമെന്ന് പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങ്(വി.ജി.എഫ്) വായ്പയായാണ് നൽകുന്നതെന്നും കേരളം ഇത് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നുമാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നിലപാട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോൾ നിഷ്‌കർഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്തിന് അടിച്ചേൽപ്പിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. …

വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ Read More »

കുഴൽപ്പണ കേസിൽ തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സതീശന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കുക. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി – ഡി.ജി.പി …

കുഴൽപ്പണ കേസിൽ തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും Read More »