Timely news thodupuzha

logo

Kerala news

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നതെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിനിമ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തെ അപകടത്തിൽപെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല. ഒരു തരത്തിലും കലയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കാൻ കഴിയില്ല. രാജ്യത്തിൻറെ മതനിരപേക്ഷത തകർത്ത് അതിന് പകരം വർഗീയത സ്ഥാപിക്കാനും ചലച്ചിത്ര …

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ വിമർശനവുമായി മുഖ്യമന്ത്രി Read More »

രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്

റായ്പൂർ: ബിജെപി സംസ്ഥാന അധ‍്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. ബാംഗ്ലൂരിൽ‌ നിന്നും 10 മണിയോടെ അദ്ദേഹം റായ്പൂർ വിമാനത്താവളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. ഛത്തിസ്ഗഢ് ആഭ‍്യന്തരമന്ത്രിയെയും, മുഖ‍്യമന്ത്രിയെയും ദുർഗിലെ ജയിലിൽ കഴിയുന്ന മലയാളി കന‍്യാസ്ത്രീയെയും അദ്ദേഹം കാണുമെന്നാണ് വിവരം. അതേസമയം തൃശൂർ അതിരൂപതാ ആർ‌ച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കഴിഞ്ഞ ദിവസം രാജീവ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശത്തെത്തുടർന്നാണ് രാജീവ് കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിൽ പോയതായി വിവരം. വേടൻറെ തൃശൂരിലെയും കൊച്ചിയിലേയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. തൃശൂരിലെ വീട്ടിൽ നിന്നും പൊലീസ് വേടൻറെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേടനുവേണ്ടി വ്യാപക തെരച്ചിൽ നടക്കുകയാണ്. നിലവിൽ വേടൻ്റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വേടൻ ഹൈക്കോടതിയിൽ സമർപ്പിട്ട മുൻകൂർ‌ ജാമ്യ ഹർജിയിൽ ഓഗസ്റ്റ് 18 നാവും കോടതി വിധി പറയുക. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണങ്ങൾ …

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ Read More »

തൃശൂർ മലക്കപ്പാറയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. താൽക്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിൻറെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ ന​ഗരസഭ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിൽ നാളുകളായി തകർന്നുകിടന്നിരുന്ന ഇരുമ്പ് ഗ്രില്ല് നന്നാക്കിയതിനു പിന്നാലെ വീണ്ടും തകർച്ചയിൽ

തൊടുപുഴ: നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിലെ ഇരുമ്പ് ഗ്രില്ല് തകർന്നിട്ട് നാളെറെയായി. യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. കണ്ണൊന്ന് തെറ്റിയാൽ ഇരുമ്പ് ഗ്രില്ലിൻ്റെ ഇടയിൽ കാൽ കുടുങ്ങുമായിരുന്നു. വിബിസി ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങൾ അപകട കെണിയൊരുക്കുന്ന ഗ്രില്ലിനെക്കുറിച്ച് വാർത്ത നല്കിയിരുന്നു. ഇതോടെ അധികൃതർ എത്തി തകർന്ന് കിടക്കുന്ന ഗ്രില്ല് നന്നാക്കുവാൻ നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച ഗ്രില്ല് നന്നാക്കി. ബുധനാഴ്ച വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചു. കൊണിയൊരുക്കിയിരുന്ന ഇരുമ്പുഗ്രില്ല് നന്നാക്കിയല്ലോ എന്നോർത്ത് യാത്രക്കാരും സന്തോഷിച്ചു. നന്നാക്കിയ ഇരുമ്പു ഗ്രില്ലിൻ്റെ …

തൊടുപുഴ ന​ഗരസഭ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിൽ നാളുകളായി തകർന്നുകിടന്നിരുന്ന ഇരുമ്പ് ഗ്രില്ല് നന്നാക്കിയതിനു പിന്നാലെ വീണ്ടും തകർച്ചയിൽ Read More »

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം

തൊമ്മൻകുത്ത്: ചിരപറമ്പിൽ ഷാമോന്റെ മകൾ അനിതയുടെ കാലിൽ കിടന്ന 2 പവൻ തൂക്കം വരുന്ന കൊലുസ്സാണ് മോഷ്ണം പോയത്. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ ആണ് മോഷണം നടന്നത്. ഈ സമയം വീടിന്റെ ജനലിന് സമീപം വച്ചിരുന്ന ടൈൽ കഷ്ണങ്ങൾ അനങ്ങുന്ന ശബ്ദം കേട്ടതായി സഹോദരൻ അജേഷ് പറഞ്ഞു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ആണ് മോഷണ വിവരം അറിഞ്ഞത്. വ്യാഴാഴ്ച രാത്രിസമീപവാസിയായ താന്നിക്കൽ രവിയുടെ വീട്ടിലെ ജനലിന്റെ കൊളുത്ത് ഇളക്കി മോഷണ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം …

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം Read More »

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോതമം​ഗലം: മരിക്കുന്നതിനു മുൻപ് യുവാവ്, കാമുകി ചതിച്ചുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന ബന്ധുവിന്റെ വാക്കുകൾ വിശ്വസിച്ച് നടത്തിയ അന്വേഷണത്തിലാണ് കോതമംഗലം പൊലീസ് പെൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസലാണ്(38) കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോതമംഗലം മാലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിച്ചു രംഗത്ത് വന്നതിനെ തുടർന്ന് പോലീസ് …

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ Read More »

ദേശീയ പാത 85 വികസനം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയൂമായി കൂടിക്കാഴ്ച നടത്തി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: ദേശീയപാത 85 കൊച്ചി – മൂന്നാർ വികസന പദ്ധതിയിൽ ഹൈക്കോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ചർച്ച നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി മന്ത്രിയുമായി വിഷയം ചർച്ച ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ വീതിയെടുക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച അനുകൂല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, നേരത്തേ ചീഫ് സെക്രട്ടറി തന്നെ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെ നിർമ്മാണ പ്രവർത്തനങ്ങൾ …

ദേശീയ പാത 85 വികസനം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയൂമായി കൂടിക്കാഴ്ച നടത്തി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി

തൊടുപുഴ: അന്യായമായി തുറുങ്കിലടച്ച സന്യാസിനിമാരെ മോചിപ്പിക്കണമെന്നും ഭരണകൂട വർ​ഗീയ ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി. ​ഗാന്ധി സ്ക്വയറിൽ നിന്നും തൊടുപുഴ ടൗൺ പള്ളിയിലേക്ക് ജപമാല റാലി നടത്തി. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സിസ്റ്റർ ജോസിയ, ഫാദർ റോയി കണ്ണംചിറ തുടങ്ങിയവർ വിഷയാവതരണം നിർവ്വഹിച്ചു. വൈദീകരും സന്യാസിനികളും അൽമായരും ഉൾപ്പെടെ നിരവധി വിശ്വാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

തൊടുപുഴ: ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി കെ എം ബാബുവിനെയും സെക്രട്ടറിയായി രമേഷ് കൃഷ്ണനേയും തെരഞ്ഞെടുത്തു. ബി അനൂപ്(വൈസ് പ്രസിഡന്റ്), പി എൻ ബാലകൃഷ്ണൻ ആചാരി (ജോയിന്റ് സെക്രട്ടറി), കെ ടി രാജീവ്, സജികുമാർ , എം കെ അനിൽ, അജിത ദിനേശൻ ,കെ പി ഹരിദാസ് ,ഷിജിമോൻ തങ്കപ്പൻ ,പി ആർ സാബു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓഫീസർ പി.സി ഗീത …

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു Read More »

എം.പിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ എംപിമാരുടെ സംഘം വെള്ളിയാഴ്ച ഛത്തിസ്ഗഡിലേക്ക് പോകും. ആൻറോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. അതേസമയം സഭാനേതൃത്വത്തിൻറെ നിർദേശപ്രകാരം ഡൽഹിയിലെയും റായ്പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന‍്യാസ്ത്രീകൾക്ക് വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകും. കന‍്യാസ്ത്രീമാരുടെ ജാമ‍്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ‌ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

ചത്തീസ്ഗട്ടിലെ അറസ്റ്റ്; പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദാർഡ്യവുമായി കേരള കോൺഗ്രസ്

തൊടുപുഴ: ചത്തീസ്ഗട്ടിൽ ജയിലിൽ കഴിയുന്ന കന്യസ്ത്രീകളുടെ മോചനത്തിനായി പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദ്യാർഡ്യവുമായി കേരളാ കോൺഗ്രസ് സംഘം എത്തി. ജയിൽവാസം അനുഭവിക്കുന്ന സി.വന്ദന, സി.പ്രീതി എന്നിവരുടെ ഹോം പ്രൊവിൻസിന്റെ ഭാഗമായ അസീസ്സി ഹോളിസ്പിരിറ്റ് കോൺവെന്റും പിന്നോക്ക ജനവിഭാഗങ്ങൾക്കായി ആതുരശുശ്രൂഷ ഉറപ്പു വരുത്തുന്ന മരിയൻ ഹോസ്പിറ്റലുമാണ് അരനൂറ്റാണ്ടായി പന്നിമറ്റത്ത് പ്രവർത്തിച്ചു വരുന്നത്. ജയിൽവാസം അനുഭവിക്കുന്ന സി. പ്രീതയെ ചേർത്തല എസ്.എച്ച് ഗ്രീൻ ഗാർഡൻസ് നേഴ്സിംഗ് കോളേജിൽ പഠിപ്പിച്ച അധ്യാപിക കൂടിയാണ് കോൺവെന്റിലെ മദർ സി.സീനാ മേരി എന്നത് നാട്ടുകാരിലും …

ചത്തീസ്ഗട്ടിലെ അറസ്റ്റ്; പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദാർഡ്യവുമായി കേരള കോൺഗ്രസ് Read More »

ഫാസിസം ശീലിക്കുകയും അതൊരു അടിമത്വമായി മാറുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാർ ശക്തികൾ ചെയ്യുന്നതെന്ന് രാഹുൽ മാങ്കുട്ടത്തിൽ

തൊടുപുഴ: ‌ഫാസിസം ശീലിക്കുകയും അതൊരു അടിമത്വമായി മാറുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ.ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന അവകാശങ്ങൾപോലും ഉത്തരേന്ത്യയിൽ ഹനിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂരിലും, ജബൽപ്പൂരിലും ഇപ്പോൾ ഛത്തീസ്ഗഡിലും തിരുവസ്ത്രമണിഞ്ഞ് നടക്കുവാനോ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാനോ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിൽ ക്രൈസ്തവരുടെ വക്താക്കളാകുവാൻ ശ്രമിക്കുന്ന സംഘപരിവാറിൻ്റെ നാടകം സമൂഹം തിരിച്ചറിണമെന്നും കേരളത്തിൽ സംഘപരിവാറിനെ സി.പി.എം പ്രോൽസാഹിപ്പിക്കുവാണെന്നും അദേഹം പറഞ്ഞു. …

ഫാസിസം ശീലിക്കുകയും അതൊരു അടിമത്വമായി മാറുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാർ ശക്തികൾ ചെയ്യുന്നതെന്ന് രാഹുൽ മാങ്കുട്ടത്തിൽ Read More »

മുട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റിനെ നീക്കി; പകരം ചുമതല ബിജോയ് ജോൺ കയ്യാലക്കകത്തിന്

തൊടുപുഴ: കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയും തീരുമാനിച്ച് അറിയിക്കുന്ന പാർട്ടി പരിപാടികളിൽ ഗുരുതരമായ വീഴ്ച നിരന്തരം വരുത്തുന്നതിനാൽ മുട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഷൈജ ജോമോനെ നീക്കി. പകരം മുട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല ഡിസിസി മെമ്പർ ബിജോയ് ജോൺ കയ്യാലക്കകത്തിന് നൽകിയതായി ഡി സി സി പ്രസിഡന്റ് സി പി മാത്യു അറിയിച്ചു. ബിജോയ് ജോൺ നിലവിൽ മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ്.

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറും

കൊച്ചി: താര സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്ച പത്രിക പിൻവലിക്കുമെന്നാണ് വിവരം. പ്രത്യേക ദൂതൻ വഴിയാവും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ നടത്തുക. വനിതകൾ നേതൃത്വത്തിലേക്ക് വരുമെന്ന ഉറപ്പിലാണ് ജഗദീഷിൻറെ പിന്മാറ്റം. മോഹൻലാലും മമ്മൂട്ടി ഇത് സംബന്ധിച്ച് ജഗദീഷുമായി സംസാരിച്ചതായാണ് വിവരം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു. ജഗദീഷ് പിൻവാങ്ങുന്നതോടെ അമ്മ അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള ശ്വേത മേനോൻറെ സാധ്യത വർധിക്കും. …

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറും Read More »

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മെഡിക്കൽ കോളെജ് അപകടത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരേ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലുള്ള അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂഡീഷ‍്യൽ അന്വേഷണത്തെ സർക്കാരിനു ഭ‍യമാണെന്നും വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ …

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

പീഡന പരാതി; നിയമപരമായി നേരിടുമെന്ന് വേടൻ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്‌ടറുടെ പരാതിയിൽ പ്രതികരണവുമായി പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്താനായി ലക്ഷ്യം വച്ചുള്ള പരാതിയാണിതെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു വേടൻറെ പ്രതികരണം. മുൻകൂർ ജാമ്യം തേടി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ അറിയിച്ചു. തന്നെ മനപ്പൂർവം വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും അത് പുറത്തുവിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് വേടനെതിരേ യുവഡോക്‌ടർ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. …

പീഡന പരാതി; നിയമപരമായി നേരിടുമെന്ന് വേടൻ Read More »

സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസത്തിൽ നിന്നും ജൂൺ ജൂലൈ മാസത്തിലേക്ക് മാറ്റുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് വാസ്തവമാണെങ്കിലും മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ടെന്നും മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിൽ …

സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി Read More »

ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ

ഇടുക്കി: ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ. ഐ.എ.എസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് ഇറങ്ങിയത്. ഇടുക്കി കളക്ടറായിരുന്ന വി വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി നിയമിച്ചു. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ. ദിനേശൻ ചെറുവത്തിനെ ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിച്ചു.

തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം

തൊടുപുഴ: തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം. തൊടുപുഴയിലാണ് വിചിത്രമായ ശുചീകരണം നടക്കുന്നത്. തൊടുപുഴ ആറ്റിലൂടെ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ ദീർഘനേരം ഒഴുകുന്നത് കണ്ടാണ് ആളുകൾ ഇതേകുറിച്ച് അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉറുമ്പിൽ തോട്ടിലെ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയത്. ആയിരകണക്കിന് ആളുകൾ കുളിക്കുവാനും കുടിക്കുവാനും വെള്ളം ഉപയോ​ഗിക്കുന്ന തൊടുപുഴയാർ അധികൃതർ തന്നെ മലിനമാക്കുന്ന സാഹചര്യമാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന അധികൃതർ തന്നെയാണ് ഇപ്പോൾ പുഴ മലിനമാക്കിയിരിക്കുന്നത്.

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട അഷ്ടമംഗല ദേവപ്രശ്നം വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. രാവിലെ എട്ടുമണിക്ക് രാശി പൂജ ക്ഷേത്രം തന്ത്രി കാവനാടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ദൈവഞ്ജന്മാരായ താമരശ്ശേരി വിനോദ് പണിക്കർ, ഇടയ്ക്കാട്ട് ദേവീദാസൻ ഗുരുക്കൾ, ബുധനൂർ പിഡി വിനോദ് . എന്നിവർ നേതൃത്വം നൽകും. ക്ഷേത്രത്തിൽ നടക്കുന്ന സർവൈശ്വര്യപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, മാതൃപൂജ എന്നിവയ്ക്ക് യജ്ഞാചാര്യൻ രാജൻ മലനട നേതൃത്വം കൊടുക്കും. ഏപ്രിൽ 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഷ്ടമംഗല ദേവപ്രശ്നത്തിന് …

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും Read More »

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്‌റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഔഷധത്തിൽ ചേർക്കുന്നതിന് വാഴൂർ ശ്രീതീർത്ഥപാദ ആശ്രമത്തിൽ നിന്നും ആചാരപൂർവ്വം കൊണ്ടുവരുന്ന വെണ്ണ ‌31ന് വൈകുന്നേരം ക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി സ്വീകരിക്കും. വൈകുന്നേരം അഞ്ചിന് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കും. ഔഷധസേവ വെള്ളിയാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും. തൊടുപുഴ കെഎസ്ആർടിസി …

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി Read More »

കുടിവെള്ളം മലിനമായതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ 6ആം വാർഡ് മുള്ളരിക്കൂടി കാറ്റാടിപ്പാറ പ്രദേശത്തു താമസിക്കുന്ന 30 അംഗങ്ങളുള്ള ജനശ്രീ ജലനിധിയുടെ കുടിവെള്ളം മലിനമായിരിക്കുകയാണ്. 30 വർഷത്തോളമായി മഴക്കാലത്തും വേനകാലത്തും ഈ വെള്ളമാണ് ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നത്. പഞ്ചായത്തു കുളത്തിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലം ഉടമ 6 മാസക്കാലം മുൻപ് മറ്റൊരാൾക്ക് വിൽക്കുകയും അവർ ആ പറമ്പ് കിളച്ചു ഇളക്കി ഏലകൃഷിക്കായ് ഒരുക്കുകയും ചെയ്‌തു. പ്രദേശത്തെ ജനങ്ങൾ ഉപയോ​ഗിച്ചു കൊണ്ടിരുന്ന വഴിയും അവർ ഇളക്കി മറച്ചു സഞ്ചാര …

കുടിവെള്ളം മലിനമായതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു Read More »

ചെണ്ടുവരൈ സ്കൂളിൽ ക്രിയേറ്റീവ് കോര്‍ണറിന് തുടക്കമായി

ഇടുക്കി: ചെണ്ടുവരൈ ജി.എച്ച് എസ്. സ്‌കൂളില്‍ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ‘ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം എ.രാജ എംഎല്‍എ നിര്‍വഹിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിന്‍സി റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. മൂന്നാർ ബി.ആർ.സി ബി.പി.സി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ രണ്ടാമത്തെ സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അഞ്ച്, ആറ്, ഏഴ് …

ചെണ്ടുവരൈ സ്കൂളിൽ ക്രിയേറ്റീവ് കോര്‍ണറിന് തുടക്കമായി Read More »

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സെഷൻസ് കോടതി

ദുർഗ്: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി. ജാമ്യാപേക്ഷ നൽകേണ്ടിയിരുന്നത് സെഷൻസ് കോടതിയിലായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. ഇത് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ജമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചതോടെ കോടതിക്കു പുറത്ത് ബജ്രംഗ് ദൾ പ്രവർത്തകർ ആഘോഷ പ്രകടനം നടത്തി. റായ്പുർ അതിരൂപതയാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇനി ജാമ്യഹർജിയുമായി ബിലാസ്പുരിലെ …

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സെഷൻസ് കോടതി Read More »

അതുല‍്യയുടെ ഭർത്താവ് സതീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേസിൻറെ അന്വേഷണ ചുമതലയുള്ള കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന അറിയിച്ചു. സതീഷിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമം തുടരുകയാണെന്നും എഎസ്‌പി പറഞ്ഞു. സതീഷിൻറെ മാനസിക – ശാരീരിക പീഡനം മൂലമാണ് അതുല‍്യ ആത്മഹത‍്യ ചെയ്തതെന്നായിരുന്നു കുടുംബത്തിൻറെ പരാതി. കൊലക്കുറ്റം ചുമത്തി സതീഷിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. …

അതുല‍്യയുടെ ഭർത്താവ് സതീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് Read More »

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കലക്റ്റർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കെട്ടിടത്തിൻറെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് ജോൺ വി. സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവായിരുന്നു അപകടത്തിൽ മരിച്ചത്. ബിന്ദുവിൻറെ മരണം വ‍്യാപക പ്രതിഷേധങ്ങൾക്ക് …

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു Read More »

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

കോട്ടയം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാനത്ത് 4 ജില്ലാ കലക്റ്റർമാർക്കാണ് മാറ്റം. സബ് കലക്റ്റർമാർക്കും വിവിധ ഡയറക്റ്റർമാർക്കും സ്ഥാനചലനമുണ്ട്. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡൻറ് കമ്മിഷണർ ചേതൻകുമാർ മീണയാണ് ഇനി കോട്ടയത്തിൻറെ പുതിയ കലക്റ്റർ. നിലവിൽ ജില്ലാ കലക്റ്ററായിരുന്ന ജോൺ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്റ്ററാക്കി നിയമിച്ചു. എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലാ കലക്റ്റർമാർക്കും മാറ്റമുണ്ട്. ചൊവ്വാഴ്ച അർധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ കലക്റ്ററായിരുന്ന എൻ.എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ജനറലായി നിയമിച്ചു. …

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി Read More »

അതുല‍്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളെജിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടുവളപ്പിൽ വച്ച് വൈകീട്ടോടെയാണ് സംസ്കാരം. ഷാർജയിൽ വച്ച് അതുല‍്യയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ആത്മഹത‍്യയാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതേസമയം അതുല‍്യയുടെ മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം. എന്നാൽ അതുല‍്യയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി …

അതുല‍്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തൊടുപുഴ: പാലാ റോഡിനെയും വെങ്ങല്ലൂർ കോലാനി ബൈപ്പാസിനിയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീരാജു തരണിയിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും ആശുപത്രി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിന് ആവശ്യമായ പണം കൊടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഈറോഡ് തുറന്നു കൊടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് പിഡബ്ല്യുഡിയുടെ അനാസ്ഥ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ Read More »

ക്രിസ്റ്റീന സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കൊച്ചി: ക്രിസ്റ്റീന സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ത്രില്ലർ മൂഡിലാണ്ചിത്രം ഒരുക്കിയിരിക്കുന്നത്. സുധീർ കരമന സീമജി നായർ എം ആർ ഗോപകുമാർ ആര്യ നസീർ സംക്രാന്തി. രാജേഷ് കോബ്ര. മുരളീധരൻ. ശിവ മുരളി. ശ്രീജിത്ത്. മായ കൃഷ്ണ. സുനീഷ് കെ ജയൻ കലാഭവൻ നന്ദന.. എന്നിവർ പ്രധാന കലാമാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു… ക്യാമറ ഷമീർ ജിമ്രാൻ. എഡിറ്റിംഗ് അക്ഷയ് സൗദ. സംഗീതം ശ്രീനാഥ് വിജയ്. ഗാനരചന ശരൺ ഇൻഡോകേര. ബിജിഎം സൺഫീർ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റ്.. …

ക്രിസ്റ്റീന സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു Read More »

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: സംരക്ഷിത വനങ്ങളുടെ വിഞ്ജാപനങ്ങളിൽ ഉൾപ്പെട്ട പട്ടയ കൈവശ ഭൂമികളും സർക്കാർ മറ്റ് വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ- റിസർവ് ചെയ്ത് വനത്തിന്റെ പട്ടികയിൽ നിന്ന് ഈ ഭൂമി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ ഭൂമിയും ഏതെങ്കിലും റിസർവ് വനത്തിന്റെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതാണ്. ഈ വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നതും …

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു

കരിമണ്ണൂർ: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്‌തതിനെതിരെ ആം ആദ്‌മി പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിത വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ ജാസ്സിൽ ഫിലിപ്പ്, കരിംങ്കുന്നം വാർഡ് മെമ്പർ ബീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി

ഇടുക്കി: പീരുമേട് താലൂക്കിലെ തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗം നടക്കുന്നുവെന്ന പരാതിയിൽ സർക്കാർ വകുപ്പുകൾക്ക് വ്യത്യസ്തമായ അഭിപ്രായം. ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എം.എ റഷീദ്, നിയമസഭ സമിതിയ്ക്ക് നൽകിയ പരാതിയിലാണ് വിചിത്രമായ റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. ആരോ​ഗ്യ കുടുംബക്ഷേമം, വ്യവസായം, പരിസ്ഥിതി വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരാണ് വ്യത്യസ്തമായ റിപ്പോർട്ടുകൾ നൽകിയത്. ഏറ്റവും പ്രധാന വകുപ്പായ ആരോ​ഗ്യ – കുടുംബ ക്ഷേമം നൽകിയ റിപ്പോർട്ടിൽ ആരോ​ഗ്യത്തിന് ഹാനികരമായ ഒന്നും ഇല്ലെന്നാണ് …

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി Read More »

മൃഗസ്നേഹികൾക്ക് തെരുവു നായകളെ പിടിച്ചു നൽകാം; മൃഗങ്ങൾക്ക് മേലെയാണ് മനുഷ്യന്‍റെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: മൃഗങ്ങളുടെ അവകാശങ്ങൾക്ക് മേലെയാണ് മനുഷ്യന്‍റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത നിരവധി ഹർജികൾ പരിഗണിക്കവെയായിരുന്നു കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോടുള്ള കോടതിയുടെ പരാമർശം. മൃഗങ്ങൾക്ക് അവകാശമുണ്ട്. അതിനുമേലെയാണ് മനുഷ്യന്‍റെ അവകാശം. മൃഗസ്നേഹികൾ തയാറാണെങ്കിൽ നായകളെ പിടിച്ചു നൽകാൻ ഉത്തരവിടാം. നിങ്ങൾ അസോസിയേഷൻ രൂപീകരിക്കൂ. എവിടെവേണമെങ്കിലും കൊണ്ടുപൊയ്ക്കൊള്ളൂ. പണം നൽകാൻ മൃഗസ്നേഹികൾ തയാറാണ്. എന്നാൽ എവിടേക്ക് കൊണ്ടുപോവും. നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോ, പട്ടികടിക്കുന്നതിന്‍റെ വേദന എനിക്കറിയാം – ജഡ്ജി പറഞ്ഞു. തെരുനായയുടെ കടിയേൽക്കുമ്പോഴും …

മൃഗസ്നേഹികൾക്ക് തെരുവു നായകളെ പിടിച്ചു നൽകാം; മൃഗങ്ങൾക്ക് മേലെയാണ് മനുഷ്യന്‍റെ അവകാശമെന്ന് ഹൈക്കോടതി Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ആറാം ദിനവും സ്വർണ വില ഇടിവ് തുടരുന്നു. ചൊവ്വാഴ്ച(29/7/2025) പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 73,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ജൂലൈ 23ന് ആദ്യമായി 75,000വും കടന്ന് റെക്കോർഡിട്ട സ്വർണവില എന്നാൽ തൊട്ടടുത്ത ദിവസം മുതൽ ഇടിയുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 6 ദിവസംകൊണ്ട് 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിൻറെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ …

സ്വർണ വില കുറഞ്ഞു Read More »

ചേർത്തലയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി; മനുഷ്യൻ്റേത് തന്നെയെന്ന് സ്ഥിരീകരണം

ആലപ്പുഴ: ചേർത്തല പള്ളിപുറത്ത് വീട്ടുവളപ്പിൽ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരം. കണ്ടെത്തിയ അസ്ഥികൂടങ്ങൾ മനുഷ്യൻറേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കൂടാതെ, മരിച്ചത് കാണാതായ ജൈനമ്മയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ് ഇപ്പോഴുള്ളത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമാണ്. ഇതിനായി ജൈനമ്മയുടെ കുടുംബം ചൊവ്വാഴ്ച ഡിഎൻഎ സാമ്പിളുകൾ നൽകുമെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ(47), കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ ജയമ്മ എന്നീ …

ചേർത്തലയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി; മനുഷ്യൻ്റേത് തന്നെയെന്ന് സ്ഥിരീകരണം Read More »

ഭൂമിതട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം ബാംഗ്ലൂരിൽ പിടിയിൽ

തിരുവനന്തപുരം: കവടിയാറിലെ അഞ്ചര കോടിയുടെ ഭൂതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തപുരി സ്വദേശി മണികണ്ഠൻ പിടിയിൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമാണ് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൻറെ പിടിയിലാവുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾക്കായുള്ള തെരച്ചിലായിരുന്നു പൊലീസ്. ക്രത്യമായ ആസൂത്രിത തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്ത് …

ഭൂമിതട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം ബാംഗ്ലൂരിൽ പിടിയിൽ Read More »

അമ്മയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് വിവരം. ഇത് സംബന്ധിച്ച് മമ്മൂട്ടിയും മോഹൻലാലും ജഗദീഷുമായി സംസാരിക്കുന്നതായും ഉടൻ തീരുമാനമുണ്ടായേക്കുമെന്നുമാണ് വിവരം. അമ്മയുടെ അധ്യക്ഷസ്ഥാനത്തെക്ക് ഒരു വനിത വരണമെന്ന് ജഗദീഷും പ്രതികരിച്ചതായി വിവരമുണ്ട്. ആറ് പേരാണ് അമ്മ അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർ‌പ്പിച്ചിരിക്കുന്നത്. ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ജഗദീഷ് എന്നിവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ജഗദീഷിനാണ് അധ്യക്ഷസ്ഥാനത്തേക്കെത്താൻ കൂടുതൽ സാധ്യത. ജഗദീഷ് പിന്മാറിയാൽ ശ്വേത മേനോന് …

അമ്മയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും Read More »

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് തെളിവുകളില്ല. എന്നാൽ ജയിലിൽ സുരക്ഷ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച രാത്രി ജയിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ വഴിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജയിൽ ചാടിയത് തനിച്ചാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിൽ …

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് Read More »

ഛത്തിസ്ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ഛത്തിസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രികൾക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ഗവൺമെന്റും ഛത്തിസ്ഗഡ് ഗവൺമെന്റും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹിക സേവന രംഗത്ത് നിസ്വാർഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനിയമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്പലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

അമ്പലപ്പുഴ: കളിക്കാനായി മൊബൈൽ ഫ‍ോൺ നൽകാഞ്ഞതിന്‍റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദ വ്യാസ സ്കൂളിന് സമീപം ഇല്ലത്ത് പറമ്പ് വീട്ടിൽ മോഹൻലാൽ അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ ആണ് തൂങ്ങി മരിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നൽകിയിരുന്നില്ല. ഇതേ തുടർന്ന് മുറിയിലേക്ക് പോയ കുട്ടി ജീവനൊടുക്കുകയായിരുന്നു.

ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു

തൊടുപുഴ: ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു. കരിമണ്ണൂർ മണ്ണാറത്തറയിലാണ് സംഭവം. കെ.എസ്.ഇ.ബി അധികാരികളെത്തി ലൈൻ വലിച്ചു കെട്ടി. കരിമണ്ണൂർ മേഖലയിൽ പഴക്കം ചെന്ന ഈ ലൈനുകൾ നിരന്തരം പൊട്ടിവീഴുന്നുണ്ട്. പന്നൂരിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്വകാര്യ വ്യക്തിയുടെ വീടിനടുത്ത് നടപ്പുവഴിയിൽ സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റിൽ നിന്നു തന്നെ അഞ്ചു ദിവസത്തെ വ്യത്യാസത്തിൽ ലൈനുകൾ പൊട്ടി വീണിരുന്നു ഗൃഹനാഥൻ്റെ ഇടപെടൽ മൂലം അന്ന് അപകടങ്ങൾ ഉണ്ടായില്ല.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂർ: ഛത്തീസ്ഗഢിൽ മതപരിവർ‌ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. “എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?” അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ മന്ത്രി വി. ശിവൻകുട്ടി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ചിരുന്നു. അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർ‌ഥിച്ചാൽ …

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് Read More »

ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് റിജോ ജോണിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായയുടെ നിർദേശ പ്രകാരമാണ് നടപടി. ഗോവിന്ദച്ചാമി ജയിൽ ചാടിയ ദിവസം ഡ‍്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഉദ‍്യോഗസ്ഥരെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിലവിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തത്. അതേസമയം ജയിൽച്ചാട്ടം സംബന്ധിച്ച് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ജയിൽ മേധാവിക്ക് …

ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ടിന് സസ്പെൻഷൻ Read More »

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വിമർശിച്ച് മലങ്കര ഓർത്ത ഡോക്സ് സഭ

കോട്ടയം: ഉത്തരേന്ത്യയിൽ പീഡനവും കേരളത്തിൽ പ്രീണനവും എന്നതാണ് നിലവിലെ സാഹചര്യമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള ചില മത സംഘടനകൾ പൊലീസിൻറെ സാന്നിധ്യത്തിൽ നിയമം കൈയിലെടുത്ത് കന്യാസ്ത്രീകളുടെ നേരെ നടത്തിയത് കയ്യേറ്റ ശ്രമമാണ്. നിയമവാഴ്ചയില്ലാത്ത ഒരു സാഹചര്യമാണോ ആ സംസ്ഥാനത്തുളളതെന്നു പോലും ആശങ്കപ്പെടുന്നു. …

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വിമർശിച്ച് മലങ്കര ഓർത്ത ഡോക്സ് സഭ Read More »

ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി

തൊടുപുഴ: ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ഓഫീസ് അടപ്പിക്കുകയും സബ് പോസ്റ്റ് മാസ്റ്ററും കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും എഫ്.എൻ.പി.ഒ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുമായ ഡോ. ഗിന്നസ് മാടസാമിയെ കൈയേറ്റം ചെയ്തതും ആയി ബന്ധപ്പെട്ട് കേസിൽ സിപി.എം നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ല സെക്ഷസ് കോടതി തള്ളി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ തിലകൻ, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ, വി.പി പ്രസന്നൻ, പി.ബി വിജയകുമാർ …

ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി Read More »

സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിൻറെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുളളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് പറഞ്ഞ്, നിർമാണച്ചെലവ് 22 …

സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിൻറെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി Read More »

കാസർകോട് പൊട്ടി വീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു

കാസർകോട്: പൊട്ടിവീണ ഇലക്‌ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു. കാസർഗോഡ് വ‍യലാംകുഴി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാനായി വയലിലേക്ക് പോയതായിരുന്നു കുഞ്ഞുണ്ടൻ. ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവും ഷോക്കേറ്റ് മരിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ് ലഭിച്ചു

കോട്ടയം: വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപറമ്പ് പൊലീസാണ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചത്. നിർമാതാവ് ഷംനാസിന്‍റെ പരിതിയിലാണ് നടപടി. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട് 1.95 കോടി രൂപ തട്ടിയെന്നാണ് ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം ഷംനാസിൽ നിന്ന് …

സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിക്കും എബ്രിഡ് ഷൈനും നോട്ടീസ് ലഭിച്ചു Read More »