Timely news thodupuzha

logo

Kerala news

കൊല്ലത്തെ സി.പി.എം – കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: കടയ്ക്കലിൽ ചൊവ്വാഴ്ചയുണ്ടായ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ 25 പേർക്കെതിരേയും സിപിഎം നേതാവിൻറെ പരാതിയിൽ 9 പേർക്കെതിരേയുമാണ് കടയ്ക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും മറ്റു കോൺ‌ഗ്രസ് പ്രവർത്തകർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല പ്രസിഡൻറ് അരുണിനും പരുക്കേറ്റിരുന്നു. പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന 11 വയസ്സുള്ള പെൺകുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിലെ വെൻറിലേറ്ററിൽ ചികിത്സയിലാണ് കുട്ടി.

അവധാനപൂർവ്വ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ നല്ല ഉറക്കം ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂടുതൽ സമയം ഉറങ്ങുന്നതും നല്ലതാണ്. മതിയായ ഉറക്കവും വിശ്രമവും നമ്മുടെ വാർദ്ധക്യം സാവധാനത്തിലാക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക ശരാശരി മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. എന്തുകൊണ്ടെണ് നമ്മൾ ധാരാളം വെള്ളം കുടിക്കേണ്ടത്? മുതിർന്ന മനുഷ്യശരീരത്തിൽ 60 ശതമാനം വരെ വെള്ളമുണ്ട്. തലച്ചോറും ഹൃദയവും 73 ശതമാനം വെള്ളമാണ്. ശ്വാസകോശത്തിൽ ഏകദേശം 83 ശതമാനം …

അവധാനപൂർവ്വ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം? Read More »

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു; റിട്ട. ജഡ്ജി സി.എൻ രാമചന്ദ്രൻ നായർ

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായർ. പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുന്നത് എളുപ്പമല്ലെന്ന് രാമചന്ദ്രൻ പറഞ്ഞു. കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇത്തരത്തിലുളള ബലമുളള കമ്പികൾ ഒരു ചെറിയ ഉപകരണം കൊണ്ട് മുറിച്ച് മാറ്റാൻ സാധിക്കില്ല. വളരെ പഴക്കമുളള സെല്ലുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ്. മതിൽ പലയിടങ്ങളിലും തകർച്ച ഭീഷണിയിലാണ്. ഉദ്യോഗസ്ഥർ ഇതെല്ലാം അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും രാമചന്ദ്രൻ പറഞ്ഞു. അന്വേഷണ സമിതി വിളിച്ച …

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു; റിട്ട. ജഡ്ജി സി.എൻ രാമചന്ദ്രൻ നായർ Read More »

എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണം; അപു ജോൺ ജോസഫ്

ചങ്ങനാശ്ശേരി: എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, പട്ടയമില്ലാത്ത അമ്പതോളം വീട്ടുകാർക്ക് ഉടൻ പട്ടയം അനുവദിക്കണമെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. എണ്ണക്കാചിറയിൽ കേരള കോൺഗ്രസ്‌ പുനർ നിർമ്മിച്ച സമര വീടിന്റെ, സമർപ്പണം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറ നിവാസികളോട് കുറിച്ചി പഞ്ചായത്ത്‌ കാണിക്കുന്ന അവഗണന യിൽ പ്രതിഷേധിച്ചു വിധവയായ ഒരു വ്യക്തി യുടെ ഇടിഞ്ഞു വീഴാറായ വീട് പുനർ നിർമ്മിച്ചാണ് കേരള കോൺഗ്രസ്‌ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന നിർമ്മാണ കമ്മിറ്റി …

എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണം; അപു ജോൺ ജോസഫ് Read More »

ഓണക്കിറ്റ് വിതരണം 26 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും മന്ത്രി പറഞ്ഞു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎൽ – എപിഎൽ …

ഓണക്കിറ്റ് വിതരണം 26 മുതൽ Read More »

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം എന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പൊതുവിഭാഗം, പട്ടികജാതി വിഭാഗം ഭിന്നശേഷിക്കാരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകൾ വഴി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ നിർവഹണ ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്നോ, തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി …

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ: അപേക്ഷ ക്ഷണിച്ചു Read More »

ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്. കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു. കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നാണ് ഈരാറ്റുപേട്ട അയ്യപ്പൻ. നിരവധി ആരാധകരുള്ള ആനയുമായിരുന്നു.

ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി രാജി വയ്ക്കണം: കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്

തൊടുപുഴ: എ.ഡി.ജി പി അജിത് കുമാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ അദൃശ്യ ശക്തികളുടെ സ്വാധീനം ഉണ്ട് എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു സമാനമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ കെ എം മാണിയും, കെ പി വിശ്വനാഥനും രാജി വച്ച് മാതൃക കാണിച്ചിട്ടുള്ളതാണ്. മയക്കുമരുന്നിന്റെ ഹബ്ബായി കേരളം മാറിയിരിക്കുന്നു ആരോഗ്യ കേരളം വെന്റിലേറ്ററിലാണ് 12 യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസ് ലറില്ല വിദ്യാഭ്യാസമേഖല താറുമാറായിരിക്കുന്നു ഇതെല്ലാമാണ് പിണറായി …

ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി രാജി വയ്ക്കണം: കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് Read More »

കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഇടുക്കി: കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം രക്ഷ വേണം കർഷകനെന്ന മുദ്രാവാക്യവുമായി കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളേയും നാട്ടിൽ നാശംവിതയ്ക്കുന്ന തെരുവുനായ്ക്കളേയും നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കർഷകർക്ക് അനുകൂലമായി വന നിയമ ദേ തഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് …

കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു Read More »

തെരുവ് നായ ആക്രമണം: സർക്കാർ നിഷ്‌ക്രിയത്വം ജനദ്രോഹം: ഷെവലിയർ അഡ്വ. വി.സി സെബാസ്റ്റ്യൻ

കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയർത്തി തെരുവ് നായ്ക്കൾ ജനങ്ങളെ ആക്രമിച്ച് കടിച്ചുകീറിയുള്ള മരണങ്ങൾ അനുദിനം ആവർത്തിക്കുമ്പോഴും അടിയന്തര നടപടികളെടുക്കാതെ സർക്കാർ സംവിധാനങ്ങൾ നിഷേധ നിലപാടും നിഷ്‌ക്രിയ സമീപനവും സ്വീകരിച്ച് ഒളിച്ചോട്ടം നടത്തുന്നത് ജനദ്രോഹമാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി സെബാസ്റ്റ്യൻ. 2025 ജനുവരി മുതൽ മേയ് വരെയുള്ള അഞ്ചു മാസങ്ങളിലായി കേരളത്തിൽ 1,65,000 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. 17 പേർ മരിച്ചു. 2014-2025 കാലഘട്ടങ്ങളിൽ 22.52 ലക്ഷം നായ …

തെരുവ് നായ ആക്രമണം: സർക്കാർ നിഷ്‌ക്രിയത്വം ജനദ്രോഹം: ഷെവലിയർ അഡ്വ. വി.സി സെബാസ്റ്റ്യൻ Read More »

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

മൂന്നാർ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പിലെ വനിത ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് മൂന്നാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രശ്ന പരിഹാരത്തിനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുന്നതിനുമായാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ പബ്ലിക് ഹിയറിംഗ് ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ഇടുക്കി ജില്ലയിലെ …

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ Read More »

വണ്ണപ്പുറത്ത് മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയമെന്ന് യു.ഡി.എഫ്

തൊടുപുഴ: വണ്ണപ്പുറത്ത് മോഷണ പരമ്പര തുടര്‍ന്നിട്ടും പോലീസ് നിഷ്‌ക്രിയമെന്ന് യുഡിഎഫ് വണ്ണപ്പുറം മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ആറുമാസമായി നിരന്തരമായി വണ്ണപ്പുറത്തിന്റ വിവിധ ഭാഗങ്ങളില്‍ മോഷണം തുടരുകയാണ്. മുപ്പത്താറേക്കര്‍ ഭഗത്തുള്ള കണ്ടത്തില്‍ റാഫേലിന്റ വീട്ടില്‍ നിന്നം മുക്കാല്‍ പവന്റ മാല മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീട് ടൗണിന് തൊട്ടടുത്തുള്ള തുറയില്‍ നൗഷാദിന്റ വീട്ടില്‍ നിന്നും 11 ലക്ഷത്തിന്റ സ്വര്‍ണ്ണവും വജ്രവും മോഷണം പോയി. ചങ്ങഴിമറ്റം കരീമിന്റ വീട്ടില്‍നി ന്നും ഒന്നരപവന്റെ മാലയും. സോമന്റ വീട്ടില്‍ നിന്നും ഒരു പവന്റ …

വണ്ണപ്പുറത്ത് മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയമെന്ന് യു.ഡി.എഫ് Read More »

പുലിപ്പല്ല് കേസിൽ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കും

തൃശൂർ: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനൊരുങ്ങി വനം വകുപ്പ്. ഇതിനായി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. വേടൻറെ പുലിപ്പല്ല് കേസിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേ പരാതി ഉയരുന്നത്. കഴിഞ്ഞ മാസം 16നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയത്. ഇയാളുടെ അടക്കമുള്ള മൊഴി നേരത്ത വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ …

പുലിപ്പല്ല് കേസിൽ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കും Read More »

സ്വർണ വിലയിൽ ഇടിവ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞ് വീണ്ടും 74,000-ത്തിനു താഴെ എത്തി. ഇന്ന്(19/08/2025) പവന് 280 രൂപ കുറഞ്ഞതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 73,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസം ഒമ്പത് മുതൽ തുടർച്ചയായി വില മാറ്റമില്ലാതെയും ഇടിഞ്ഞും കുറഞ്ഞു കൊണ്ടെയിരിക്കുകയാണ്. 75,760 എന്ന റെക്കോഡ് നിരക്കിൽ എത്തിയ ശേഷമായിരുന്നു ഇത്തരത്തിലൊരു ഇടിവ്. ഇത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. ഇതോടെ …

സ്വർണ വിലയിൽ ഇടിവ് തുടരുന്നു Read More »

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് ജാമ്യം

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ടിൻറെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ. കേസിൽ ചില പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

കാസർ​ഗോഡ് വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അധ്യാപകനെതിരേ കേസെടുത്തു

കാസർഗോഡ് : കാസർഗോഡ് അധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അധ്യാപകനെതിരേ കേസെടുത്ത് പൊലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായ എം അശോകനെതിരേ ബിഎൻഎസ് 126(2), 115(2) എന്നീ വകുപ്പുകളാണ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്റ്റർ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്റ്റർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൻറെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ വി. മധുസൂദനൻ തിങ്കളാഴ്ച …

കാസർ​ഗോഡ് വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ അധ്യാപകനെതിരേ കേസെടുത്തു Read More »

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണ മാലയും മോതിരവും കവർന്നു; പ്രതിയെ പിടികൂടി

തിരുവനന്തപുരം: ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം നടത്തിയ പ്രതിയെ രാത്രി തന്നെ കൈയോടെ പൊക്കി പൊലീസ്. വൃദ്ധയുടെ സ്വർണ മാലയും മോതിരവും കവർന്ന ആക്കുളം സ്വദേശി മധുവിനെയാണ് തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ താമസിക്കുന്ന വീടിൻറെ താഴത്തെ നിലയിലുള്ള ബേക്കറി തൊഴിലാളിയാണ് ഇയാൾ. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഉഷാകുമാരി എന്ന വൃദ്ധ ഒറ്റയ്ക്കായിരുന്നു താമസം. പ്രതി വീടിന് പിന്നിലൂടെയുള്ള പടിക്കെട്ട് വഴി വീടിനുള്ളിൽ …

വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണ മാലയും മോതിരവും കവർന്നു; പ്രതിയെ പിടികൂടി Read More »

ആലുവയിൽ അഞ്ച് വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിന് ജയിലിൽ മർദനം

തൃശൂർ: ആലുവയിൽ അഞ്ച് വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലിൽ മർദനം. വിയ്യൂർ സെൻട്രൽ ജയിൽ നിന്നും സഹ തടവുകാരനിൽ നിന്നുമാണ് പ്രതിക്ക് മർദനമേറ്റത്. ജയിൽ വരാന്തയിലൂടെ നടന്നു പോകുമ്പോൾ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാൽ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ അസഫാക്കിനെ മെഡിക്കൽ കോളെജിൽ ചികിത്സ നൽകിയതിന് ശേഷം ജയിലിലേക്ക് തിരിച്ച് കൊണ്ട് വന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ …

ആലുവയിൽ അഞ്ച് വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിന് ജയിലിൽ മർദനം Read More »

അമിത വേഗത അപകട കാരണം: റാഫ്

മലപ്പുറം: ഗതാഗത കുരുക്കുമൂലം ഉണ്ടാകുന്ന സമയനഷ്ടം നികത്താനുള്ള അമിതവേഗത വാഹനാപകടങ്ങൾക്ക് പ്രധാന കാരണമാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വേങ്ങര ഏരിയ കൺവെൻഷൻ വേങ്ങര എംടിഎൻ ഗൗരി പ്രസാദ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. വേങ്ങരയിലെ ഗതാഗതക്കുരുക്കിന്ന്ശാശ്വതപരിഹാരം ബൈപ്പാസ് റോഡോ മേൽപ്പാലമോ ആണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സ്ഥിതിയിൽ കുറ്റാളൂർ എംഎൽഎ റോഡ് മുതൽ വേങ്ങര ബസ്റ്റാന്റ് വരെ നിശ്ചിത തലങ്ങളിൽ യുടേൺ സംവിധാനത്തോടെ …

അമിത വേഗത അപകട കാരണം: റാഫ് Read More »

കൊച്ചുതോവാളയിൽ ഹൈമാസ്റ്റ് ലൈറ്റ്

ഇടുക്കി: കട്ടപ്പന നഗരസഭയിൽ കൊച്ചുതോവാള സെൻ്റ് ജോസഫ് പള്ളി ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന് 5,01,135 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇടുക്കി നിയോജക മണ്ഡലത്തിൽ പദ്ധതിയുടെ ഭാഗമായി 19 സ്ഥലങ്ങളിലായി 95.21 ലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൊച്ചുതോവാള സെൻ്റ്.ജോസഫ് പള്ളി ഭാഗത്ത് ചേർന്ന യോഗത്തിൽ സെൻ്റ്. ജോസഫ് പള്ളി വികാരി ഇമ്മാനുവൽ മടുകക്കുഴി, വിവിധ രാഷ്ട്രിയ കക്ഷി …

കൊച്ചുതോവാളയിൽ ഹൈമാസ്റ്റ് ലൈറ്റ് Read More »

ആദിവാസി ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ആദിവാസി-ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകളുടെ പ്രാധാന്യമുൾക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല ഊരുകൂട്ട സംഗമം നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ വരുംകാല വികസനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് ചെറുതും വലുതുമായ ടൂറിസം പദ്ധതികളിലാണ്. അതിൽ ഇവിടുത്തെ ട്രൈബൽ സെറ്റിൽമെൻ്റുകൾക്ക് വലിയ പ്രാധാന്യമുണ്ട്. മറ്റൊരിടത്തും കാണാൻ കഴിയാത്ത തരത്തിൽ പരമ്പരാഗത ആചാരങ്ങളും രീതികളും ചിന്തകളും …

ആദിവാസി ഗോത്ര മേഖലകളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ Read More »

പർവത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കേന്ദ്ര സർക്കാർ പദ്ധതിയായ പർവത് മാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മൂന്നാർ റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം മേഖലക്ക് കരുത്ത് പകരുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. 2023ൽ പർവത് മാല പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതിനായി മൂന്നാറും, ഇടുക്കി(കല്യാണതണ്ട് – കാൽവരി മൗണ്ട്) യുമാണ് ശുപാർശ ചെയ്യപ്പെട്ടത്. രണ്ടിടത്തും പ്രീ-വയബിലിറ്റി സ്റ്റഡി പൂർത്തീകരിച്ചു. ഈ രണ്ടു പദ്ധതികൾ ഉൾപ്പെടെ ഒരു ഡസൻ പദ്ധതികൾ ഇതോടൊപ്പം പ്രാഥമിക പഠനം നടത്തി, ചുരക്കപ്പട്ടികയിൽ ആയിട്ടുണ്ട്.ഇതിൽ നിന്നും തിരഞ്ഞെടുത്ത നാല് പദ്ധതികളിൽ മൂന്നാർ …

പർവത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

കേരളം ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം സർവകാല റെക്കോർഡ് പിന്നിടുന്നു. ദേശീയ തലത്തിൽ പണപ്പെരുപ്പം കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ റേറ്റായ 1.55 ശതമാനത്തിലാണ്. കേരളത്തിന്റെ പണപ്പെരുപ്പം 8.89 എന്ന സർവ കാല റിക്കോർഡിലാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയം എല്ലാ മാസവും പുറപ്പെടുവിക്കുന്ന വിലസൂചികപട്ടികയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യയിലെ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമെന്ന കണക്കിൽ ഒന്നാം സ്ഥാനത്തു നിൽക്കുകയാണ് കേരളം. കേരളത്തിന്റെ മൊത്തം പണപ്പെരുപ്പം 8.89 …

കേരളം ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണെന്ന് രമേശ് ചെന്നിത്തല Read More »

വിജിലൻസ് അന്വേഷണത്തിൽ ക്‌ളീൻ ചിറ്റ് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിജലൻസ് അന്വേഷണറിപ്പോർട്ടിൽ എഡിജിപി അജിത് കുമാറിന് ക്‌ളീൻ ചിറ്റ് നൽകിയ വിഷയത്തിൽ വിജിലൻസ് കോടതിയുടെ നിശിത വിമർശനത്തിനിരയായ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലൻസ് മാനുവലിന് വിരുദ്ധമായി പ്രവർത്തിക്കുകയും അധികാരമില്ലാതിരിക്കെ തന്നെ വിജിലൻസ് റിപ്പോർട്ടിൽ ഇടപെട്ട് ആരോപണവിധേയനായ ‘സ്വന്തക്കാരനായ’ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയിൽ വിജിലൻസ് പ്രവർത്തിക്കുന്നത് വിജിലൻസ് മാനുവൽ അനുസരിച്ചാണ്. വിജിലൻസിന്റെ …

വിജിലൻസ് അന്വേഷണത്തിൽ ക്‌ളീൻ ചിറ്റ് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് രമേശ് ചെന്നിത്തല Read More »

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ നാം വലിയ മുന്നേറ്റം നടത്തി. കേരളത്തിൽ 3600ലധികം ക്ഷീരസംഘങ്ങൾ പ്രവർത്തിക്കുന്നു. 2,75000 ത്തിലധികം കർഷകർ സജീവ സാന്നിധ്യമായി തുടരുന്നു. ഗുണമേന്മ ഉറപ്പാക്കി 20 ലക്ഷം ലിറ്റർ പാൽ പ്രാദേശിക വിപണിയിലായതിന് ശേഷം …

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

അവധാനപൂർവ്വ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു അവധാനപൂർവ്വമായ ജീവിതരീതികൊണ്ടളള പ്രയോജനങ്ങൾ വിശ്രമവും ശാന്തതയും ആത്യന്തികമായി, നാമെല്ലാവരും ഒരു ഇടവേള എടുത്ത് ശ്വസിക്കേണ്ടതുണ്ട്. പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ, നടത്തം, പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനുള്ള സമയം എന്നിവയെല്ലാം പ്രായഭേദമന്യേ എല്ലാവരിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. മുതിർന്നവർ ആത്മനിഷ്ഠത ധ്യാനം പരിശീലിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഇത് കുറിപ്പട മരുന്നുകളിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല. പ്രായമായവരെ വിശ്രമിക്കാനും ചിന്തകൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാനും വ്യക്തമായ കാഴ്ചപ്പാട് നിലനിർത്താനും ധ്യാനം സഹായിക്കുന്നു. നിശ്ചലമായി ഇരിക്കാനും ധ്യാനിക്കാനും ദിവസത്തിൽ രണ്ട് …

അവധാനപൂർവ്വ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം? Read More »

ഗർഭിണിയായ തടവുകാരി രക്ഷപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. റുബീന ഇർഷാദ് ഷെയ്ക്കെന്ന(25) യുവതിയെയാണ് രക്ഷപ്പെട്ടത്. അഞ്ച് മാസം ഗർഭിണിയാണ് ഇവർ. ഓഗസ്റ്റ് ഏഴിനായിരുന്നു കൃത്യമായ രേഖകളില്ലാത്തിനാൽ ഇവർ പൊലീസിൻറെ പിടിയിലാവുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഇന്ത്യൻ പാസ്പോർട്ടായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. പൊലീസിൻറെ പിടിയിലായ ഇവർ മുംബൈയിലെ ബൈക്കുള വനിതാ ജയിലിൽ കഴിയുകയായിരുന്നു. എന്നാൽ ഓഗസ്റ്റ് 11ന് പനി, ജലദോഷം, ചർമ്മ അണുബാധ തുടങ്ങിയ പ്രശ്നങ്ങളെ …

ഗർഭിണിയായ തടവുകാരി രക്ഷപ്പെട്ടു Read More »

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഇടുക്കി: തൊടുപുഴയിൽ ഉള്ള ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാജു വി ചെമ്പരത്തി, സീനിയർ കൺസൾട്ടന്റ് ഫിസിഷൻ ഡോക്ടർ ജോസ് പോൾ എം.ഡി, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഭവാനി, ഡോക്ടർ അമീഷ് പി ജോർജ്, സംഘം വൈസ് പ്രസിഡന്റ് മാത്യു ജോൺ, ഭരണസമിതി അംഗങ്ങളായ ഡെന്നി ജോസഫ്, ബോണി തോമസ്, ഔസേപ്പച്ചൻ ജോൺസൺ, മിനി ആന്റണി, …

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം നീതി ലാബിനോട് അനുബന്ധിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു Read More »

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്താകെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

നന്മയുള്ള നാട്ടിൽ നിന്ന് നല്ല ചെറുതേൻ; ഉടുമ്പന്നൂർ ഹണി ചിങ്ങം ഒന്നിന് വിപണിയിൽ എത്തും

തൊടുപുഴ: ജൈവ തേൻ ഗ്രാമമെന്ന ഖ്യാതി നേടിയ ഉടുമ്പന്നൂരിൻ്റെ പെരുമ നില നിർത്തുന്നതിനായി നൂതന പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൻ്റെ സബ്സിഡിയോടു കൂടി ചെറുതേനീച്ച കൃഷി നടത്തുന്ന കർഷകരെ കോർത്തിണക്കി അവർ ഉൽപ്പാദിപ്പിക്കുന്ന ചെറുതേൻ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പഞ്ചായത്ത്. 2021 മുതലാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഹോർട്ടികോർപ്പിൻ്റെ സഹകരണത്തോടെ 2000 രൂപ വിലയുള്ള ഒരു ചെറുതേനീച്ചപ്പെട്ടി യൂണിറ്റ് 1000 രൂപ ഗ്രാമപഞ്ചായത്ത് സബ്സിഡിയോടെ കർഷകർക്ക് ലഭ്യമാക്കി. തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനവും നൽകി. ഒരു …

നന്മയുള്ള നാട്ടിൽ നിന്ന് നല്ല ചെറുതേൻ; ഉടുമ്പന്നൂർ ഹണി ചിങ്ങം ഒന്നിന് വിപണിയിൽ എത്തും Read More »

കോഴിക്കോട് വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകരയിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്. ശനിയാഴ്ച രാവിലെ മുറ്റമടിക്കുമ്പോൾ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് മുറ്റത്തേക്ക് വീഴുകയായിരുന്നു. ഇതിൽ നിന്ന് ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ തുടർ അന്വേഷണം; ഭാര്യയുടെ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. കണ്ണൂരിലെ വിചാരണ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി ശനിയാഴ്ച പരിഗണിക്കുക. പെട്രോൾ പമ്പിൻറെ എൻഒസിയുമായി ബന്ധപ്പെട്ട് പ്രശാന്തിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജ കേസ് നിർമിക്കാൻ ശ്രമിച്ചതും, പ്രതി പി.പി. ദിവ്യ ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. കൃത്യമായി അന്വേഷണം നടത്തിയാൽ വ്യാജ …

എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ തുടർ അന്വേഷണം; ഭാര്യയുടെ ഹർജി ഇന്ന് പരിഗണിക്കും Read More »

വണ്ണപ്പുറം കല്ലറയ്ക്കൽ ജോർജ് വർ​ഗീസ് നിര്യാതനായി

തൊടുപുഴ: വണ്ണപ്പുറം കല്ലറയ്ക്കൽ(വടക്കേപ്പുരയ്ക്കൽ) ജോർജ് വർ​ഗീസ്(69) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച(16/8/2025) ഉച്ചക്ക് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ​ഗ്രേസി ജോർജ്ജ് വാഴക്കുളം തണ്ണിക്കോ‌ട്ട് കുടുംബാം​ഗം. മക്കൾ: ജിജോ ജോർജ്, ജോമിയോ ജോർജ്(കല്ലറയ്ക്കൽ ബേക്കറി, അമ്പലപ്പടി). മരുമക്കൾ: ലിൻസി, വേഴപ്പറമ്പിൽ(കാലടി), റ്റീന, വെട്ടിക്കൽ(കരിമണ്ണൂർ).

വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

തൊടുപുഴ: വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡൻ്റ് പോൾസൺ മാത്യു ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. തുടർന്ന് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനം സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച് താലൂക്ക് ലൈബ്രറി പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പോൾസൺ മാത്യു അധ്യക്ഷ വഹിച്ചു. ജോയിൻ സെക്രട്ടറി റോയ് റ്റി എ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് രാജേഷ് …

വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു Read More »

ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് ഫോൺ സന്ദേശം; പോലിസെത്തി ചാക്ക് മാറ്റിയപ്പോൾ മൃതദേഹത്തിന് അനക്കം

പെരുമ്പാവൂർ: ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് പോലീസിന് ഫോൺ സന്ദേശം. പോലിസ് പാഞ്ഞ് വന്ന് മൃതദേഹം ചാക്കിൽ നിന്നെടുത്ത് ആംബുലൻസിൽ കയറ്റാൻ നോക്കിയപ്പോൾ മൃതശരീരത്തിന് അനക്കം. ബെവ്‌കോയിൽ നിന്നും കുപ്പി വാങ്ങി മദ്യപിച്ച് ലക്കില്ലാതെ ചാക്കിനകത്ത് കേറി ഉറങ്ങുകയായിരുന്നു ആൾ. ചൊവ്വാഴ്ച വൈകീട്ട് പെരുമ്പാവൂർ നഗരത്തിലെ ബെവ്കോ മദ്യവിൽപ്പന ശാലയ്ക്ക് പിന്നിലെ പാടശേഖരത്തിന് സമീപമാണ് സംഭവം. ചാക്കിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ബെവ്കോയ്ക്കു സമീപത്തേക്ക് പോലീസ് …

ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് ഫോൺ സന്ദേശം; പോലിസെത്തി ചാക്ക് മാറ്റിയപ്പോൾ മൃതദേഹത്തിന് അനക്കം Read More »

കട്ടപ്പന കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജിൽ ഹോസ്റ്റൽ സമുച്ചയം, ഇടുക്കിയിൽ ലോ കോളജ് ആരംഭിക്കാനുള്ള നടപടികൾക്ക് നിർദേശം; മന്ത്രി റോഷി അ​ഗസ്റ്റിൻ മന്ത്രി ആർ ബിന്ദുവുമായി ചർച്ച നടത്തി

തിരുവനന്തപുരം: സുവർണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവൺമെന്റ് കോളജിൽ പുതിയ അക്കൗദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നത് അടക്കമുള്ള പദ്ധതിക്കൾക്ക് തീരുമാനം ആയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് അനുമതി ലഭിച്ചത്. കട്ടപ്പന ഗവൺമെന്റ് കോളജിൽ അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കുന്നതിന് പുറമേ സ്റ്റാഫ് ക്വാർട്ടേഴ്‌സും ഗസ്റ്റ് ഹൗസും നിർമിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചുള്ള …

കട്ടപ്പന കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജിൽ ഹോസ്റ്റൽ സമുച്ചയം, ഇടുക്കിയിൽ ലോ കോളജ് ആരംഭിക്കാനുള്ള നടപടികൾക്ക് നിർദേശം; മന്ത്രി റോഷി അ​ഗസ്റ്റിൻ മന്ത്രി ആർ ബിന്ദുവുമായി ചർച്ച നടത്തി Read More »

മരണം വിതയ്ക്കുന്ന റോഡ് അപകടങ്ങൾക്ക് കാരണമായ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ നടപടികളിലേയ്ക്ക്

പാലാ: മരണം വിതയ്ക്കുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സെന്റര്‍ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നു. നിരവധി പൊതുതാല്പര്യ ഹര്‍ജികളിലൂടെ കേരളത്തിലെ പൊതുഗതാഗത രംഗത്തും റോഡപകടങ്ങള്‍ കുറക്കുന്ന കാര്യത്തിലും 1997 മുതല്‍ ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തിയ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ പാലാ- തൊടുപുഴ സംസ്ഥാന പാതയിൽ മുണ്ടാങ്കലിലുണ്ടായ അതിദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയമപോരാട്ടത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. മുണ്ടാങ്കല്‍ അപകട പശ്ചാത്തലത്തില്‍ 21 പേജുള്ള വിശദമായ പരാതി …

മരണം വിതയ്ക്കുന്ന റോഡ് അപകടങ്ങൾക്ക് കാരണമായ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ നടപടികളിലേയ്ക്ക് Read More »

കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമം​ഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം

കുമാരമം​ഗലം: ഇന്ന് രാവിലെയാണ് കലൂർക്കാട് പഞ്ചായത്തിൽ നായയുടെ ആക്രമണം ഉണ്ടായത്. തുടർന്ന് ആക്രമണം ഉണ്ടായവർ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുമാരമംഗലം ഭാഗത്തുനിന്നും വന്ന നായയാണ് ആക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. തെരുവ് നായയുടെ ആക്രമണത്തെ തുടർന്നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രസിഡന്റിന്റെ കസേരയിൽ വാഴ വെച്ചിട്ട് പോവുകയും ചെയ്തു. ഇതിനെതിരെ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് …

കലൂരിൽ തെരുവ്നായ ആക്രമിച്ചതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കുമാരമം​ഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അനാവശ്യ പ്രതിഷേധമെന്ന് ആരോപണം Read More »

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം: എം.സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളേജിന് മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർഥാണ്(20) മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പത്തരയോടെ നാട്ടകം പോളിടെക്നിക് കോളെജിനു മുന്നിൽ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ …

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു Read More »

ജീവന് ഭീഷണിയുണ്ടെന്ന ഹർജി പിൻവലിക്കാൻ രാഹുൽ ​ഗാന്ധി

മുംബൈ: വി ഡി സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന ഹർജി അഭിഭാഷകൻ രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ നൽകിയതാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയശ്രിനാതെ. രാഹുൽ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിൻറെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയതെന്നും വ്യാഴാഴ്ച രേഖാമൂലം പ്രസ്താവന പിൻവലിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരൻ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ബന്ധുവാണെന്നും അവർക്ക് അക്രമത്തിൻറെയും …

ജീവന് ഭീഷണിയുണ്ടെന്ന ഹർജി പിൻവലിക്കാൻ രാഹുൽ ​ഗാന്ധി Read More »

ആലപ്പുഴയിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്

ആലപ്പുഴ: ദൂരുഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി ചേർത്തല പളളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. സെബാസ്റ്റ്യൻ പണയം വച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടെതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജെയ്നമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ അവസാനമായി ലഭിച്ചത് പ്രതിയുടെ വീടിന് സമീപത്ത് നിന്നായിരുന്നു. 2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതാവുന്നത്. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. പ്രാർഥനാ യോഗങ്ങളിൽ വച്ചാണ് പ്രതി ജെയ്നമ്മയെ പരിചയപ്പെട്ടതെന്നും …

ആലപ്പുഴയിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത് Read More »

മഴ കെടുതി; റബർ കർഷകർക്ക് വില സ്ഥിരത ഫണ്ട് വിതരണം ചെയ്യണം; കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി

തൊടുപുഴ: തുടർച്ചയായ മഴ മൂലം റബ്ബറർ ഉദ്പാദനം നടക്കാത്തതിനാൽ റബർ കർഷകരുടെ ജീവിതവ മാർഗം വഴിമുട്ടിരിക്കുകയാണ്. റബർ അല്ലാതെ വേറെ വരുമാനം ഇല്ലാത്ത കർഷകർ ദുരിതത്തിലാണ്. റബ്ബറിന്റെ വില കുറയുമ്പോൾ കൊടുക്കുവാൻ മാറ്റിവെച്ചിരിക്കുന്ന വില സ്ഥിരത ഫണ്ട് വളരെ നാളുകളായി സർക്കാർ ഉപയോഗിക്കുന്നില്ല. അതിനാൽ ആ ഫണ്ടിൽ നിന്നും റബർ കർഷകർക്ക് സഹായധനം നൽകണമെന്ന് ഗവൺമെന്റിനോട് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബ്ബറിൽ നിന്ന് വരുമാനം ലഭിച്ചില്ലെങ്കിൽ കർഷകർ ഫല വൃക്ഷ കൃഷി ഉൾപ്പെടെയുള്ള …

മഴ കെടുതി; റബർ കർഷകർക്ക് വില സ്ഥിരത ഫണ്ട് വിതരണം ചെയ്യണം; കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി Read More »

നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിൻറെ അപേക്ഷ കേന്ദ്ര സർക്കാർ തളളിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളുളളതിനാൽ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് കാണിച്ചായിരുന്നു വിദേശ മന്ത്രാലയത്തിൻറെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമുണ്ടെന്ന അന്വേഷണ സമിതിയുടെ ആരോപണം തളളി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ. ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്നും, എന്നാൽ സർവീസ് ചട്ടലംഘനം നടന്നതിൽ ക്ഷമാപണവും ഡോ. ഹാരിസ് കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ട്. സർവീസ് ചട്ടലംഘനമായിരുന്നു അന്വേഷണ സമിതിയുടെ പ്രധാന ആരോപണം. മറ്റൊന്ന് പ്രോബ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ മുടങ്ങി എന്ന ചോദ്യമായിയിരുന്നു. വകുപ്പിൽ ഉണ്ടായിരുന്ന പ്രോബ് തൻറെതല്ലന്നും, അത് മറ്റൊരു …

ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ Read More »

കോതമംഗലത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. രണ്ടും മൂന്നും പ്രതികളായ ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണു പൊലീസ് നീക്കം. എന്നാൽ നിലവിൽ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയും ആലുവ പാനായിക്കുളം സ്വദേശിയുമായ റമീസ് അറസ്റ്റിലായതിനു പിന്നാലെ ഇവർ വീടു …

കോതമംഗലത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു Read More »

നിശബ്ദതയിലേക്കുള്ള ക്ഷണം…

തന്നിലേക്കു തന്നെ മടങ്ങുവാനുള്ള, ഉള്ളിലെ ജ്ഞാനത്തെ വളർത്തുവാനുള്ള, പ്രാധാന്യമായുള്ളതിനെ മാത്രം ശ്രദ്ധിക്കുവാനുള്ള, വ്യക്തതയോടും അനുകമ്പയോടും കൂടി ജീവിതത്തെ ആശ്ലേഷിക്കുവാനുള്ള, ആന്തരിക സമാധാനം വീണ്ടെടുക്കുവാനുളള, ആഴമേറിയ അവബോധത്തിലേക്ക് കടക്കുവാനുളള, പവിത്രമായതിനെ സ്വീകരിക്കുവാനുളള, സത്തയുടെ ഹൃദയത്തിൽ വിശ്രമിക്കുവാനുളള, നിങ്ങൾ ആരാണെന്ന് ഓർമ്മിക്കുവാനുളള, ആന്തരിക വ്യക്തതയിലേക്കുളള, ശബ്ദത്തെ നിശബ്ദമാക്കുവാനുളള, സൃഷ്ടിപരമായ ഊർജ്ജത്തെ തിരിച്ചറിയുവാനുളള, മാറ്റുവാൻ സാധിക്കാത്തതിനെ സ്വീകരിക്കുവാനുളള, ആവശ്യമില്ലാത്തതിനെ ഉപേക്ഷിക്കുവാനുള്ള, ഓരോ നിമിഷത്തെയും ആസ്വദിക്കുവാനുളള, ഭയങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മാറുവാനുളള, സ്വാതന്ത്ര്യത്തിന്റെ അനുഭവം പരിപോഷിപ്പിക്കുവാനുളള, എല്ലാ ജീവജാലങ്ങളോടുമുള്ള ബന്ധം തിരിച്ചറിയുവാനുളള, …

നിശബ്ദതയിലേക്കുള്ള ക്ഷണം… Read More »

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഇടുക്കി: വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ പോഷക സംഘടനയപ്പോലയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ രണ്ടകൂട്ടരും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുൽഗാന്ധിയെ കേൾക്കാൻ …

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു Read More »

ഇടുക്കിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

ഇടുക്കി: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു. വിമലപുരം ചുഴിക്കരയിൽ രാജേഷിൻ്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കൊച്ചുമുല്ലക്കാനം കവലയിലെ ഓട്ടോ തൊഴിലാളിയായ രാജേഷിൻ്റെ വീട്ടിലേക്ക് ഓട്ടോ പോകില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഓട്ടോ പാർക്കു ചെയ്യുന്നത്. ചൊവ്വാഴ്ച 12 ന് ശേഷമാണ് സംഭവം നടന്നത്.12 ന് ശേഷം പ്രദേശത്ത് കറണ്ട് പോയ സമയത്താണ് കൃത്യം നടത്തിയത്.കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ ഇതേ വാഹനത്തിന് തീയിട്ട് നശിപ്പിച്ചിരുന്നു. അതിൻ്റെ പ്രതികളെ നാളിതു വരെയായിട്ടും കണ്ടെത്തിയില്ല. …

ഇടുക്കിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു Read More »

നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നടത്തി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു

ഇടുക്കി: നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചുവെന്നതാണ് എൽ ഡി എഫ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. വാഗമൺ പോലീസ് …

നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നടത്തി, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു Read More »