ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ
ഇടുക്കി: ഡോ. ദിനേശൻ ചെറുവത്ത് ഐ.എ.എസ് ഇടുക്കിയുടെ പുതിയ കളക്ടർ. ഐ.എ.എസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് ഇറങ്ങിയത്. ഇടുക്കി കളക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി നിയമിച്ചു. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ. ദിനേശൻ ചെറുവത്തിനെ ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിച്ചു.