Timely news thodupuzha

logo

Kerala news

കണ്ണാടിക്കലിൽ ഓവുചാലിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കണ്ണാടിക്കലിൽ വായനശാലയ്ക്ക് സമീപം റോഡിനോട് ചേർന്നുള്ള ഓവുചാലിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപത്തു നിന്നും ഹെൽമറ്റും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. കുരുവട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. ബൈക്ക് അപകടമാണെന്നാണ് നിഗമനം. യുവാവിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

പി.ജി. രാജശേഖരൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ

തൊടുപുഴ: 23-ാം വാർഡ് അംഗം പി.ജി.രാജശേഖരൻ തൊടുപുഴ നഗരസഭ വിദ്യാഭ്യാസ- കലാ-കായിക സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ ധാരണ പ്രകാരം 24-ാം വാർഡ് അംഗം റ്റി.എസ്.രാജൻ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10.30 വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ഇടുക്കി സബ് കളക്ടർ അരുൺ.എസ്.നായർ വരണാധികാരിയായി. ബി.ജെ.പിക്ക് ആകെ എട്ട് കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനവും ബി.ജെ.പിയ്ക്കാണ്.

ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല, നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമനന്ത്രി പങ്കെടുത്തില്ല

ആലപ്പുഴ: ആവേശം കൊടിയേറി പുന്നമടക്കായലിൽ 69-ാം നെഹ്റു ട്രോഫി വള്ളം കളിക്ക് പാതാക ഉയർന്നു. ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തി. പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ ആവേശപ്പോരിൽ അഞ്ച് ഹീറ്റ്സുകളിൽ ഏറ്റവും കുറഞ്ഞ …

ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല, നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമനന്ത്രി പങ്കെടുത്തില്ല Read More »

വൈക്കത്ത് ദമ്പതികൾ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ശനിയാഴ്‌ച വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായിരുന്നു ഇരുവരും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടമുള്ളതായും വിവരമുണ്ട്.

അഴിത്തല ബീച്ച് പാർക്ക് നിർമാണം; 1.47 കോടി രൂപയുടെ ഭരണാനുമതി

നീലേശ്വരം: അഴിത്തല ബീച്ച് പാർക്ക് നിർമാണത്തിന് ടൂറിസംവകുപ്പ് 1.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നൽകിയ നിർദ്ദേശത്തിനാണ് ടൂറിസം വകുപ്പ്‌ സംസ്ഥാന വർക്കിങ് ഗ്രൂപ്പ് അനുമതി നൽകിയത്. പദ്ധതി നടപ്പിലാകുന്നതോടെ അഴിത്തല ജില്ലയിലെ പ്രധാനടൂറിസം കേന്ദ്രങ്ങളിലൊന്നാവും. നീലേശ്വരം നഗരസഭ അഴിത്തലയിൽ ടൂറിസംവകുപ്പിന് നൽകിയ സ്ഥലം ഉൾപ്പെടെ ഉപയോഗിച്ചായിരിക്കും പാർക്ക് നിർമിക്കുക. പ്രവേശനകവാടം, ഫെൻസിങ്, നടപ്പാത, ലാൻഡ് സ്കേപ്പിങ് , ശുചിമുറി ബ്ലോക്ക്‌, സ്നാക്സ്ബാർ, റെയിൻ ഷെൽട്ടറുകൾ, …

അഴിത്തല ബീച്ച് പാർക്ക് നിർമാണം; 1.47 കോടി രൂപയുടെ ഭരണാനുമതി Read More »

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ നൽകി വരുന്ന വാർഷിക തുക മൂന്നിരട്ടിയാക്കി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽ നിന്ന് മൂന്നിരട്ടിയാക്കി. ഇതിലൂടെ പൊളിയുന്നത്‌ ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ സർക്കാർ മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നുവെന്ന സംഘപരിവാറിന്റെ കാലങ്ങളായുള്ള വ്യാജപ്രചാരണം. 2022ലെ ശ്രീപണ്ടാര വക ഭൂമികൾ(നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലിലാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തുക വർധിപ്പിച്ചത്‌. ജൂലൈ 11 വരെ ഈ വർഷം 518.58 കോടി രൂപയാണ്‌ പിണറായി സർക്കാർ ക്ഷേത്രങ്ങൾക്കായി ചെലവഴിച്ചത്‌. ജീവനക്കാരുടെ ശമ്പളം, നവീകരണം, പുതിയ നിർമാണങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കാണ്‌ തുക …

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ നൽകി വരുന്ന വാർഷിക തുക മൂന്നിരട്ടിയാക്കി Read More »

ക്ഷേമപെൻഷൻ 14 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ …

ക്ഷേമപെൻഷൻ 14 മുതൽ വിതരണം ചെയ്യും Read More »

ചികിത്സാ ധനസഹായ വിതരണം സുതാര്യമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് റ്റി.എം.തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സു​ഗമവുമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അം​ഗം റ്റി.എം.തോമസ് ഐസക്. തുക ലഭിക്കുന്നതിനായി നടപ്പിലാക്കിയ വിവിധ സംവിധാനങ്ങൾ വിശദമാക്കിയാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. സഹായ വിതരണത്തിൽ മുൻ ഭരണകാലത്തേതിൽ നിന്നും വന്ന വർധനയും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രതിവർഷം 162 കോടി രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചത്. അതേസമയം രണ്ടാം പിണറായി വിജയൻ സർക്കാർ …

ചികിത്സാ ധനസഹായ വിതരണം സുതാര്യമാക്കിയത് പിണറായി വിജയൻ സർക്കാരെന്ന് റ്റി.എം.തോമസ് ഐസക് Read More »

ജെയ്‌ക്‌.സി.തോമസ്‌ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്‌ സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക്‌.സി.തോമസ്‌ എൽ.ഡി.എഫ്‌ സ്ഥാനാർഥിയായി മത്സരിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. എൽ.ഡി.എഫ്‌ രാഷ്‌ട്രീയമായാണ്‌ തെരഞ്ഞെടുപ്പ്‌ കൈകാര്യം ചെയ്യുക. ചില മാധ്യമങ്ങൾ എന്തൊക്കെയോ കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇത്‌ രാഷ്‌ട്രീയപോരാട്ടമാണ്‌. കേവലമായ വൈകാരിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല. തെരഞ്ഞെടുപ്പിൽ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കും. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ്‌ പ്രതിപക്ഷം. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും വിചാരം. സർക്കാരിനെതിരെ എന്തെല്ലാം …

ജെയ്‌ക്‌.സി.തോമസ്‌ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്‌ സ്ഥാനാർഥി Read More »

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടിയാണ് സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്.എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘മുഹമ്മദ് മുസ്‌തഫ’ എന്ന ചിത്രത്തിൽ പി …

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു Read More »

മാസപ്പടി വിവാദം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

തൃശൂർ: മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. 96 കോടി രൂപയോളമാണ് മുഖ്യമന്ത്രി അടക്കം കൈപ്പറ്റിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു. വിജിലൻസും, ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്‍റെ ഏജൻസികൾ നോക്കുകുത്തിയാവുകയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷേഭം ആരംഭിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളും ഒത്തു തീർപ്പു നടത്തുകയാണ്. പണമിടപാട് ഇ.ഡി അന്വേഷിക്കണം. മുഖ്യമന്ത്രിയും, മകളും എന്തിനാണ് പണം വാങ്ങിയത്? എന്തിനാണ് പ്രതിപക്ഷ നേതാക്കൾക്ക് പണം കൊടുത്തത്? ഇതില്‍ …

മാസപ്പടി വിവാദം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ Read More »

ബാർബർ ഷോപ്പിലെത്തിയ ആൺകുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: മുടിവെട്ടാനെത്തിയ ആൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രനാണ്(62) അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാലസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്‍റെ മുടിവെട്ടു കടയിൽ എത്തിയ കുട്ടികളെ ഇയാൾ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കോട്ടയത്ത് അർധരാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കോട്ടയം: നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദുവെന്ന(40) സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് …

കോട്ടയത്ത് അർധരാത്രിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ Read More »

അയോഗ്യത മാറിയതിനു ശേഷം ആദ്യമായി രാഹുൽ ഗാന്ധി കേരളത്തിൽ

വയനാട്: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. അയോഗ്യത മാറിയതിനു ശേഷം ഇതാദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. തന്‍റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രധാനമായും രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ആവേശോജ്ജ്വലമായ സ്വീകരണമാണ് വയനാട്ടിൽ പാർട്ടി രാഹുലിനായി ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വയനാട്ടിലാണ് രാഹുലിന്‍റെ ആദ്യ പരിപാടി. എം.പിയുടെ കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ചു നൽകിയ 9 വീടുകളുടെ താക്കോൽ ദാനം നടത്തും. പ്രചാരണത്തിനായി രാഹുൽ പുതുപ്പള്ളിയിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

നിയമം അറിയില്ലെങ്കിൽ വീണ്ടും എൽ.എൽ.ബിക്ക് പോയി പഠിക്കണമെന്ന് അഭിഭാഷകനോട് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിൽ ഹർജിക്കാരൻ ആർ.എസ്.ശശികുമാർ നൽകിയ ഇടക്കാല ഹർജി ലോകായുക്ത തള്ളി. വാദത്തിനിടെ ഹർജിക്കാരന്‍റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമർശിച്ചു. വാദിക്കാതെ കാര്യങ്ങൾ എഴുതി നൽകാമെന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കൾക്കു നാണമില്ലേയെന്നും ഉപലോകായുക്ത ബാബു മാത്യു പി.ജോസഫ് ചോദിച്ചു. ആർ.എസ്.ശശികുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായിരുന്നില്ല. പകരം അഭിഭാഷകൻ സുബൈർ കുഞ്ഞാണ് ഹാജരായത്. പുനപരിശോധന ഹർജി ഹൈക്കോടതി തന്നെ തള്ളിയ സ്ഥിതിക്ക് ലോകായുക്തയിൽ നൽകിയ പുനപരിശോധന ഹർജിക്ക് എന്ത് …

നിയമം അറിയില്ലെങ്കിൽ വീണ്ടും എൽ.എൽ.ബിക്ക് പോയി പഠിക്കണമെന്ന് അഭിഭാഷകനോട് ലോകായുക്ത Read More »

ഷന്താൾ ജ്യോതി പബ്ളിക് സ്കൂളിൽ നിറക്കൂട്ട് 2023 സംഘടിപ്പിച്ചു

മുട്ടം: ഷന്താൾ ജ്യോതി പബ്ളിക് സ്കൂളിൽ ആർട്ട്സ് ഫെസ്റ്റ് നിറക്കൂട്ട് 2023 നടത്തി. നാല് കാറ്റഗറിയിലായി 25ൽ പരം ഐറ്റങ്ങൾ 15 സ്റ്റേജിലായാണ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസി ലിൻ എസ്.എ.ബി.എസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിറക്കൂട്ടിൻ്റെ ഉദ്ഘാടനം മേലുകാവ് ഹെൻ്ററി ബേക്കർ കോളേജ് മുൻ മലയാളം ഡിപ്പാർട്ട്മെൻ്റ് ഹെഡ് പ്രൊഫ. ഡോ.രാജു.ഡി കൃഷ്ണപുരം നിർവ്വഹിച്ചു. മനോജ്.എ.എസ് സ്വാഗതവും ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി അശ്വതി ബിനോജ് നന്ദിയും പറഞ്ഞു. നാല് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. …

ഷന്താൾ ജ്യോതി പബ്ളിക് സ്കൂളിൽ നിറക്കൂട്ട് 2023 സംഘടിപ്പിച്ചു Read More »

ഉമ്മൻ ചാണ്ടിയുടെ ചികിത്സയിലെ സർക്കാർ ഇടപെടൽ, പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് അഡ്വ.കെ.അനിൽകുമാർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനിൽകുമാർ. ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ കേരള സർക്കാരിനു പ്രത്യേക ഇടപെടൽ നടത്തേണ്ടിവന്ന സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദിത്തം വി.ഡി.സതീശൻ കൂടി പങ്കിടേണ്ടതല്ലേയെന്ന് അദ്ദേഹം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. പുണ്യവാള രാഷ്‌ട്രീയം സതീശന്റെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി.ജെ.പിക്ക് സഹായകരമാണെന്ന വസ്‌തുത മറക്കരുതെന്നും അദ്ദേഹം കുറിച്ചു. ഫെയ്‌സ്‌ബുക്ക് …

ഉമ്മൻ ചാണ്ടിയുടെ ചികിത്സയിലെ സർക്കാർ ഇടപെടൽ, പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് അഡ്വ.കെ.അനിൽകുമാർ Read More »

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. യു.ഡി.എഫ് 9 വാർഡുകളിലും എൽ.ഡി.എഫ് ഏഴ് വാർഡുകളും വിജയിച്ചു. കൊല്ലത്ത് സി.പി.എം സീറ്റിൽ ബി.ജെ.പി അട്ടിമറി വിജയം സ്വന്തമാക്കി. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യു.ഡി.എഫ് വിജയിച്ചു. ഇതിൽ രണ്ടു വാർഡുകൾ എൽ.ഡി.എഫിൻറെ കയ്യിൽ നിന്നും പിടിച്ചെടുത്തതാണ്. ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, മൂക്കന്നൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലത്തും …

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് മുന്നേറ്റം Read More »

പുതുപ്പള്ളിയിൽ ജെയ്ക്.സി.തോമസ് മത്സരിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്.സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഇപ്പോൾ മൂന്നാം തവണ ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി മാറി. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം …

പുതുപ്പള്ളിയിൽ ജെയ്ക്.സി.തോമസ് മത്സരിക്കും Read More »

ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ്‌ ഹൈക്കോടതി തള്ളിയത്‌. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അക്കാദമി ചെയർമാൻ ഇടപെട്ടതിന്‌ തെളിവില്ലെന്നും, നിസാരമായ ആരോപണങ്ങളാണ്‌ ഹർജിക്കാർ ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.

നെഹ്‌റു ട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങി

ആലപ്പുഴ: 2017നുശേഷം ടൂറിസം കലണ്ടർ പ്രകാരം വീണ്ടുമെത്തുന്ന നെഹ്‌റു ട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത പ്രഭാതം മിഴിതുറക്കുക ജലയാനങ്ങളുടെ മഹാപോരിലേക്ക്‌. വിവിധ പരിപാടികളാണ് വള്ളം കളിയുടെ ഭാ​ഗമായി ഒരുക്കിയിട്ടുള്ളത്. രാത്രികളിൽ കലാപരിപാടികൾ നടക്കും. ശനി പകൽ 11 മുതൽ ഒമ്പതുവിഭാഗങ്ങളിലായി 72 കളിവള്ളങ്ങൾ മാറ്റുരയ്‌ക്കും. പകൽ രണ്ടിന്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാൻഡിങ്‌ ഇൻ ചീഫ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം സി.ബി.എല്ലിന്റെ ഭാഗമായാണെങ്കിൽ …

നെഹ്‌റു ട്രോഫി ജലോത്സവത്തെ വരവേൽക്കാൻ ആലപ്പുഴ ഒരുങ്ങി Read More »

യു​ട്യൂ​ബ് സം​പ്രേ​ഷ​ണം; പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് നടപടിയെടുക്കാൻ ഐ​.ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​ട്യൂ​ബ് വാ​ർ​ത്താ ചാ​ന​ലു​ക​ളെ​യും യു​ട്യൂ​ബ​ർ​മാ​രെ​യും നി​യ​ന്ത്രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു​ട്യൂ​ബ് സം​പ്രേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​വ ബ്ലോ​ക്ക് ചെ​യ്യാ​ൻ ഡെ​സി​ഗ്‌​നേ​റ്റ​ഡ് ഓ​ഫി​സ​ര്‍ക്ക് ശു​പാ​ര്‍ശ ന​ല്‍കാ​ൻ സം​സ്ഥാ​ന ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും പി.​വി.അ​ന്‍വ​റി​ന്‍റെ സ​ബ്മി​ഷ​ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ക്ക് ഇ​ത്ത​രം ശു​പാ​ര്‍ശ ന​ല്‍കാം. യൂ​ട്യൂ​ബി​ല്‍ ഉ​ള്‍പ്പെ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മോ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ …

യു​ട്യൂ​ബ് സം​പ്രേ​ഷ​ണം; പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് നടപടിയെടുക്കാൻ ഐ​.ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി Read More »

കെ.എസ്‌.ഇ.ബിയുടെ വാഴ വെട്ട്; സ്ഥലം സന്ദർശച്ച് കൃഷി മന്ത്രി

കൊച്ചി: വാരപ്പെട്ടിയിൽ കെ.എസ്‌.ഇ.ബി അധികൃതർ വാഴകൾ വെട്ടിനശിപ്പിച്ച സ്ഥലം കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കർഷകൻ തോമസിനെ കണ്ട മന്ത്രി, നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യാ​ഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണത്തിന്‌ വിളവെടുക്കാൻ പാകമായ ഇളങ്ങവം കാവുംപുറം തോമസിന്റെ 406 നേന്ത്രവാഴകളാണ് കെ.എസ്.ഇ.ബി അധികൃതർ വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ കർഷകൻ തോമസിന് നഷ്ടപരിഹാനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടിയും പി.പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു …

കെ.എസ്‌.ഇ.ബിയുടെ വാഴ വെട്ട്; സ്ഥലം സന്ദർശച്ച് കൃഷി മന്ത്രി Read More »

ഒറ്റക്കൽ എൽ.ഡി.എഫ് പിടിച്ചെടുത്തു

കൊല്ലം: തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ അഞ്ചാം വാർഡ് എൽ.ഡി.എഫ് യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. എൽ.ഡി.എഫ്‌ സ്ഥാനാർഥി എസ്.അനുപമയാണ് വിജയിച്ചത്. യു.ഡി.എഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു.ഡി.എഫ് സ്ഥാനാർഥി ബിജിലി ജെയിംസിനെ 34 വോട്ടിനാണ് തോൽപ്പിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായി ആശാംബികയും മത്സരിച്ചിരുന്നു. അനുപമയ്ക്ക് 561 വോട്ടും ബിജിലി ജെയിംസിന് 527 വോട്ടും ലഭിച്ചു.

ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു

തൃശൂർ: ചേരൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലിയാണ്(46) കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ പൊലീസിൽ കീഴടങ്ങി.ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് ഗൾഫിൽനിന്നും നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

കോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്ക്. കോട്ടയം ചേന്നാട് സ്വദേശി മധുവിൻ്റെ വീടിനാണ് രാവിലെ 6.30 ഓടെ തീപിടിച്ചത്. വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതോടെയാണ് വീട്ടുകാര്‍ തീപിടിച്ച വിവരം അറിയുന്നത്. തീപിടിച്ച സമയം ഗൃഹനാഥന്‍ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവർ വീടിനകത്തുണ്ടായിരുന്നു. തീ ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേര്‍ക്കും പൊള്ളലേൽക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഭവ …

വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പരിക്ക് Read More »

ബിനീഷ്‌ കോടിയേരിയ്ക്കെതിരായ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ച കേസിൽ ബിനീഷ്‌ കോടിയേരിയ്ക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്‌ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് സ്‌റ്റേ ചെയ്‌തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. 2020 ഒക്‌ടോബർ 29ന്‌ ചോദ്യം ചെയ്യാനെന്ന്‌ പറഞ്ഞ്‌ ബംഗളൂരുവിലേക്ക്‌ വിളിച്ചുവരുത്തി നാടകീയമായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ബിനീഷിനെ …

ബിനീഷ്‌ കോടിയേരിയ്ക്കെതിരായ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു Read More »

വുമൺ ഇൻ അക്വാകൾച്ചർ സ്കോളർഷിപ്പ് കേരള യൂണിവേഴ്സിറ്റിയിലെ അനഘ രാജുവിന്

കൊച്ചി: 2023ലെ വുമൺ ഇൻ അക്വാകൾച്ചർ സ്കോളർഷിപ്പ്, കേരള യൂണിവേഴ്സിറ്റിയിൽ സുവോളജി വിഭാഗത്തിൽ ഗവേഷണം നടത്തുന്ന അനഘ രാജുവിന് ലഭിച്ചു. നോർവേ ആസ്ഥാനമായ KVAROV ARCTIC നൽകുന്ന ഈ സ്കോളർഷിപ്പ് 10000 ഡോളറിന്റതാണ്. ഗവേഷണം പൂർത്തിയാക്കുന്നതിന് ആവശ്യമായ മറ്റ് സാങ്കേതിക പിന്തുണകളും നൽകുന്നതിലൂടെ സ്ത്രീ ശാക്തീകരണമാണ് ഇവർ ലക്ഷ്യമാക്കുന്നത്.റീ സർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റംസ് (RAS) എന്ന സാങ്കേതികവിദ്യയിലൂടെ ചുരുങ്ങിയ ചെലവിൽ മത്സ്യകൃഷി നടത്തുന്ന ഗവേഷണ പദ്ധതിയാണിത്. കേരളത്തിൽ RAS യൂണിറ്റുകൾക്ക് സ്ഥിരമായി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും,കൂടുതൽ കാര്യക്ഷമമായ …

വുമൺ ഇൻ അക്വാകൾച്ചർ സ്കോളർഷിപ്പ് കേരള യൂണിവേഴ്സിറ്റിയിലെ അനഘ രാജുവിന് Read More »

രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്; വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത കള്ളക്കടത്തു നടത്തുന്ന ആളല്ലെന്നും രാഷ്ട്രീയ പാർടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫണ്ട് വാങ്ങുന്നുണ്ട്. അവരുടെ പ്രവർത്തനത്തിനും രാഷ്ട്രീയ പരിപാടികൾക്കും …

രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്; വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് വി.ഡി.സതീശൻ Read More »

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പാര്‍ട്ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും സി.പി.ഐ എമ്മിന്റെ കാര്യം സി.പി.ഐ.എം തീരുമാനിക്കുമെന്നും ധൃതിയും വേവലാതിയും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാഹചര്യം ആരാഞ്ഞില്ല. വിവിധ പാര്‍ട്ടികളുമായി തീയതിയുടെ കാര്യത്തില്‍ കൂടിയാലോചന നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ തെറ്റൊന്നുമില്ലെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വ്യക്തിഹത്യ നടത്തുന്നു. മാധ്യമങ്ങള്‍ തെറ്റായ പ്രവണതകളില്‍ നിന്ന് പിന്മാറണം. വീണാ വിജയന് എതിരായ …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് ഇ.പി.ജയരാജന്‍ Read More »

ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും പൊലീസിന് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. താനൂർ കസ്റ്റഡി മരണം അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. കുറ്റവാളികൾക്ക് കർശന നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയെ കുറിച്ചുള്ള പരാതിയും അന്വേഷിക്കും. സംഭവത്തിൽ താനൂർ സബ് ഇൻസ്പെക്ടർ അടക്കം 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് സർക്കാർ പൂർണമായി സഹകരിക്കും. 01.08.2023ന് മയക്കുമരുന്ന് …

ലോക്കപ്പുകൾ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്ന് മുഖ്യമന്ത്രി Read More »

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി. വിശാഖൻറെ …

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More »

ഫ്ലയിങ് കിസ് വിവാദം; സ്മൃതി ഇറാനിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

ന്യൂഡൽഹി: കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് വിവാദത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ വിഷയത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം മടങ്ങവെ രാഹുൽ വനിത എംപിമാർക്ക് നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് പരാതി. സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കു വച്ചായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം. സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് വലിയ ബുദ്ധിമുട്ടായെങ്കിൽ മണിപ്പൂരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു …

ഫ്ലയിങ് കിസ് വിവാദം; സ്മൃതി ഇറാനിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ് Read More »

മാളയിൽ എം.ഡി.എം.എയുമായി 5 യുവാക്കൾ അറസ്റ്റിൽ

തൃശൂർ: മാള വലിയപറമ്പ് എ.ആർ ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മാള പോലീസും ഡാൻസാഫ് തൃശ്ശൂർ റൂറൽ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക്

തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. നഴ്സിനെ ആക്രമിച്ചെന്ന പരാതിയിൽ കൈപ്പമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിഷയത്തിൽ ഒരാഴ്ച മുമ്പ് കലക്‌ടറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ചർച്ച‍യിൽ നൽകിയ ഉറപ്പു പാലിക്കാത്തതെ വന്നതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പെടെ പണിമുടക്കും. ജില്ലയിലെ വിവിധ ആശുപത്രികളിലായി 5000 ത്തിലേറെ രോഗികൾ ചികിത്സയിൽ …

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക് Read More »

പുതുപ്പള്ളിയിൽ മത്സരിക്കിനില്ലെന്ന് നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിബു ജോൺ. പുതുപ്പള്ളിയിൽ താൻ മത്സരിക്കിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ വിമതനായി നിൽക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചതു തന്നെ ഉമ്മൻചാണ്ടി നിർബന്ധിച്ചതു കൊണ്ടാണ്. എൻറെ പേരു വന്നപ്പോൾ പലപ്പോഴും ഞാൻ മാറി നിൽക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ തൻറെ പേര് വന്നതെങ്ങനെയെന്ന് അറിയില്ല.ഇത്തരമൊരു ആവശ്യവുമായി താനും ആരെയും സമീപിച്ചിട്ടില്ലെന്നും” അദ്ദേഹം …

പുതുപ്പള്ളിയിൽ മത്സരിക്കിനില്ലെന്ന് നിബു ജോൺ Read More »

സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു

കൊച്ചി: ന​ഗരത്തിലെ ഹോട്ടൽ മുറിയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേശ്മ(27) ആണു കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ(31) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കരച്ചിൽ കേട്ടത്തിയവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രേഷ്മ ഹോട്ടലിൽ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് നൗഷിദ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് …

സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു Read More »

വാഴവെട്ടിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 11ന് കർഷക ധർണ്ണ

തൊടുപുഴ: വാരപ്പെട്ടി കാവുംപുറത്ത് തോമസിന്റെ 400ലധകം കെ.എസ്.ഇ.ബി അധികൃതർ വെട്ടി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കർഷക, കർഷക തൊഴിലാളി സംഘടന ആഗസ്റ്റ് 11ന് ധർണ്ണ നടത്തും. വൈകിട്ട് മൂന്നിന് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് എ.ഐ.കെ.കെ.എം.എസ് സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാർ, ട്രഷറർ പി.പി.എബ്രഹാം, ഭാരവാഹികളായ ജയിംസ് കോലാനി, ജഗൻ ജോർജ്, രമണൻ തുരുത്തേൽ എന്നിവർ നേതൃത്വം വഹിക്കും. വെട്ടി നശിപ്പിച്ച വാഴകൾക്ക് മാർക്കറ്റ് വിലയ്ക്ക് തുല്യമായ നഷ്ട പരിഹാരം നൽകുക, കർഷക ദ്രോഹ …

വാഴവെട്ടിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 11ന് കർഷക ധർണ്ണ Read More »

വാഴവെട്ട് കർഷകരോടുള്ള സർക്കാർ വെല്ലുവിളി

വാരപ്പെട്ടി: കോതമംഗലം വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്മാർ കർഷകന്റെ കുലച്ച വാഴ കൃഷി വെട്ടി നശിപ്പിച്ചത് കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ദാർഷ്ട്യവും വെല്ലുവിളിയുമാണ് തെളിയിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം. ജനാതിപത്യ സംവിധാനത്തിൽ ഉദ്യോഗസ്ഥരാജ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കർഷക വിഷയങ്ങളിൽ സർക്കാർ ഉദാസീനത വെടിഞ്ഞ് കർഷകരോടൊപ്പം നിലകൊള്ളണമെന്നും ഈ കർഷകന്റെ ബാങ്ക് ലോൺ സർക്കാർ അടച്ച് തീർത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അഡ്വ ബിജു പറയനിലം ആവശ്യപ്പെട്ടു. …

വാഴവെട്ട് കർഷകരോടുള്ള സർക്കാർ വെല്ലുവിളി Read More »

തോമസ്.കെ.തോമസിനെ അപായപ്പെടുത്തുവാൻ ശ്രമിച്ച സംഭവം; നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും ശ്രമിച്ചെന്ന പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം വിന്‍സന്റ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാന്‍ എന്നയാള്‍ എംഎല്‍എയെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായാണ് പരാതി. പരാതി കഴിഞ്ഞ 7ന് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചതായും അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മുഖാന്തിരം ആലപ്പുഴ ജില്ലാ …

തോമസ്.കെ.തോമസിനെ അപായപ്പെടുത്തുവാൻ ശ്രമിച്ച സംഭവം; നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി Read More »

മണ്ണാറശാല അമ്മ അന്തരിച്ചു

അമ്പലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ ആദ്യമായി …

മണ്ണാറശാല അമ്മ അന്തരിച്ചു Read More »

പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ.ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ. കണ്ണീര് വിറ്റ് വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വരുമ്പോൾ ജനങ്ങൾക്ക് മതിപ്പുണ്ടാകില്ല, കണ്ണീരിൻറെ അണകെട്ടി ഈ രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന ധരിക്കരുത്. ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്. വ്യക്തിപരമായി ഈ തെരഞ്ഞെടുപ്പിനെ എടുത്താൽ അതിന് മറുപടി നൽകാൻ നിർബന്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടു കഴിഞ്ഞാൻ സ്വഭാവികമായും ഒരു ജനപ്രവാഹമുണ്ടാവും. അതെല്ലാം കോൺഗ്രസിൻറെ ബോട്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്നും എ.കെ. ബാലൻ പറഞ്ഞു. കണ്ണീരിൻറെ പുറകെ …

പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ.ബാലൻ Read More »

പത്തനംതിട്ടയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു

പത്തംതിട്ട: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ നോർത്ത് മുക്കിനാൽ ഹൗസിൽ ജയ്സൺ-സജിന ദമ്പതികളുടെ മകൾ ജസ്നയാണ്(15) മരിച്ചത്. വി. കോട്ടയം ഭാഗത്തു നിന്നും അമിതവേഗത്തിൽ വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അമ്മയെ ഗുരുതര പരിക്കുകളോടെ മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കാട് കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപടമുണ്ടായത്. അമ്മയ്ക്കൊപ്പെം കൊച്ചാലുംമൂട് ട്യൂഷൻ സെന്‍ററിലേക്ക് പോകുന്നതിനിടെ, ടിപ്പർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. പ്രമാടം നേതാജി സ്കൂൾ വിദ്യാർഥിനിയാണ് ജസ്ന.

ആ​ലു​വ കൊലപാതകം; പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും

ആ​ലു​വ: അ​ഞ്ചു വ​യ​സു​കാ​രി​യെ ആ​ലു​വ​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ പ​ത്ത് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ പോ​ക്‌​സോ കോ​ട​തി ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണു പ്ര​തി ബി​ഹാ​ർ അ​റാ​നി​യ സ്വ​ദേ​ശി അ​സ്ഫ​ക്ക് ആ​ലത്തെ(28)​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നു കു​ട്ടി​യു​ടെ ചെ​രു​പ്പും ബ​നി​യ​നും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ സ്റ്റൗ​പി​ൻ പ്ര​തി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നു തെ​ളി​ഞ്ഞു. സ്റ്റൗ​പി​ൻ …

ആ​ലു​വ കൊലപാതകം; പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും Read More »

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

വാകത്താനം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവാണ്(57) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ചെറു സ്പോടന ശബ്ദത്തോടെ തീപിടിച്ച കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. വീടിന് 20 മീറ്റർ അകലെ വച്ചാണ് കാർ കത്തിയത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

സിദ്ദിഖിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം ആയിരങ്ങൾ

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചതോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കലാഭവന്‍ പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെതന്നെയെത്തി എത്തി. രാവിലെ എട്ടര മണിയോടെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. ഇന്നലെ രാത്രി കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ എത്തിച്ച മൃതേദഹം അവിടെനിന്നുമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. 12 മണിയോടെ തിരികെ വീട്ടിലേക്ക് …

സിദ്ദിഖിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം ആയിരങ്ങൾ Read More »

വീണയ്ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണം നിയമസഭയിൽ ചർച്ച ചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് സ്വകാര്യ കമ്പനിയിൽ നിന്നു മാസപ്പടി ലഭിച്ചെന്ന ആരോപണം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം തയാറെടുക്കുന്നു. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡെന്ന(സി.എം.ആർ.എൽ) സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്ക്ക് മാസപ്പടി ഇനത്തിൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തിയിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണം നൽകിയിരിക്കുന്നതെന്നാണ് ആരോപണം. ഇതിനു മുമ്പും സഭയിൽ വീണയുടെ സ്ഥാപനത്തിന്‍റെ ഇടപാട് ചർച്ചയായിട്ടുണ്ട്. അതേസമയം, ചെവ്വാഴ്ച നടന്ന …

വീണയ്ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണം നിയമസഭയിൽ ചർച്ച ചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം Read More »

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിന്‍റെ പുതുപ്പള്ളിയിൽ തങ്ങൾക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും ശക്തനായ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുള്ളപ്പോൾ തകർക്കാനാവാതിരുന്ന പുതുപ്പള്ളിയിലെ കോൺഗ്രസ് കോട്ട പിടിക്കാൻ കരുത്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനുള്ള ചർച്ചകൾ സിപിഎം ക്യാമ്പുകളിലും സജീവം. മത്സര രംഗത്ത് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ശക്തമാണ്.പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി പട്ടികയിൽ ജെയ്ക് സി.തോമസിന്‍റെ പേരുമാത്രമായി ഒതുങ്ങില്ലെന്നാണ് സൂചന. ജെയ്ക് ഉൾപ്പെടെ നാലു പേരുടെ പേരുകൾ പരിഗണനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു Read More »

പു​തു​പ്പ​ള്ളി​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്, നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും. ഇ​തി​നാ​യി കാര്യോ​പ​ദേ​ശ​ക ​സ​മി​തി ഇ​ന്ന് യോ​ഗം ചേ​രും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ ഇ​തു സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗം നി​ശ്ച​യി​ച്ച​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ളും ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന​ക​ളും പാ​സാ​ക്കി സ​ഭ നേ​ര​ത്തേ പി​രി​യാ​ൻ ഇ​ന്ന് തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത. 12 ദി​വ​സ​ത്തെ സ​മ്മേ​ള​നം …

പു​തു​പ്പ​ള്ളി​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്, നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും Read More »

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവല്ല: പരുമല ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് …

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു Read More »