സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു
കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ …
സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു Read More »