Timely news thodupuzha

logo

Kerala news

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹർസെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെളളാറ്റഞ്ഞൂരിനെ(41) മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിൻറെ സ്ഥാപകനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരൻറെയും തയ്യൂർ ഗവ. സ്കൂൾ റിട്ട. അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാർവതി (ആയുർവേദ ഡോക്റ്റർ). മക്കൾ: പാർവണ, …

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.” “മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. …

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ Read More »

പേവിഷബാധാ പ്രതിരോധം: സ്‌പെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി

ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധാ പ്രതിരോധം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി. ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ ഫാ. തോമസ് കുളമാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ഹൈസ്‌കൂള്‍ വിഭാഗം …

പേവിഷബാധാ പ്രതിരോധം: സ്‌പെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി Read More »

കേര പദ്ധതി; കർഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദന ചെലവ് കൂടുകയും ഉൽപാദനം കുറയുകയും ചെയ്യുന്ന കാലഘട്ടത്തിൽ കേര പദ്ധതി ജില്ലയിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള അവബോധ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കർഷകർക്ക് ആശാവഹമായ പദ്ധതിയാണ് കേര. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും, മൂല്യ വർധിത ഉൽപാദനം കർഷകർക്ക് എത്രത്തോളം ആശ്വാസകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയും എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് കേര പദ്ധതി …

കേര പദ്ധതി; കർഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ Read More »

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നവ സാരഥികളുടെ സ്ഥാനാരോഹണം ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കോതമംഗലം ജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ.ലിസി മാത്യു തെക്കേക്കുറ്റ് എസ്.എച്ച് പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.സിസ്റ്റർ മേരി ആലപ്പാട്ട് എസ്.എച്ചിനും പുതിയ ഭരണ സമിതി അംഗങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൂടാതെ ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിനോട് അനുബന്ധിച്ച് ഹോസ്പിറ്റലിലെ മുഴുവൻ ഡോക്ടർമാരെയും ചടങ്ങിൽ …

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു Read More »

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എലൈറ്റ് തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു. സാമൂഹ്യബോധവൽക്കരണപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും കൊണ്ട് ലയൺസ് ക്ലബ്ുകൾ സമൂഹമനസ്സുകളിൽ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്ന് തൊടുപുഴ സ്മിത ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ സുരേഷ് എച്ച് അദ്വാനി പറഞ്ഞു. തൊടുപുഴ ലയൺസ്ക്ലബ്‌ ഓഫ് എലൈറ്റ് ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് …

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു Read More »

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: അഞ്ച് വയസുകാരനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും 85,000 പിഴയും ശിക്ഷ. കൊല്ലം സ്വദേശിയായ എ സജീവനെയാണ്(50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 17 മാസം അധിക കഠിനതടവ് അനുഭവിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. 2023ൽ കുട്ടിയുടെ മുത്തച്ഛന് ചികിത്സാ സഹായത്തിനായി എത്തിയതായിരുന്നു പ്രതി. പിന്നീട് കുട്ടിയെ നിരന്തരം ഉപദ്രവിച്ചു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് …

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും Read More »

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: നരുവാമൂടിൽ വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷിൻറെയും ദിവ്യയുടെയും മകൾ മഹിമ സുരേഷാണ്(19) മരിച്ചത്. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. കോളെജിലെ മാഗസിൻ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. മഹിമ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നു നിലവിളിയും പുകയും ഉയരുന്നതു കണ്ട നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും വീടിൻറെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പിൻവാതിൽ തല്ലിപ്പൊളിച്ച് …

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു Read More »

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 …

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത് Read More »

കണ്ണൂർ ഉളിക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വാണിയ കിഴക്കേൽ വി.വി മാത്യു നിര്യാതനായി

കണ്ണൂർ: ഉളിക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വാണിയ കിഴക്കേൽ വി.വി മാത്യു (ആയിരത്തിൽ കുട്ടിചേട്ടൻ – 100) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച(2/7/2025) വൈകിട്ട് നാലിന് മണിപ്പാറ സെന്റ്‌ മേരീസ് പള്ളിയിൽ. മക്കൾ: ബോബൻ മാത്യു(എൽ.ഐ.സി ഏജന്റ് ഉളിക്കൽ), ജെസ്സി മാത്യു(റിട്ട. പി.റ്റി.എ അധ്യാപിക), സ്റ്റീഫൻ മാത്യു(റിട്ട. പി.റ്റി.എ അധ്യാപകൻ), ഷാജി മാത്യു(മാതാ നേഴ്സറി, കോക്കാട്). മരുമക്കൾ: ഏലിയാമ്മ, ജോസ്, ഫെബിയോളാ(റിട്ട. പി.റ്റി.എ അധ്യാപിക), ഷാന്റി.

ആരോഗ്യ കായിക വിദ്യാഭ്യാസം സ്കുളുകളിൽ; റിട്ട. കായികാദ്ധ്യാപകൻ കെ.വി ദേവസ്യ എഴുതുന്നു

തിരുവനന്തപുരം: ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സൂമ്പാ ഡാൻസ് സ്കൂൾ കുട്ടികളിൽ പഠിപ്പിക്കുന്നത്.ആരോഗ്യപരമായി നമ്മുടെ കുട്ടികൾക്ക്, ഏതെങ്കിലും കായിക പ്രവർത്തനങ്ങൾ നടത്തണമെന്നത് ആവശ്യമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ സ്കൂൾ തലത്തിലേക്ക് വരുന്ന കുട്ടികൾക്ക് ശാരീരികമായ കളികളിലും, മറ്റു വിനോദങ്ങളിലും ഏർപ്പെടുന്നതിന് സമയം ലഭിക്കുന്നില്ല. ഏതെങ്കിലും യാത്രാ മാർഗ്ഗങ്ങളിൽ സ്കൂളിൽ രാവിലെ എത്തുന്ന കുട്ടി പoനത്തിൻ്റെ തിരക്കിലേക്കു മാറുന്നു. ളുകളിൽ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറഞ്ഞതിനാൽ അവന് കളികളിലും മറ്റും ഏർപ്പെടുന്നതിനു് സമയം ലഭിക്കുന്നില്ല. പല അവസരങ്ങളിലും …

ആരോഗ്യ കായിക വിദ്യാഭ്യാസം സ്കുളുകളിൽ; റിട്ട. കായികാദ്ധ്യാപകൻ കെ.വി ദേവസ്യ എഴുതുന്നു Read More »

വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോട്ടയം: ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളിയെ(കാഞ്ഞിരപ്പള്ളി) നിയമിച്ചു. ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയിയാണ് ഭാര്യ.

കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

കോട്ടയം: ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി ജയിൽ ചാടി. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് രക്ഷപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മുണ്ട് മാത്രമാണ് ഉടുത്ത് സഞ്ചരിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോട്ടയം റെയിൽവേ പൊലീസ് ഇയാളെ മോഷണ കേസിൽ അറസ്റ്റു ചെയ്തു.

പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പ്രതിഷേധവുമായെത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹം പെൻഷൻ കാർഡ് ഉപയോഗിച്ചാണ് പൊലീസ് ആസ്ഥാനത്ത് കയറിയതെന്നും പൊലീസ് കണ്ടെത്തി. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചെന്നും പൊലീസിൻറെ കണ്ടെത്തി. ഇന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത രവദ ചന്ദ്രശേഖറിൻറെ ആദ്യ വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ. പൊലീസ് ആസ്ഥാനത്തെ …

പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന Read More »

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

ഇടുക്കി: അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും …

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം Read More »

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവർ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എപ്പോൾ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തിൽ കണ്ടപ്പോഴാണ് അവർ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞത്. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് …

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ് Read More »

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസ്സുള്ള പെൺകുട്ടി ആശിർ നന്ദ ജീവനൊടുക്കിയതിനു പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു. പുതിയ പിടിഎ ഭാരവാഹികളുടെ സാന്നിധ‍്യത്തിലായിരുന്നു സ്കൂൾ തുറന്നത്. അതേസമയം പുതിയ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പലായി സിസ്റ്റർ പൗലി, വൈസ് പ്രിൻസിപ്പലായി സിസ്റ്റർ ജൂലി തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആശിർ നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സ്കൂൾ അസംബ്ലി ചേർന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആശിർനന്ദ ജീവനൊടുക്കിയത്. വിദ‍്യാർഥിനി‍യുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ആരോപിച്ച് …

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു Read More »

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച (June 30) രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ ഇദ്ദേഹം ചുമതലയേൽക്കും. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബി സ്‌പെഷ്യൽ ഡയറക്റ്ററാണ് ആന്ധ്ര പ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖർ. യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. …

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ Read More »

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച നിലയിൽ; ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര‍്യ രശ്മി (32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി: റാഗിങ്ങ് തടയുന്നത് സംബന്ധിച്ചുള്ള ചട്ടലംഘനത്തിന് കേരളത്തിലെ ഉൾപ്പടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ജൂൺ ഒമ്പതിന്‌ അയച്ച കത്തിൽ യുജിസി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചത് കേരളത്തിലെ അഞ്ച് സ്ഥാപനങ്ങൾക്ക് – തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, പാലക്കാട് ഐഐടി, പാലക്കാട് കലാമണ്ഡലം, മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പാലക്കാടിന് …

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി Read More »

തൃശൂരിൽ ലോറിയിടിച്ച് മരിച്ചത് കൊച്ചിയിലെ അക്ഷയ സെൻറർ ഉടമയും സുഹൃത്തും

തൃശൂർ: കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറഞ്ഞു. കൊച്ചിയിലെ അക്ഷയ സെൻറർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, സുഹൃത്തായ ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. ഹെൽമറ്റ് താഴെ വീണപ്പോൾ‌ എടുക്കാനിറങ്ങിയപ്പോഴാണ് ഇരുവരെയും ലോറിയിടിച്ചത്. ഇരുവരുടെയും ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. പാലക്കാട് റൈഡിന് പോയി ബൈക്കിൽ മടങ്ങുന്നതിനിടെ കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിൽ രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി …

തൃശൂരിൽ ലോറിയിടിച്ച് മരിച്ചത് കൊച്ചിയിലെ അക്ഷയ സെൻറർ ഉടമയും സുഹൃത്തും Read More »

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്നു; മലപ്പുറം സ്വദേശികളായ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിൽ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു

തൊടുപുഴ: തൊമ്മൻകുത്ത് കുരിശ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം ഡെപ്യുട്ടി കളക്ടർ കെ.എം ജോസുകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിലെ എൽ.എ തഹസീൽദാർ ബിബിൻ ഭാസ്‌കർ, ഡെപ്യുട്ടി തഹൽസീർദാർ സിജോയി, ഹെഡ്‌സർവേയർ ബിനു ആനന്ദ്, താലൂക്ക് സർവേയർ ജിഷ എന്നിവരും തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു, കരിമണ്ണൂർ ഇൻസ്‌പെക്ടർ വി.സി വിഷ്ണുകുമാർ, കാളിയാർ എസ്.എച്ച്.ഒ ബിജു ജോൺ ലൂക്കോസ് എന്നിവരും കളിയാർ ഫോറസ്റ്റ് റേഞ്ച് ഒഫീസർ ടോമിൻ അരഞ്ഞാണിയുടെ …

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു Read More »

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി

വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള വഴി പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി. വനം വകുപ്പ് നിർദേശ പ്രകാരമെന്ന വിശദീകരണവും. ഇതോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ വലിയ ഏണിവയ്ക്കണം. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ അരികിലുള്ളതാണ് വിവാദഭൂമി. റോഡ് പണിയുന്നതിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉരത്തിലായി. ഇവിടേയ്ക്ക് കയറാൻ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചായിച്ചു വെട്ടിയിരുന്നു. എന്നാൽ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ …

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി Read More »

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം

കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്‌കട അക്ഷയനഗർ സ്വദേശി വിഷ്ണു വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷ്ണുവിന് ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി സൂചന‍യുണ്ട്.   ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിഷ്ണുവിൻറെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു.   തുടർന്ന് ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഭാഷകനായ ശ്രീനിവാസപിള്ള …

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം Read More »

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിൽ മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു. മന്ത്രി പേരിന് വേണ്ടി മാത്രം …

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് കുട്ടിമരിച്ചതെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ഇതുവരെയും ഒരു പ്രതിരോധ കുത്തിവയ്പ്പും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. …

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു Read More »

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

ഇടുക്കി: കനത്തമഴയില്‍ വ്യാപകമായി ഉണ്ടായ പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിള്‍ബാധയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളില്‍ ഫൈറ്റോഫ്‌തോറ കുമിള്‍ ബാധയും ബോറോണ്‍ അപര്യാപ്തതയും ശ്രദ്ധയില്‍െപ്പട്ടിട്ടുണ്ട്. ജാതികൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്‌നമാണ് ഫൈറ്റോഫ്‌ത്തോറ കുമിള്‍ ബാധ. മേയ് അവസാനം മുതലുണ്ടായ തുടര്‍ച്ചയായ കനത്ത മഴ കാരണം കര്‍ഷകര്‍ക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമായി. രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കം …

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ് Read More »

ഷൊർണൂരിൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപവാസികൾ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറും കമ്മിഷൻ അംഗം കെ.കെ. ഷാജുവും സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് …

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു Read More »

അതിശക്തമായ മഴ സാധ്യത: ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട്

ഇടുക്കി: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി ജില്ലയില്‍ നാളെയും(28ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളില്‍ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും നിരോധിച്ചിട്ടുള്ളതാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ(Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള …

അതിശക്തമായ മഴ സാധ്യത: ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് Read More »

ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നത്; മഞ്ജുവാര്യർ

തിരുവനന്തപുരം: ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ലക്ഷക്കണക്കായ ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നുവെന്ന് മഞ്ജുവാര്യർ. മനസ്സുകളെ മൺകുടുക്കയിലെന്നോണം സൂക്ഷിക്കുന്നു ആ കരുതൽ. പത്രപ്രവർത്തകനായ ഒരു സുഹൃത്ത് ഒരു സന്ധ്യയിൽ വിളിച്ചു: ‘അച്ഛൻ ഒരു സമ്മാനം ഒരിടത്ത് വച്ചിട്ടുണ്ട്. അത് വാങ്ങണം. സൂക്ഷിക്കാനേല്പിച്ചവർ പറഞ്ഞതാണ്.’ എനിക്ക് ആദ്യമൊന്നും എന്താണെന്ന് മനസ്സിലായില്ല. വിശദീകരിച്ചപ്പോൾ അച്ഛൻ അരികിലെവിടെയോ നിന്ന് ചിരിക്കുന്നതുപോലെ തോന്നി. വർഷങ്ങൾക്ക് മുമ്പ് …

ആരുടെ പോളിസിയായാലും അതിലെല്ലാം പ്രിയപ്പെട്ട ഒരാളുടെ സ്നേഹം പുരണ്ടിട്ടുണ്ട് എന്ന് ഉദ്യോ​ഗസ്ഥരും ഏജന്റുമാരും തിരിച്ചറിയുന്നതുകൊണ്ടാണ് എൽ.ഐ.സി രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായി തുടരുന്നത്; മഞ്ജുവാര്യർ Read More »

പെരുമ്പാവൂരിൽ നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു

പെരുമ്പാവൂർ: നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെ 3 ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ സ്റ്റേഷനിലെ എസ്‌സിപിഒ ബേസിൽ, സിപിഒ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മേയ് 29ന് ആയിരുന്നു സംഭവം. പരിശോധനയ്ക്കായി സ്റ്റേഷനിലെത്തിയതായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. ഈ സമയം ചുമതലയിലുള്ള മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരും ഉറങ്ങുകയായിരുന്നു. തുടർന്നാണ് മൂവർക്കെതിരേയും നടപടിയെടുത്തത്. കഞ്ചാവ് കേസിലെയും മോഷണക്കേസിലെയും പ്രതികൾ ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻറണിയാണ് മരിച്ചത്. മത്സ‍്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ‍്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. വ‍്യാഴാഴ്ച മത്സ‍്യബന്ധനത്തിന് പോകുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിയുകയും ആൻറണി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേർ രക്ഷപെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നു വീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വെള്ളിയാഴ്ച 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത …

അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം Read More »

ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി

നിലമ്പൂർ: ബോട്ട് തകരാറിലായതിനു പിന്നാലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില് മരിച്ച വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിക്കാനായാണ് ഷൗക്കത്തും സംഘവും കാട്ടിലെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലായിരുന്നു പോസ്റ്റ്മോർട്ടം. ഡിങ്കിബോട്ടിലാണ് ചാലിയാറിലൂടെ സഞ്ചരിച്ചിരുന്നത്. ഡിങ്കി ബോട്ടിൻറെ എൻജിൻ തകരാറിലായതോടെ എംഎൽഎയും സംഘവും പ്രദേശത്തു തന്നെ കുടുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഷൗക്കത്തിൻറെ സത്യപ്രതിജ്ഞ. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ അപ്രതീക്ഷിതമായി സംഘം കാട്ടിൽ …

ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി Read More »

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി: പോലീസ് ഇടുക്കി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന യുവതലമുറയെ നേര്‍വഴിക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായി ലഹരി ഉപയോഗം മാറി. അതിനാലാണ് ലോക രാജ്യങ്ങളെല്ലാം ലഹരി വിരുദ്ധ ക്യാമ്പുകള്‍ക്ക് …

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു Read More »

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന

ഇടുക്കി: സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ ഒരു അത്യാഹിതം സംഭവിച്ചാല്‍ എന്ത് ചെയ്യണം…?? ദുരന്തസമയത്ത് വേണ്ട പ്രതിരോധം, മുന്‍കരുതല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്…?? ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും …

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന Read More »

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന്

കട്ടപ്പന: രാഷ്ട്രപിതാവ് മഹാൽമാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ ജൂൺ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ വച്ച് നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ നിർണ്ണായകമായ കൂടിക്കാഴ്ച്ചയുടെ നൂറാം വർഷം വളരെ പ്രാധാന്യത്തോടെ വിപുലമായാണ് കെ പി സി സി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബ്ലോക്ക്‌ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ …

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന് Read More »

കാസർകോ‍ഡ് മഞ്ചേശ്വരത്ത് അമ്മയെ ചുട്ടുകൊലപ്പെടുത്തി മകൻ

മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡയാണ്(60) മരിച്ചത്. ഫിൽഡയുടെ മകൻ മെൽവിൻ കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയി. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു കൊലപാതകം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അയൽവാസി ലോലിറ്റയ്ക്ക്(30) നേരെയും ആക്രമണമുണ്ടായി. ഇവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. അമ്മയ്ക്ക് സുഖമില്ലെന്ന് കാട്ടി ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് യുവതിക്ക് നേരെയും തീകൊളുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന അമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അമ്മയും മകനും മാത്രമായിരുന്നു. കുറച്ചു കാലമായി വീട്ടിൽ …

കാസർകോ‍ഡ് മഞ്ചേശ്വരത്ത് അമ്മയെ ചുട്ടുകൊലപ്പെടുത്തി മകൻ Read More »

ചെറുവള്ളിൽ സി.എം സോമൻ(76) നിര്യാതനായി

കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ചെറുവള്ളിൽ സി.എം സോമൻ(76) നിര്യാതനായി. ഭൗതീക ശരീരം 27/6/2025(വെള്ളി) രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് ബിജോ ഭവൻ സെമിത്തേരിയിൽ. പാലാ സെൻ്റ് തോമസ് കോളേജിൽ നിന്നും ഡി​ഗ്രി പഠനത്തിന് ശേഷം ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് എസ്.ബി.ഐയിൽ ഓഫീസറായും പ്രവർത്തിച്ചു. ഭാര്യ സലജ ഏലൂർ കളരിക്കൽ കുടുംബാം​ഗം. മക്കൾ: സുഹാസ്, സഹാസ്(ഇരുവരും ബിസിനസ്സ്). അഡ്വക്കേറ്റ് സി.എം ടോമി ചെറുവള്ളി സഹോദരനാണ്.

രാജ് ഭവനെ മത – രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; വി.ഡി സതീശൻ

തിരുവനന്തപുരം: രാജ്ഭവനിൽ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയെ കൊണ്ടു വന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി പ്രശ്‌നമുണ്ടായത്. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ അന്നാണ് മന്ത്രി ശിവൻകുട്ടിയുമായി പ്രശ്‌നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാൽമീകത്തിൽ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്നു തന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു. രാജ്ഭവനെയും ഗവർണറെയും രാഷ്ട്രീയ- മത പ്രചരണത്തിനുള്ള വേദിയാക്കി …

രാജ് ഭവനെ മത – രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; വി.ഡി സതീശൻ Read More »

സമ്മാനമായി കിട്ടിയ സൈക്കിൾ ആറാം ദിനം മോഷണം പോയി

തൊടുപുഴ: സമ്മാനമായി കിട്ടിയ സൈക്കി ആറാം ദിവസം മോഷ്ടാക്കൾ അപഹരിച്ചു. കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രണവിൻ്റെ സൈക്കിളാണ് മോഷണം പോയത്. ഒൻപതാം ക്ലാസിൽനിന്നു പത്തിലേക്ക് വിജയിച്ചപ്പോൾ അയൽവാസിയും റിട്ട. ന്യൂമാൻ കോളജ് അധ്യാപകനുമായ കെ.ജെ ദേവസ്യ പ്രണവിന് സൈക്കിൾ സമ്മാനമായി നൽകിയതാണ് സൈക്കിൾ. കഴിഞ്ഞ 14ന് കടയിലെത്തി പ്രണവിന് ഇഷ്ടപ്പെട്ട ഹീറോ സൈക്കിൾ വാങ്ങുകയായിരുന്നു. എന്നാൽ ഈ സന്തോഷം ഒരാഴ്ച്ച പോലും നീണ്ടുനിന്നില്ല. കാരിക്കോടുള്ള ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയ പ്രണവിൻ്റെ സൈക്കിൾ …

സമ്മാനമായി കിട്ടിയ സൈക്കിൾ ആറാം ദിനം മോഷണം പോയി Read More »

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുവാൻ പി.എം സൂര്യഘർ; റ്റി.ഒ.ഡി ബില്ലിങ്ങ് എന്തിന് – എന്തുകൊണ്ട്?,, ശശി ബി മറ്റം എഴുതുന്നു

എനർജി കൺസർവേഷൻ സൊസൈറ്റി – ഇടുക്കി ചാപ്റ്റർ സെക്രട്ടറിയാണ് ലേഖകൻ(ശശി ബി മറ്റം) വൈദ്യുതി മേഖല എന്നും വിവാദങ്ങളുടേതാണ്. വരാനിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണ്. ഈ സ്ഥിതിവിശേഷം ഒരു പരിധിവരെ ഒഴിവാക്കാൻ വേണ്ടി ഭാരതസർക്കാർ വിഭാവനം ചെയ്‌ത ഒരു പദ്ധതിയാണ് പി എം സൂര്യഘർ എന്ന സോളാർ വൈദ്യുതി ഉൽപാദനം. വൈദ്യുതി ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് TOD ബില്ലിംഗ് എന്ന വൈദ്യുതി ബിൽ തയ്യാറാക്കൽ. ഇവയെ കുറിച്ചുള്ള ലഘു വിവരണം ആണ്’ ആദ്യത്തെ രണ്ടെണ്ണം. മൂന്നാമത്തേത് നിരന്തരം …

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുവാൻ പി.എം സൂര്യഘർ; റ്റി.ഒ.ഡി ബില്ലിങ്ങ് എന്തിന് – എന്തുകൊണ്ട്?,, ശശി ബി മറ്റം എഴുതുന്നു Read More »

തേർഡ് ക്യാമ്പ് ഗവ. എൽ.പി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിർമ്മാണ ഉദ്ഘാടനം നടത്തി

ഇടുക്കി: തേർഡ് ക്യാമ്പ് ഗവ.എൽ.പി സ്‌കൂളിന് പുതിയതായി അനുവദിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയിട്ടുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എം.എം മണി എം.എൽ.എ പറഞ്ഞു. നാടിന്റെ വികസനത്തിന് രാഷ്ട്രിയത്തിന് അതീതമായി ജനപ്രതിനിധികൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും എം.എൽ.എ പറഞ്ഞു. ജില്ലയുടെ വികസനത്തിന് ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലും തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് …

തേർഡ് ക്യാമ്പ് ഗവ. എൽ.പി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം: നിർമ്മാണ ഉദ്ഘാടനം നടത്തി Read More »

അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം; എം.എൽ.എ പി.സി ജോർജ്

തൊടുപുഴ: ജനാധിപത്യ ധ്വംസനവും, മൗലികാവകാശങ്ങൾ റദ്ധാക്കലിനും ഇടയായ അടിയന്തിരാവസ്ഥക്കെതിരെ നടന്ന ശക്തമായ പോരാട്ടത്തെ ഇന്ത്യയിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് സമര സേനാനികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് മുൻ എം.എൽ.എ പി.സി ജോർജ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവിശ്യപ്പെട്ടു.എച്ച്.ആർ.ഡി.എസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന്റെ ഭാ​ഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷനായി. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നവരെ ചടങ്ങിൽ ആദരിച്ചു. അവരുടെ …

അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം; എം.എൽ.എ പി.സി ജോർജ് Read More »

എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക്

കോതമം​ഗലം: തിരുവനന്തപുരം ആസ്ഥാനമായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക്. ചലച്ചിത്ര, സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്നും ബൈജു സി ആചാര്യ പുരസ്കാരം ഏറ്റുവാങ്ങി. കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ് കൊല്ലം, പെരുമൺ സ്വദേശിയായ ബൈജു. ശ്യാംജി ഭാസി സംവിധാനം ചെയ്ത ശിഷ്യൻ എന്ന ഫിലിമിലെ നായക കഥാപാത്രത്തിന് നൽകിയ ശബ്ദത്തിനാണ് …

എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക് Read More »

ഇടുക്കി നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ ഡ്രൈവർ മുന്നോട്ട് എടുത്തു; വയോധികയ്ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു ചവിട്ടുപടിയിൽ നിന്നും താഴെവീണ വയോധികയ്ക്ക് പരിക്ക്. കാലുകളിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. കായംകുളം സ്വദേശിനി ശാന്തമ്മയ്ക്കാണ്(78) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറെ കവല മാർക്ക്റ്റ് ജങ്ഷനിലാണ് അപകടം നടന്നത്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

റോയി കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

ഇടുക്കി: റോയിയെ കൊലപെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്മാട്ടക്കുഴി സുരേഷിനാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് കൊല്ലപ്പെട്ട റോയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. കേസിൽ 29 സാക്ഷി മൊഴികളും 18 രേഖകളും അഞ്ച് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോണി അലക്സ് മഞ്ഞക്കുന്നോൽ ഹാജരായി.