Timely news thodupuzha

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു

തൊടുപുഴ: തൊമ്മൻകുത്ത് കുരിശ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം ഡെപ്യുട്ടി കളക്ടർ കെ.എം ജോസുകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിലെ എൽ.എ തഹസീൽദാർ ബിബിൻ ഭാസ്‌കർ, ഡെപ്യുട്ടി തഹൽസീർദാർ സിജോയി, ഹെഡ്‌സർവേയർ ബിനു ആനന്ദ്, താലൂക്ക് സർവേയർ ജിഷ എന്നിവരും തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു, കരിമണ്ണൂർ ഇൻസ്‌പെക്ടർ വി.സി വിഷ്ണുകുമാർ, കാളിയാർ എസ്.എച്ച്.ഒ ബിജു ജോൺ ലൂക്കോസ് എന്നിവരും കളിയാർ ഫോറസ്റ്റ് റേഞ്ച് ഒഫീസർ ടോമിൻ അരഞ്ഞാണിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥും സംഘത്തിൽ ഉണ്ടായിരുന്നു. കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് സംഘം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *