Timely news thodupuzha

logo

latest news

ഇ-ഗ്രാൻ്റ്സ് ഫയൽ അദാലത്ത്; പരാതികൾ നൽകാം

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇ-ഗ്രാൻ്റ്സ് സംബന്ധിച്ച് 2022 – 2023 വരെയുള്ള പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള ഫയൽ അദാലത്തിലേക്ക് മെയ് 15 വരെ പരാതികൾ നൽകാം. ഇമെയിൽ: idkegrantz@gmail.com വാട്ട്സ് ആപ്: 9188920065 എന്നിവ വഴിയും നേരിട്ടും പരാതികൾ സമർപ്പിക്കാം. പരാതിയിൽ ഫോൺ നമ്പർ ആധാർ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

കീഡ് ശിൽപശാല

ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിൻ്റെ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കീഡ്, മെയ് 8 മുതൽ 10 വരെ ഇൻഡസ്ട്രി സെറ്റപ്പ് സപോർട്ട് ശിൽപശാല സംഘടിപ്പിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവർക്കായി കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിയമങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ, അനുമതികൾ, തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തുക താൽപര്യമുള്ളവർ http://kied.info/training-calender / – ലിങ്ക് വഴി മെയ് 5ന് മുൻപ് അപേക്ഷിക്കുക. ഫോൺ:0484 2532890 , 2550322, 9188922800.

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെ.എസ്.ഇ.ബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണ്ടമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സർക്കാർ നിരാകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് അനുവാര്യമാണെന്ന് കെ.എസ്.ഇ.ബി യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ ആവശ്യപ്പെട്ടതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി …

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌ Read More »

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ‌കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചറായ ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയട്ട കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നടത്തി

ഇടുക്കി: ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നിർമ്മൽ ബയോജൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ നിർവഹിച്ചു. ആഷിഷ് ജോസഫ് സജി അദ്ധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ബിജു, മജോ കാരിമുട്ടം, രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, ഡോ. ശബാന ബീഗം, ബോസ് ആലംമൂട്ടിൽ, റോബിൻ റോയ്, അരവിന്ദ് സജി, ആന്റോ ജോൺ ബിജു, അദ്വൈത അനിൽ, ജീവൻ ജയചന്ദ്രൻ, ജെസ്ലി സാം, സാനിയ സൂസൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ

ജനീവ: സ്ഥിരാംഗത്വത്തിനുളള പലസ്‌തീന്റെ അപേക്ഷ ഐക്യരാഷ്‌ട്ര സംഘടന പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇന്ത്യ. പലസ്തീന് പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയം കഴിഞ്ഞ മാസം യു.എസ് വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തുന്നത്. പലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് അറിയിച്ചു. ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി രണ്ട് രാഷ്ട്രമെന്ന് ആവശ്യം നടപ്പാക്കുക മാത്രമാമെന്നും പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ …

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ Read More »

സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ 33 ശതമാനം വനിതാ സംവരണം

ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ വനിതാ സംവരണം. 33 ശതമാനം വനിത സംവരണമാണ് കൊണ്ടു വരുന്നത്. ഇത്തവണത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജെഞ്ചിന്റേതാണ് തീരുമാനം. ഭാരവാഹികളില്‍ മൂന്നിലൊന്ന് വനിതകളാകണം. ട്രഷറര്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്നും ഉത്തരവിലുണ്ട്‌.

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ചാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. കർണാടക ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് കർണാടകയിൽ വിവാദം ഉയർന്നത്. മൂവായിരത്തോളം വീഡിയോകളാണ് പുറത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയും അതിജീവിത ലൈംഗിക പീഡന പരാതി …

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് Read More »

കോഴിക്കോട് സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: വീണ്ടും കോഴിക്കോട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു നിന്ന് സൂര്യഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹത പരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. കൃത്യമായി ചികിത്സ കിട്ടാതെയാണ് ഷിബിന മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടാനം മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കപ്പെടണം. സ്വകാര്യ പ്രാക്‌ടീസിനായി ഔദ്യോഗിക സമയം മാറ്റി വയ്ക്കുന്ന ഡോക്‌ടർമാർക്കെതിരായി ഡി.വൈ.എഫ്‌.ഐ യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധം തീർക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട മുൻ കരുതലും ജാഗ്രതയും ആശുപത്രി അധികൃതർക്ക് …

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്‌. യു.എ.ഇയിലെ റാസ് അൽ ഖൈമ എയർപോർട്ടിലേക്ക്‌ പുതിയ സർവീസ് തുടങ്ങി. തുടക്കത്തിൽ ആഴ്‌ചയിൽ മൂന്ന് സർവീസുകളാണുള്ളത്. ചൊവ്വ, ബുധൻ വെള്ളി ദിവസങ്ങളിലാണ്‌ സർവീസുകൾ. റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ വിമാന സർവീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ്ങ് ഡയറക്‌ടർ ദിനേശ് കുമാർ ബോർഡിങ്ങ് പാസ്സ് നൽകി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രക്കാർക്ക് മധുരം …

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ Read More »

തൃശൂരിൽ മാങ്ങ പെറുക്കുന്നതിനിടെ വയോധികനെ കാട്ടുപന്നി ആക്രമിച്ചു

തൃശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രനാണ്(68) പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപ്പെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയതായി വീട്ടുകാർ പറഞ്ഞു.

ചൂട് വർധിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം, പകൽ സമയത്തെ ജോലി ക്രമീകരിക്കണം: നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ …

ചൂട് വർധിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം, പകൽ സമയത്തെ ജോലി ക്രമീകരിക്കണം: നിർദ്ദേശവുമായി മുഖ്യമന്ത്രി Read More »

ദമ്മാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു

തിരൂർ: സൗദി അറേബ്യയിലെ ദമ്മാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞു വീണ്‌ മരിച്ചു. പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീറാണ്(40) മരിച്ചത്. നേരത്തെ ദുബായിൽ ജോലി ചെയ്‌തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത്. മയ്യിത്ത് സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ: സിയാദ്, ആയിഷ.

ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന പേടിയിൽ ഇസ്രയേൽ

ടെൽ അവീവ്‌: ഗാസയിൽ വംശഹത്യക്ക്‌ നേതൃത്വം നൽകിയ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌, സൈനികത്തലവൻ ഹെർസി ഹലേവി എന്നിവർക്കെതിരെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന ആശങ്കയിൽ ഇസ്രയേൽ. ഇവർക്കെതിരായ യുദ്ധക്കുറ്റം കോടതി അന്വേഷിച്ചുവരികയാണ്‌. ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരിം അഹമ്മദ് ഖാൻ ഉടൻ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചേക്കും. നയതന്ത്ര ശ്രമങ്ങൾ പാളിയതോടെ, എംബസികൾക്ക്‌ സുരക്ഷ ശക്തിപ്പെടുത്തണമെന്ന്‌ ഇസ്രയേൽ വിദേശ മന്ത്രി ഇസ്രയേൽ കാട്ട്‌സ്‌ മുന്നറിയിപ്പ്‌ നൽകി. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ …

ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന പേടിയിൽ ഇസ്രയേൽ Read More »

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ

ബൊഗോട്ട: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. ​ഗാസയിൽ ഇസ്രയേൽ നടത്തി വരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്ന് കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. രാജ്യ തലസ്ഥാനമായ ബൊഗോട്ടയിൽ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. വംശഹത്യക്ക് നേതൃത്വം നൽകുന്ന സർക്കാരും പ്രസിഡന്റുമാണ് ഇസ്രയേലിലേത്. അവരുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിച്ചു മാറ്റുകയാണെന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുന്നു ബൊഗോട്ടയിൽ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. കൺമുന്നിൽ ഒരു ജനതയെ മുഴുവൻ …

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ Read More »

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകൾ വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനു ശേഷം കൂടുതൽ സീറ്റുകൾ ആവശ്യമാണെങ്കിൽ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രവേശനത്തിന് മുൻപേ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ …

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും Read More »

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമേഡിയൻ താരം ശ്യാം രംഗീല. ആര് എപ്പോൾ വേണമെങ്കിലും പത്രിക പിൻലവിക്കുമെന്ന സാഹചര്യമാണ്. അതിനാൽ വാരാണസിയിൽ തെരഞ്ഞെടുപ്പ് വേണമെന്നതിനാൽ മോദിക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാരാണസിയിൽ എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ പത്രിക നൽകുന്നചായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവിടും. 2014ൽ പ്രധാനമന്ത്രി …

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല Read More »

മലപ്പുറത്ത് വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സൂര്യതപമേറ്റത്. ഉച്ചയ്ക്ക് കുഴഞ്ഞു വീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സഹകരണ ബാങ്കിൽ നിന്ന്‌ നിക്ഷേപം തിരികെ നൽകിയില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം: കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന്‌ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരമാണ്(55) മരിച്ചത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ചു ലക്ഷം രൂപയാണ് സോമസാഗരം സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതർ നൽകിയില്ല. ഇതേതുടർന്ന് കനത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന്‌ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ …

സഹകരണ ബാങ്കിൽ നിന്ന്‌ നിക്ഷേപം തിരികെ നൽകിയില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ജീവനൊടുക്കി Read More »

ചൈനയിൽ കനത്ത മഴ: ഹൈവേ തകർന്നു, 36 മരിച്ചതായി റിപ്പോർട്ട്

ബെയ്ജിങ്ങ്: തെക്കേ ചൈനയിലെ ഗുആങ്ങ്ഡോങ്ങ് പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അപകടത്തിൽ 36 ഓളം പേർ മരിച്ചതായി അധികൃതർ പറഞ്ഞു. 30 പേർക്ക് പരിക്കുകളുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലായിരുന്നു. അപകടത്തെ തുടർ‌ന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങൾ കണ്ടെത്തിയതായി മെയ്സൊ സിറ്റി സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഗുആങ്ങ്ഡോങ്ങ് പ്രവിശ്യയുടെ പലഭാഗത്തും കനത്ത വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ …

ചൈനയിൽ കനത്ത മഴ: ഹൈവേ തകർന്നു, 36 മരിച്ചതായി റിപ്പോർട്ട് Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം; കേരളത്തിൽ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ‌പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കെല്ലെന്നു യൂണിയനുകൾ വ്യക്തമാക്കി. പ്രതിഷധത്തെ തുടർന്ന് ടെസ്റ്റ് നടത്താതെ അധികൃതർ തിരിച്ചു പോയി. അതിനിടെ മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ തടഞ്ഞു. പ്രതിഷേധക്കാർ ഗ്രൗണ്ടിൽ മുദ്രവാക്യവിളികളുമായി സമരത്തിലാണ്. തിരുവനന്തപുരം മുട്ടത്തറയിലും ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധമുണ്ടായി. അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടു പോകില്ലെന്നു ഗതാഗത മന്ത്രി …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം; കേരളത്തിൽ വ്യാപക പ്രതിഷേധം Read More »

കാണാതാ‍യ കോതമംഗലം സബ് ഇൻസ്പെക്ടറെ മുന്നാറിൽ നിന്ന് കണ്ടെത്തി

കോതമംഗലം: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ കണ്ടെത്തിയത്.

ചൂട് ഉയരുന്നു: പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് 40 ഡിഗ്രി ചൂടാണ് പരമാവധി രേഖപ്പെടുത്തുകയെന്ന് കലാവസ്ഥ നീരിക്ഷണ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരാമവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രിയും എറണാകുളത്ത് 36 ഡിഗ്രിയും ഇടുക്കി, വയനാട് ജില്ലകളിൽ 35 ഡിഗ്രിയുമാണ് രേഖപ്പെടുത്തുക. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55 – …

ചൂട് ഉയരുന്നു: പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ് Read More »

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട്

അടിമാലി: കടുത്ത വേനലിലും കൂനിന്മേൽ കുരുവായി വെെദ്യുതി വകുപ്പിൻ്റെ അപ്രഖ്യാപിത പവർകട്ട്. വേനൽമഴ കിട്ടാതായതോടെ കഠിനമായ ചൂടിൽ ജനം നട്ടംതിരിയുകയാണ്. രാത്രികാലങ്ങളിൽ ചൂടുമൂലം ആളുകൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അടിമാലി മേഖലയിൽ പകലും രാത്രിയും നിരവധി തവണ വെെദ്യുതി മുടങ്ങുന്ന രീതിയാണ് പതിവായിട്ടുള്ളത്. എ.സിയോ ഫാനോ പ്രവർത്തിപ്പിക്കാൻ കഴിയാതാകുന്നതാേടെ ഉറക്കം നഷ്ടപ്പെടുന്നു. അറ്റകുറ്റപണികളുടെ അഭാവത്തിൽ ഇടക്കിടെയുണ്ടാകുന്ന വെെദ്യുതി തകരാറും ഈ സാഹചര്യത്തിൽ ദുരിതം സമ്മാനിക്കുകയാണ്. ടൗണിന് സമീപം കഴിഞ്ഞ ദിവസം ഒരു ലെെനിലുണ്ടായ തകരാർ …

കടുത്ത വേനലിലും കൂനിന്മേൽ കുരുവായി അപ്രഖ്യാപിത പവർകട്ട് Read More »

ചില്ലറയുടെ പേരിൽ തര്‍ക്കം; തൃശ്ശൂരിൽ അറുപത്തെട്ടുകാരനെ, കണ്ടക്ടര്‍ ബസിൽ നിന്നും ചവിട്ടി റോഡിലേക്ക് തള്ളിയിട്ട് കൊന്നു

തൃശൂർ: കണ്ടക്‌ടർ മർദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ്(68) മരിച്ചത്. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മർദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

മേയർക്കു നേരെ അസ്ലീല ആം​ഗ്യം കാണിച്ച സംഭവം; സി.സി.റ്റി.വി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മേയർ‌ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറും തമ്മിൽ റോഡിൽ ഉണ്ടായ തർക്കത്തിൽ ബസിലെ സി.സി.റ്റി.വി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെ.എസ്.ആർ.റ്റി.സി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. നിർണായക തെളിവായ ബസിലെ സി.സി.റ്റി.വിയുടെ മെമ്മറി കാർഡ് കാണാതായതിൽ അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ കെ.എസ്.ആർ.റ്റി.സി എം.ഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചതിനു പിന്നാലെയാണ് കെ.എസ്.ആർ.റ്റി.സി പരാതി നൽകയത്. ക്യാമറ ഉള്ള നാല് ഫാസ്റ്റ് …

മേയർക്കു നേരെ അസ്ലീല ആം​ഗ്യം കാണിച്ച സംഭവം; സി.സി.റ്റി.വി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ് Read More »

കശ്മീരിലെ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പി.പി. സഫ്വാനാണ്(23) മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു.

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമ‍യായിരുന്നു. ഭൂപാലം ഇസൈയ്ക്കും, അന്തരാഗം കേൾക്കും കാലം, പൂ മാനെ തുടങ്ങിയ ഇവയിൽ ശ്രദ്ധേയമാണ്. 1977ൽ ശ്രീകൃഷ്ണലീലയെന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭർത്താവ് എ.വി രമണനൊപ്പമാണ് ഈ പാട്ട് പാടിയത്. നടൻ വിജയുടെ തിരുപാച്ചിയെന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ …

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു Read More »

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോൾ ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തുമെന്ന മോദിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. ഈ അടിക്കുറിപ്പിനൊപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് എടുത്തുമാറ്റിയത്. കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് …

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി Read More »

കോതമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കാണ്മാനില്ല

കൊച്ചി: കോതമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പോളിനെ കാണ്മാനില്ല. ഇന്നലെ രാവിലെ ഒൻപതു മുതൽ പൈങ്ങോട്ടൂരെ വീട്ടിൽ നിന്നാണ് കാണാതായത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ജോലിഭാരം മൂലം ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഷാജി വീട്ടിൽ നിന്നു പോയതാണെന്നാണു സൂചന.

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെഎന്ന് ജഡജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അച്ഛനെന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 2023 ജൂലൈയിലാണ് പീഡനം നടന്നത്. അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ …

ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴ‍യും Read More »

പാലായിൽ കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച 10 വയസുകാരൻ മരിച്ചു

കോട്ടയം: പാലാ കുടക്കച്ചിറയിൽ പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജുവാണ്(10) മരിച്ചത്. കിണറ്റിൽ വീണയുടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടയുകയായിരുന്നു. അടുത്ത ദിവസം ആദ്യകുർബാന സ്വീകരിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ലിജു.

കൊടും ചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി ഹൈറേഞ്ചിൽ ഗുൽമോഹർ പൂവസന്തം

ഇടുക്കി: ഹൈറേഞ്ചിലെ കൊടുംചൂടിലും കാഴ്ച്ചകൾക്ക് കുളിർമയേകി കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിലും കുമളി മൂന്നാർ സംസ്ഥാന പാതയിലും ഗുൽമോഹർ പൂവസന്തം. പ്രണയ കവിതകളിലും ദൃശ്യങ്ങളിലും സാന്നിധ്യമായ ഗുൽമോഹർ പൂക്കൾ ദേശീയപാതയോരങ്ങളിൽ പൂവസന്തം തീർക്കുന്നത് വിനോദ സഞ്ചാരികളിൽ വേനൽ ചൂടിനൊപ്പം നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണൻറി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തിയതായി ലഫ്റ്റനൻറ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നു വരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. വി.പി.എൻ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമെന്നാണ് നിഗമനം. പൊതു സമൂഹം പരിഭ്രാന്തരാകേണ്ടെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പൊലീസ് …

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ് Read More »

വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ നെടുങ്കല്ലേൽ കുടുംബാംഗം ത്രേസ്യാമ്മ നിര്യാതയായി

ഇടവെട്ടി: വല്ലാട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ ത്രേസ്യാമ്മ(84) നിര്യാതയായി. സംസ്ക്കാരം 02/05/2024 വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട്(മീൻമുട്ടി) സെൻ്റ് തോമസ് മൂർ പള്ളിയിൽ. പരേത കീരികോട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: മേരി ജോസ്, സിസ്റ്റർ റാണി(എഫ്.സി.സി കാരിക്കോട്), ജോസ് സെബാസ്റ്റ്യൻ, ടോമി സെബാസ്റ്റ്യൻ(ഏഷ്യൻ ട്രേഡിംങ്ങ് കമ്പനി തൊടുപുഴ). മരുമക്കൾ: ജോസ് തുറയ്ക്കൽ(ആലക്കോട്), റൂബി ജോസ് ഇടമുള(പിഴക്), ഷിജി വട്ടോടിയിൽ(വെട്ടിമറ്റം).

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു

മലപ്പുറം: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കാട് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി അബ്ദുൽ മജീദിനാണ് പൊള്ളലേറ്റത്. ചെവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. അബ്ദുളിന്‍റെ ഇരുതോളിലും പൊള്ളലേറ്റു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിലുണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന്‍റെ പരസ്യ പ്രചാരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡക്കർ ബസിൽ സ്റ്റിക്കർ ചെയ്തിരിക്കുകയാണ്. ആലപ്പുഴയുടെ പ്രകൃതി ഭംഗി വിളിച്ചോതുന്ന തരത്തിലുള്ള പരസ്യമാണ് ബസിന്‍റെ ബോഡി നിറയെ. കേരള ടൂറിസത്തിന്‍റെ ലോഗോയും ഇതിനൊപ്പമുണ്ട്. ഇതിനു മുമ്പും …

ലണ്ടനിലെ ഡബിൾഡക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ്ബോട്ടും Read More »

തമിഴ്നാട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം

വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. ക്വാറിയിൽ സ്ഫോട ക വസ്തുക്കൾ ശേഖരിച്ചു വെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്കതുക്കൾ. അപകടത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്.

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അമ്പതിലധികം സ്കൂളൂകളിൽ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്.‌ കൂടാതെ അമ്പതോളം സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. മദർ മേരി സ്കകൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പരീക്ഷ നിർത്തി വെയ്ക്കേണ്ടി …

ഡൽഹിയിലും നോഡിയിലും ബോംബ് ഭീഷണി; അമ്പതിലധികം സ്കൂളൂകളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു Read More »

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം

ബാംഗ്ലൂർ: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ(എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ‌ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്. പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടു ജോലിക്കാരി …

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം Read More »

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചതിനു പി​ന്നാ​ലെ കു​ഴ​ഞ്ഞു വീ​ണു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ര്‍ കൊ​ണ്ടൂ​രേ​ത്ത് സു​രേ​ന്ദ്ര​ൻ- അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൂ​ര്യ സു​രേ​ന്ദ്ര​നാ​ണ്(24) മ​രി​ച്ച​ത്. യു.​കെ​യി​ല്‍ പോ​കാ​ന്‍​വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ര്‍ ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി മ​രിക്കു​ക​യുമാ​യി​രു​ന്നു. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ച​താ​യി ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രോ​ട് കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് മ​ര​ണ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന ഡോ​ക്ട​റ​ന്മാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. …

ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചു​വ​ന്ന അ​ര​ളി​യു​ടെ പൂ​വ് ക​ടി​ച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു Read More »

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നിയമ ലംഘനം നടത്തിയ പതഞ്ജലിക്ക്‌ എതിരായ നടപടികൾ ആറ്‌ വർഷത്തിലേറെ വൈകിപ്പിച്ച ഉത്തരാഖണ്ഡ്‌ സർക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷവിമർശം. സുപ്രീം കോടതി ഇടപെടലിനു ശേഷം മാത്രമാണ്‌ ഉത്തരാഖണ്ഡ്‌ സംസ്ഥാന ലൈസൻസിങ്ങ്‌ അതോറിറ്റി പതഞ്‌ജലിക്ക്‌ എതിരെ നടപടി എടുത്തതെന്ന്‌ ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻഅമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പതഞ്‌ജലിയുടെയും ദിവ്യാഫാർമസിയുടെയും 14 ഉൽപ്പന്നങ്ങളുടെ ലൈസൻസുകൾ സസ്‌പെൻഡ്‌ ചെയ്‌തെന്ന്‌ ഉത്തരാഖണ്ഡ്‌ സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. കോടതി ഇടപെടലിനുശേഷം വെറും ഏഴോ എട്ടോ ദിവസങ്ങൾക്കുള്ളിൽ …

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി Read More »

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു

ന്യൂഡൽഹി: ഡല്‍ഹി കോണ്‍ഗ്രസിൽ വീണ്ടും നേതാക്കളുടെ രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പിണങ്ങി പുറത്ത് പോയി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്. നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി …

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു Read More »

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ പ​ക്ഷി​ക​ളും വേ​ന​ല്‍​ ചൂ​ടി​ല്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​ങ്ങ​ളി​ലേ​ക്കു ചു​രു​ങ്ങി​യ​താ​യി ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. മു​ൻ​ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പ​ക്ഷി വൈ​വി​ധ്യ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. ചൂ​ടി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​ക്ഷി​ക​ൾ ത​ണ​ലി​ലേ​ക്കു ഒ​തു​ങ്ങി​യ​താ​ണ് ഇ​തി​നു കാ​ര​ണം. ന​ഗ​ര​ത്തെ ആ​റ് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചു​ള്ള സ​ർ​വേ​യി​ൽ 40 ഇ​നം പ​ക്ഷി​ക​ളെ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും അധി​കം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ഈ​ര​യി​ൽ​ക​ട​വി​ലും ര​ണ്ടാ​മ​ത് സി​.എം.​എ​സ് കോ​ള​ജ് കാ​മ്പ​സി​ലു​മാ​ണ്. നീ​ർ​പ​ക്ഷി​ക​ളു​ടെ താ​വ​ള​മാ​യ നാ​ഗ​മ്പ​ട​ത്തെ കൊ​റ്റി​ല്ല​ങ്ങ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വ​ർ​ധി​ച്ച​താ​യാ​ണു ക​ണ​ക്ക്. ചി​ന്ന​കൂ​ട്ടു​റു​വാ​ൻ, …

വേ​ന​ൽ​ ചൂ​ടി​ൽ വ​ല​ഞ്ഞ് പ​ക്ഷി​ക​ളും Read More »

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ്

ബാം​ഗ്ലൂ​ർ: ക​ർ​ണാ​ട​ക​യി​ൽ വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്ര​വും മോ​ദി അ​നു​കൂ​ല വാ​ച​ക​ങ്ങ​ളും അ​ച്ച​ടി​ച്ച വ​ര​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലെ ടാ​ഗ്‌​ലൈ​ൻ “ദ​മ്പ​തി​ക​ൾ​ക്കു നി​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം മോ​ദി​യെ ഒ​രി​ക്ക​ൽ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​ര​ന്‍റെ ബ​ന്ധു​വാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച​തെ​ന്നു വ​ര​ൻ വി​ശ​ദീ​ക​രി​ച്ചു. മോ​ദി​യോ​ടു​ള്ള ആ​രാ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ടാ​ഗ്‌​ലൈ​നി​ൽ അ​പ്ര​കാ​രം എ​ഴു​തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 18നാ​യി​രു​ന്നു …

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ് Read More »

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ

ന്യൂഡൽഹി: സൗ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ര​ണ്ടു യാ​ത്രി​ക​രെ ക​ണ്ടു നാ​ട്ടു​കാ​ർ ഞെ​ട്ടി! സൂ​പ്പ​ർ ഹീ​റോ​ക​ളാ​യ സ്‌​പൈ​ഡ​ർ​മാ​ൻ, സ്‌​പൈ​ഡ​ർ വു​മ​ൺ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ആ​ടി​പ്പാ​ടി ക​റ​ങ്ങു​ന്ന സ്ത്രീ​യും പു​രു​ഷ​നും. റീ​ൽ​സ് ഷൂ​ട്ടിം​ഗി​നു ​വേ​ണ്ടി​യാ​ണ് “സ്പൈ​ഡ​ർ ക​മി​താ​ക്ക​ൾ’ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യെ​ത്തി​യ​ത്. സ്‌​പൈ​ഡ​ർ​മാ​ൻ ആ​ദി​ത്യയും(20) ​സു​ഹൃ​ത്ത് 19കാ​രി സ്‌​പൈ​ഡ​ർ വു​മ​ൺ അ​ഞ്ജ​ലി​യും ചേ​ർ​ന്നു നി​ർ​മി​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ഹി​റ്റാ​യെ​ങ്കി​ലും ന​ടു​റോ​ഡി​ലെ പ്ര​ക​ട​ന​ത്തി​ൽ ഇ​രു​വ​രും പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ …

ന​മ്പ​ർ പ്ലേ​റ്റും ക​ണ്ണാ​ടി​യും ഹെ​ൽ​മ​റ്റും ഇ​ല്ലാ, ഡൽഹിയിൽ സ്‌​പൈ​ഡ​ർ​ വേ​ഷം ധ​രി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങിയവർ പൊലീസ് പിടിയിൽ Read More »

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ

കൊ​​​ച്ചി: 12 വ​​ർ​​ഷം മു​​മ്പ് കാ​​ണാ​​താ​​യ മൂ​​ക്കു​​ത്തി​​യു​​ടെ ഒ​​രു ഭാ​​ഗം വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ​​നി​​​ന്നു പു​​​റ​​​ത്ത് എടു​​​ത്തു. കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​വ​​ൻ​​​ഷ​​​ണ​​​ൽ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ടി​​​ങ്കു ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ശംഖുതി​​​രി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൂ​​​ക്കു​​​ത്തി കാ​​​ണാ​​​താ​​​യ ദി​​വ​​സം അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ഭാ​​​ഗം വീ​​​ട്ടി​​​ൽ ​​നി​​​ന്ന് കി​​​ട്ടി​​​യി​​രു​​ന്നു. ശംഖുതി​​​രിക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​യ​​​പ്പോ​​​ൾ …

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ Read More »

കൊളംബിയ സർവകലാശാല ക്യാംപസിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം, വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു

ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി യു.എസിലെ കോളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്. 50 ഓളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്‍റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു. യു.എസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ …

കൊളംബിയ സർവകലാശാല ക്യാംപസിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം, വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു Read More »

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ ചൂടിന് തൊഴിൽ സമയത്തിലെ പുനക്രമീകരണം മേയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ …

ചൂട് തുടരുന്നു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം Read More »