സംസ്ഥാനത്ത് വേനൽമഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളിലായി വേനൽമഴ സജീവമാണ്. വ്യാഴാഴ്ചയും മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം.