ലാവലിന്‍ കേസ് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി
ന്യൂഡൽഹി: എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൾപ്പെടുള്ളവര കുറ്റവുമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നൽകി ഹർജിയാണ് വീണ്ടും മാറ്റിവച്ചത്. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. മറ്റൊരു കേസിന്‍റെ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയാരുന്നു. തുടർച്ചയായ 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. മറ്റു കേസുകളുടെ തിരക്കായതിനാൽ കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ …