പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം
കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം. മദ്യലഹരിയിലായിരുന്ന അച്ഛന്‍ ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെ മര്‍ദ്ദിക്കുകയായിരുന്നു. കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച് മുഖത്തടിച്ചു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുമ്പോള്‍ അതിനെ ഒരു സ്ത്രീ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ മുന്‍പും സിന്ധുജന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ …