യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു
ദുബായ്: ആകാംക്ഷയുടെയും കാത്തിരിപ്പിന്റേയും നിമിഷങ്ങൾക്കൊടുവിൽ യു.എ.ഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ചന്ദ്രന്റെ വടക്ക് കിഴക്കൻ മേഖലയായ അറ്റ്‌ലസ് ഗർത്തത്തിൽ സോഫ്‌റ്റ് ലാന്റ് ചെയ്യാനുള്ള ശ്രമമാണ് അവസാന നിമിഷം പാളിയത്. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേയ്‌സിന്റെ ഹക്കുട്ടോ ആർ.ലാന്ററാണ് യു.എ.ഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റഷീദ് റോവറുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.10ന് ലാന്റർ ചന്ദ്രന്റെ ഒരു കിലോമീറ്റർ അടുത്തുവരെ എത്തിയെങ്കിലും തുടർന്ന് വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രന്റെ നൂറുകിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ അഞ്ച് ഘട്ടങ്ങളിലായി വേഗത …