Timely news thodupuzha

logo

Month: December 2023

അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്സ് കേരള വാഹന പ്രചരണ ജാഥ ഒമ്പതിന് ഇടുക്കി ജില്ലയിൽ

തൊടുപുഴ: പുതുനിര വാഹനങ്ങളുടെ സ്പെയർപാട്സുകൾ ലഭ്യമാക്കുക, ചെറുകിട വർക്ക്ഷോപ്പുകളെ പൊല്യൂഷൻ നിയമ പരിധിയിൽ നിന്നും ഒഴിവാക്കുക, തിരക്കേറിയ ടൗണുകളിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾക്ക് വേണ്ടി സർക്കാർ സ്ഥലം അനുവദിച്ചു കൊണ്ട് വർക്ക്ഷോപ്പ് ​ഗ്രാമങ്ങൾ അനുവദിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിച്ചു കൊണ്ട് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്സ് കേരള നടത്തുന്ന വാഹന പ്രചരണ ജാഥ ജാഥ കാസർകോഡു നിന്നും പാറശ്ശാലയിൽ നിന്നും ആരംഭിച്ചു. ഒമ്പതിന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. കുമളിയിൽ …

അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്സ് കേരള വാഹന പ്രചരണ ജാഥ ഒമ്പതിന് ഇടുക്കി ജില്ലയിൽ Read More »

ഊർജ്ജസംരക്ഷണപ്രോഗ്രാം നടത്തി

തൊടുപുഴ: ദേശിയ ഊർജ്ജസംരക്ഷണദിനത്തിന്റ ഭാഗമായി തട്ടക്കുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഊർജ്ജസംരക്ഷണപ്രോഗ്രാം ‘മിതo 2.0’ നടത്തി. വാർഡ് മെമ്പർ ജിൻസി സാജൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഊർജ്ജസംരക്ഷണ റാലി തീർത്ത്‌, പ്രതിജ്ഞ എടുത്തു. വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെൽ, കേരള എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ പങ്കാളിത്തത്തിൽ ആണ് പ്രോഗ്രാം നടത്തിയത്. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് രാജീവ്, പ്രിൻസിപ്പാൾ മഹിമ, എൻ.എസ്.എസ് പി.ഒ അശ്വതി(അധ്യാപിക), വോളന്റീർസ് ഗൗരി നന്ദ, ദേവിക എന്നിവർ സംസാരിച്ചു.

ഡിസംബർ 13ന് പാർലമെന്റ് ആക്രമിക്കും, ഭീഷണിയുമായി ഗുർപത് വന്ത് സിങ്

ന്യൂഡൽ​ഹി: പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നു. ഡിസംബർ 13ന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. 2001ൽ നടന്ന പാർലമെന്റ് ആക്രമണത്തിന് 22 വർഷം തികയുന്ന ദിവസമാണ് 13. അതിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള പന്നുവിന്റെ ഭീഷണി. ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചുവെന്നും താൻ രക്ഷപെട്ടുവെന്നും ഇതിനു പ്രതികാരമായാണ് പാർലമെന്റ് ആക്രമിക്കുന്നതെന്നുമാണ് വീഡിയോയിൽ പറയുന്നത്. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ​ഗുരുവിന്റെ ചിത്രം …

ഡിസംബർ 13ന് പാർലമെന്റ് ആക്രമിക്കും, ഭീഷണിയുമായി ഗുർപത് വന്ത് സിങ് Read More »

ലീഗിന് കോട്ടയ്ക്കൽ നഗരസഭയിൽ ഭരണ നഷ്ടം

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിൽ മുസ്ലിം ലീഗിന് ഭരണം നഷ്ടമായി. ലീ​ഗ് സ്ഥാനാർഥി ഡോ. ഹനീഷയാണ് പരാജയപ്പെട്ടത്. മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. എൽ.ഡി.എഫ് പിന്തുണയോടെയാണ് ലീഗ് വിമതയായ മുഹ്സിന ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ലീഗിലെ പ്രശ്നങ്ങൾ കാരണം ചെയർമാനും വെെസ് ചെയർമാനും രാജിവെച്ചിരുന്നു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്. 30 അംഗ കൗൺസിലിൽ ഒരാർ രാജിവെയ്ക്കുകയും ഒരാൾ അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്. രണ്ട് ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കും; പി.വി അൻവർ എം.എൽ.എ

മലപ്പുറം: തനിക്കെതിരെ വ്യാജ വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.വി അൻവർ എം.എൽ.എ. വസ്തുത മറച്ചുവെച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും അധികഭൂമിയുണ്ടെന്ന താമരശേരി ലാൻഡ് ബോർഡിന്റെ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമ്പോൾ ഏഷ്യാനെറ്റ് ഇല്ലാത്തകഥകൾ പ്രചരിപ്പിക്കുകയാണ്. താമരശേരി ലാൻഡ് ബോർഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചു. ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നുമാണ് താമരശേരി ലാൻഡ് …

ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കും; പി.വി അൻവർ എം.എൽ.എ Read More »

മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നു, പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും; സമസ്ത നേതാവ്

കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരേ പരാമർശവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നുവെന്നും ഇതിനു പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്നുമായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലെ മതേതരത്വമാവൂ എന്നാണ് ചിലർ കരുതുന്നതെന്നും അതിനെതിരേ ജാഗ്രത പുലർത്തണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 10 ബി.ജെ.പി എംപിമാർ രാജിവച്ചു

ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ10 ബിജെപി എംപിമാർ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വർധിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എ.പി കിരോരി ലാൽ മീണ എന്നിവരാണ് രാജി സമർപ്പിച്ചത്.

കോട്ടയം കളക്‌ടർ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ

കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട്ട് റവന്യൂ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിർമിതി കേന്ദ്രത്തിന് ചുമതല നൽകിയിരിക്കുന്നത്‌. കളക്ടർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിൻറെ ഉത്തരവിൽ വ്യക്തമാക്കുന്നു. പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയിൽ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തനാണെന്നാണ് വിവരം. അതേസമയം, 21 …

കോട്ടയം കളക്‌ടർ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ Read More »

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തിൽ 104 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർ.റ്റി.പി.സി.ആർ പരിശോധനകളുടെ എണ്ണവും കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിൻ …

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന Read More »

തൊടുപുഴ ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ കലണ്ടർ പ്രകാശനം ചെയ്തു

തൊടുപുഴ: ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടർ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഫാ. പോൾ നെടുമ്പുറം പ്രകാശനം ചെയ്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജിൽസ് അഗസ്റ്റിൻ, മുൻ അധ്യാപകരായ ഡോ.കെ.ജെ കുര്യൻ, പ്രൊഫ. ഗ്രേസി മാത്യു, പ്രൊഫ. ജെസി ആന്റണി, ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സാജു അബ്രാഹം, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ജെന്നി കെ അലക്സ്, സ്‌റ്റാഫ് കോർഡിനേറ്റർ സേവ്യർ കുര്യൻ, ന്യൂമനെറ്റ്സ് പ്രതിനിധി സെയ്ദ് മുഹമ്മദ് …

തൊടുപുഴ ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ കലണ്ടർ പ്രകാശനം ചെയ്തു Read More »

ഇരുപത്തിയഞ്ച് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം

തൊടുപുഴ: അഖിലേന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 29-ാമത്ഗുരുശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇതോടൊപപ്പം മുതിർന്ന പൗരന്മാർക്ക് നൽകുന്ന ആദരവിന് അർഹരായവരുടെ പേരുവിവരവും പ്രസിദ്ധീകരിച്ചു. പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള, ട്രഷറർ പി.എ.ജോർജ്, സെക്രട്ടറി അമ്മിണി എസ്.ഭദ്രൻ എന്നിവർ അറിയിച്ചു . പ്രൈമറി, എൽ.പി വിഭാഗത്തിൽ നിന്നും ബിനു ചെറിയാൻ(എച്ച്.എം, എം.റ്റി.എൽ.പി.എസ് പെരുമ്പ്രക്കാട്, വാളക്കുഴി), തോമസ് മാത്യു(ഹെഡ്‌മാസ്റ്റർ മാർത്തോമ എൽ.പി. സ്‌കൂൾ പുല്ലാട് പത്തനംതിട്ട), എം.എസ് ഷീജ(ഹെഡ്മിസ്ട്രസ്, ഞാവക്കാട് …

ഇരുപത്തിയഞ്ച് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം Read More »

കിഫ്ബി മസാല ബോണ്ട്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തോമസ് ഐസകും കിഫ്ബിയുമാണ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസകിന് സമൻസ് അയക്കാൻ …

കിഫ്ബി മസാല ബോണ്ട്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More »

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര ഇന്ന് ആരംഭിക്കും

മും​ബൈ: ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. വ​നി​താ ടി-20 ​ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് പ​ര​മ്പ​ര​യെ ഇ​രു​ടീ​മും നോ​ക്കി​ക്കാ​ണു​ന്ന​ത്. ഇ​ന്നു രാ​ത്രി ഏ​ഴി​ന് മ​ത്സ​രം തു​ട​ങ്ങും. മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇം​ഗ്ല​ണ്ട് എ, ​ഇ​ന്ത്യ എ ​പോ​രാ​ട്ടം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ മി​ന്നു​മ​ണി ന​യി​ച്ച ഇ​ന്ത്യ​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ന​മ്പ​ർ ടീം ​ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സം. ഹ​ർമ​ൻപ്രീ​ത് കൗ​ർ ന​യി​ക്കു​ന്ന ടീ​മി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ഥാ​ന, ക​നി​ക …

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട് വ​നി​താ ടി-20 ​പ​ര​മ്പ​ര ഇന്ന് ആരംഭിക്കും Read More »

ജില്ലാ കലോത്സവത്തിൽ വിജയിപ്പിക്കാൻ കോഴ, പരാതിയുമായി നൃത്ത അധ്യാപിക

തിരുവനനന്തപുരം: സബ് ജില്ലാ കലോത്സവത്തിൽ വിജയിപ്പിക്കാൻ കോഴ ആവശ്യപ്പെട്ടതായി ആരോപണം. നൃത്ത അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ ഇനങ്ങളിൽ വിജയിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. സബ് ജില്ലാ കലോത്സവത്തിൽ ഏജൻറുമാർ അവരുടെ ആളുകളെയാണ് ജഡ്‌ജസായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാർഥികളെ വിജയിപ്പിക്കാം. രണ്ടര ലക്ഷം …

ജില്ലാ കലോത്സവത്തിൽ വിജയിപ്പിക്കാൻ കോഴ, പരാതിയുമായി നൃത്ത അധ്യാപിക Read More »

നവകേരള സദസിനായി മതിൽ പൊളിക്കൽ പരിപാടി തുടരുന്നു

കൊച്ചി: നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ പരിപാടി തുടരുന്നു. എറണാകുളം പെരുമ്പാവൂരിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റു മതിലിൻറെ ഒരു ഭാഗമാണ് ഇത്തവണ പൊളിച്ചു മാറ്റിയത്. നവകേരള സദസിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് ആരോപണം. പ്രധാന വേദിയിലേക്കുള്ള കവാടത്തിന് പുറമെയാണ് വേദിയുടെ അരികിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ സ്കൂൾ മൈതാനത്തിൻറെ തെക്കെ അറ്റിനോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ചത്. എന്നാൽ മതിൽ നേരത്തെ പൊളിഞ്ഞതെന്നാണ് സംഘാടക സമിതി വിശദീകരിണം. …

നവകേരള സദസിനായി മതിൽ പൊളിക്കൽ പരിപാടി തുടരുന്നു Read More »

‌നിക്ഷേപ, വായ്പ തട്ടിപ്പുകൾ; വിദേശ നിയന്ത്രണത്തിലുള്ള 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ലോൺ അപ്പുമായി ബന്ധപ്പെട്ട് നിരവധി കുടുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. സ്ത്രീകളെയും തൊഴിൽ ഇല്ലാത്തവരേയും യുവാക്കളേയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടാണ് ഇത്തരം ആപ്പുകൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്‍റർ അറിയിച്ചു. അന്വേഷണത്തിലൂടെ തട്ടിപ്പു നടത്തുന്ന ആപ്പുകൾ കണ്ടെത്തിയാണഇ് നിരോധനം. അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ …

‌നിക്ഷേപ, വായ്പ തട്ടിപ്പുകൾ; വിദേശ നിയന്ത്രണത്തിലുള്ള 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ Read More »

കോട്ടയം ഗവ. ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണത്തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആശുപത്രിയിൽ ജോലി നൽകാമെന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ്(29) പൊലീസ് അറസ്റ്റു ചെയ്തത്. എം.പി ക്വാട്ടയിൽ റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്ദാനം. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്. ജനുവരി 17ന് …

കോട്ടയം ഗവ. ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണത്തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ Read More »

അടുത്ത 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചത്. ഇതേ തുടർന്ന് ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുള്ളതായും കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഇന്ന് കേരള തീരത്ത് …

അടുത്ത 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത Read More »

ചാന്ദ്രയാൻ 3; പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്ക്‌ മടക്കി അയച്ചു

തിരുവനന്തപുരം: ചന്ദ്രനിൽ നിന്ന്‌ പേടകങ്ങളെ മടക്കി എത്തിക്കാനുള്ള പ്രാഥമിക പരീക്ഷണത്തിൽ വിജയിച്ച്‌ ഐ.എസ്‌.ആർ.ഒ. മൂന്ന്‌ മാസത്തിലേറെയായി ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്ന ചാന്ദ്രയാൻ 3 ദൗത്യ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക്‌ മടക്കി എത്തിച്ചു. ലാൻഡറും റോവറും അടങ്ങുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന്‌ 150 കിലോമീറ്റർ അടുത്ത്‌ എത്തിച്ചത്‌ പ്രൊപ്പൽഷൻ മൊഡ്യൂളാണ്‌. പേടകം വേർപെട്ടശേഷം വൃത്താകൃതിയിലുള്ള പഥത്തിൽ ഭ്രമണം ചെയ്യുകയായിരുന്ന മൊഡ്യൂളിൽ നൂറു കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ച്‌ പരീക്ഷണം നടത്താൻ ഐഎസ്‌ആർഒ തീരുമാനിക്കുകയായിരുന്നു. ഒക്‌ടോബർ 9ന്‌ …

ചാന്ദ്രയാൻ 3; പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്ക്‌ മടക്കി അയച്ചു Read More »

വ്യാജ റ്റി.റ്റി.ഇ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിൽ

എടക്കര: ഷൊർണുർ – നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ റ്റി.റ്റി.ഇയെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ സുൽഫിക്കറാണ്(32) പിടിയിലായത്. റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു. നിലമ്പൂർ ആ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് എ.എസ്.ഐ അരവിന്ദാക്ഷനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് പാലക്കാട് …

വ്യാജ റ്റി.റ്റി.ഇ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിൽ Read More »

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കും, നോർക്കയുടെ ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു

പാലക്കാട്: ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ മൂന്ന് ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് സർക്കാർ പ്രതിനിധി കെ വി തോമസ് പറഞ്ഞു. ശ്രീനഗർ–ലേ ഹൈവേയിലെ സോജില ചുരത്തിലാണ് അപകടം നടന്നത്. കാർഗിലിലേക്ക്‌ പുറപ്പെട്ട സഞ്ചാരികളുടെ രണ്ടു വാഹനങ്ങളിൽ ഒന്ന്‌ ചൊവ്വ ഉച്ചയ്ക്കാണ് അപകടത്തിൽപ്പെട്ടത്‌. നാല് പേർ സംഭവസ്ഥലത്ത് മരിച്ചു. പുറത്തേക്ക്‌ …

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കും, നോർക്കയുടെ ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു Read More »

കുസാറ്റ് ദുരന്തം; ചികിത്സയിലിരുന്ന 2 വിദ്യാർഥിനികൾ ആശുപത്രി വിട്ടു

കൊച്ചി: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ 10 ദിവസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. മരണത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും യാത്രയാക്കാൻ കളക്‌ടർ എൻ.എസ്‌.കെ ഉമേഷ്‌ ആശുപത്രിയിലെത്തിയിരുന്നു. മികച്ച ചികിത്സ ലഭിച്ചതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതെന്ന് ഷേബയും ഗീതാഞ്ജലിയും പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എല്ലാവരും മാനസിക ആരോഗ്യം വീണ്ടെടുക്കാനും സഹായിച്ചുവെന്ന്‌ ഇരുവരും പറഞ്ഞു. …

കുസാറ്റ് ദുരന്തം; ചികിത്സയിലിരുന്ന 2 വിദ്യാർഥിനികൾ ആശുപത്രി വിട്ടു Read More »

സ്വർണവില കുറഞ്ഞു

കൊച്ചി: സർവകാല റെക്കോഡിട്ട് കുതിപ്പ് തുടർന്നിരുന്ന സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 45,960 രൂപയിലെത്തി. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.

Cryptocurrency Change Improvement Firm

Want to learn about crypto trade improvement platforms to give you the most effective value-driven solutions? The fashionable tech stack helps you with its capabilities to integrate into cryptocurrency-customized solutions. Collaborating with a forward-thinking cryptocurrency change, we launched Liquidity Pool integration to rework https://thermik.ru/en/spravochnaya-sluzhba-tinkoff-bank-goryachaya-liniya-tinkoff-banka/ the trading ecosystem. This innovative strategy considerably elevated liquidity by 50%, …

Cryptocurrency Change Improvement Firm Read More »

Noppes Stellen Erbij Pastoor Helemaal Toestaa ga nu Gratorama App Uitbetaling Oranje Casino Suicidale Gedachten

Grootte Hеt Sреlааnbоd Vаn Grаtоrаmа Саsinо Hое Bеtrоuwbааr Bestaan Grаtоrаmа? Advantages Ofwel Buying Essay Papers Online Offlin Datin Onderhoudsdienst Reviews 2022 Kaarten Gratorama Gratorama Voldoet Comment Gagner Offlin Het bestaan magnifiek plu mooi erbij gedurende blikken pastoor jou kansen gedurende een mooie waarderen te bestaan overwinnen sterker oprichten. Casino sites nederlan nauwkeurig, voe specialist analyses …

Noppes Stellen Erbij Pastoor Helemaal Toestaa ga nu Gratorama App Uitbetaling Oranje Casino Suicidale Gedachten Read More »

Shining Crown Hrací Slot Machine wish master Automat, Recenze Od Slotcatalog

Content Has Ganado Un Giro Degeaba Listă de bucate Dans Shining Crown Online Shining Crown Slot Sss`leri Cè Un Jackpot? Qual È Pe Vincita Massima? Afla cinci praguri fixe de pariere, acestea fiind pozitionate deasupra ecran dedesub role si variaza intre 10 si 200 de credite spre ce rotire in parte. De a-i plăcea in …

Shining Crown Hrací Slot Machine wish master Automat, Recenze Od Slotcatalog Read More »

7 Erros Que Jogadores aztec goldt slot online Infantilidade Slots Cometem Todos Os Dias, Blog

Content Tenho De Extinguir Taxas Dos Meus Ganhos Quando Jogo Em Casinos Online Acimade Portugal? Jogos Populares Que Pode Jogar Nos Casinos Online Pharmaceutical Grade Clenbuterol, By Clenbuterol Online #barsandbells Aquele Apostar, Book Of Wild Cassino Grátis Aquele Enganar Nas Máquinas Caça Como algum arrebique, existem métodos para os fazer abalar da ar e queremos. …

7 Erros Que Jogadores aztec goldt slot online Infantilidade Slots Cometem Todos Os Dias, Blog Read More »

Internet casino Real money slot machine butterflies No-deposit Incentive Rules !

Content Totally free Spins To your Multiple Video game Claim The Newest No deposit Added bonus Password Exactly how Well-known Try Online slots games Inside the Pa? Tips Change to Real money Slots Once Playing Free of charge? Tips Gamble Totally free Ports? Exactly what’s important to learn would be the fact harbors often matter …

Internet casino Real money slot machine butterflies No-deposit Incentive Rules ! Read More »

കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിന് സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം

മുട്ടം: സെൻട്രൽ കേരള സഹോദയ ഇൻറർ സ്കൂൾ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിന് സെൻട്രൽ കേരള സഹോദയ യുടെ പ്രസിഡന്റ് റവ. ഫാ. മാത്യു കരീത്തറ(പ്രിൻസിപ്പാൾ, മേരിഗിരി പുബ്ലിക് സ്കൂൾ കൂത്താട്ടുകുളം) റവ. സി. ലിസ് ലിൻ എസ്.എ.ബി.എസ്(പ്രിൻസിപ്പാൾ ഷന്താൾ ജ്യോതി പുബ്ലിക് സ്കൂൾ, മുട്ടം) എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.

ബ്രെയിൽ സാക്ഷരതാ പദ്ധതി ക്യാമ്പയിൻ പ്രവർത്തനങ്ങൾ തുടങ്ങി

തൊടുപുഴ: ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ കാംപയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്ന 15 വയസ്സിനു മുകളിൽ പ്രായമുള്ളവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, …

ബ്രെയിൽ സാക്ഷരതാ പദ്ധതി ക്യാമ്പയിൻ പ്രവർത്തനങ്ങൾ തുടങ്ങി Read More »

ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യ മുന്നണി ബുധനാഴ്ച ഡൽഹയിൽ ചോരാനിരുന്ന യോഗം മാറ്റി.ഈ മാസം 18ന് യോഗം ചേരുമെന്നാണ് സൂചന. പ്രധാനപ്പെട്ട നേതാക്കൾ അസൗകര്യം അറിയിച്ചതോടെയാണ് യോഗം മാറ്റാൻ തീരുമാനിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് അസൗകര്യം അറിയിച്ച് രംഗത്തെത്തിയത്. അതേസമയം, പാർലമെന്‍ററി പാർട്ടി നേതാക്കളുടെ യോഗം കോൺഗ്രസ് അധ്യക്ഷൻ …

ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി Read More »

ഷർട്ടിന്‍റെ കയ്യിൽ മടക്കി വെച്ച് സ്വർണം കടത്താൻ ശ്രമം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി പരപ്പൻ പൊയിൽ സ്വദേശി സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്താവളത്തിലെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധരിച്ചിരുന്ന ഷർട്ടിന്‍റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു.

കേരളത്തിനെതിരെ റെയിൽവേസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു

ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. റെയിൽവേസിന്‍റെ സ്കോർ 19 എത്തിയപ്പോഴേക്കും ഓപ്പണർമാർ ഇരുവരെയും പുറത്താക്കാനും കേരള ബൗളർക്കു സാധിച്ചു. എന്നാൽ, പ്രഥം സിങ്ങും(61) യുവരാജ് സിങ്ങും(121 നോട്ടൗട്ട്) ഒരുമിച്ച 148 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റെയിൽവേസിനെ …

കേരളത്തിനെതിരെ റെയിൽവേസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു Read More »

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം, അരുവിക്കര ഡാമിൻറെ ഷട്ടറുകൾ നിലവിൽ 70 സെൻറീമീറ്റർ ഉയർത്തി. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഓരോന്നും 15 സെൻറീമീറ്റർ വീതം ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും …

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ Read More »

വാരിക്കോരിയുള്ള മാർക്ക് വിതരണം, കുട്ടികളോടു ചെയ്യുന്ന ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വിദ്യാഭ്യാസ രം​ഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ.എ.എസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത സ്വന്തം പേരു പോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികൾക്കു വരെ എ പ്ലസ് വാരിക്കോരി കൊടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എസ്.എൽ.സി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. എന്നാൽ 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം …

വാരിക്കോരിയുള്ള മാർക്ക് വിതരണം, കുട്ടികളോടു ചെയ്യുന്ന ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ Read More »

റ്റി.എൻ പ്രതാപൻറെ വാദം തള്ളി കോൺഗ്രസ്

തിരുവനന്തപുരം: കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന റ്റി.എൻ പ്രതാപൻറെ വാദം തള്ളി കോൺഗ്രസ്. കേന്ദ്രത്തിൻറെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിൻറെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി ധനകാര്യമന്ത്രിയേയും കൂട്ടി 44 ദിവസത്തേക്ക് പോയിരിക്കുകയാണ്. ഇപ്പോൾ ട്രഷറിയിൽ ഒരു ലക്ഷത്തിന് മുകളിലുള്ള ഒരു ചെക്കും പാസ്സാക്കാനാവാത്ത സ്ഥിതിയാണ്. അക്ഷരാർത്ഥത്തിൽ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ആഴ്ചയിൽ …

റ്റി.എൻ പ്രതാപൻറെ വാദം തള്ളി കോൺഗ്രസ് Read More »

ബസ്സപകടം, തായ്‌ലൻഡിൽ 14 പേർ മരിച്ചു

ബാങ്കോക്ക്: തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20 ലധികം പേർക്ക് പരുക്കേറ്റു. അപകടത്തെത്തുടർന്ന് ബസിൻറെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്. പരുക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

സി.പി.എമ്മിനെതിരേയാണോ ബി.ജെ.പിക്കെതിരേയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ മുഖ്യമന്ത്രി

തൃശൂർ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല ഇന്ത്യാ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ‌ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സി.പി.എമ്മിനെതിരേയാണോ ബി.ജെ.പിക്കെതിരേയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനാവില്ല, ഇപ്പോഴെന്നല്ല ഒരു ഘട്ടത്തിലും ആ പ്രതീതി ഉണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് വേണ്ടി ഇന്ത്യാ മുന്നണിയെ തകർക്കാൻ പിണറായി വിജയൻ കൂട്ടു നിന്നെന്ന പ്രതിപക്ഷ നേതാവിൻറെ വാദത്തിൽ സതീശന് എന്തോ പറ്റിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ …

സി.പി.എമ്മിനെതിരേയാണോ ബി.ജെ.പിക്കെതിരേയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ മുഖ്യമന്ത്രി Read More »

No 1 Spam Free Chat Rooms For Online Chat, Meetup No Registration

In addition, the app supplies plenty of chat-room-style features. For example, you presumably can create private and public chat rooms with 6,000 members. Though it feels like a normal, old-school web chat room, Zello makes one of the best chat apps for Android and iOS. The Signal is an prompt messaging app for users looking …

No 1 Spam Free Chat Rooms For Online Chat, Meetup No Registration Read More »

അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട്: കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.   ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവർ പറയുന്നു. ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അശോക് കുമാറിൻറെ വീട്ടിലേക്ക് കോൺക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിൻറെ ബൈക്ക് റോഡ് സൈഡിൽ പാർക്കു ചെയ്ത സംഭവവുമായി …

അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു Read More »

കുസാറ്റ് ദുരന്തം; വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്. അതിൻറെ പേരിൽ വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്നും ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. പക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ല. ഈ ഘട്ടത്തിൽ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സർക്കാരും സർവകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം …

കുസാറ്റ് ദുരന്തം; വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി Read More »

ഏപ്രിൽ മുതൽ യു.കെയിൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ആശ്രിത വിസയില്ല

ലണ്ടൻ: സ്റ്റുഡന്‍റ്സ് വിസയിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അടുത്ത ഏപ്രിൽ മാസം മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയേയോ മക്കളെയോ ആശ്രിത വിസയിൽ യു.കെയിലേക്ക് കൊണ്ടു വരാനാവില്ല. യു.കെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലിവേർലി തിങ്കളാഴ്ച പാർലമെന്‍റിലവതരിപ്പിച്ച കുടിയേറ്റ ഭേദഗതി നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതിനു പുറമേ വിദേശികൾക്ക് യു.കെ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം നിലവിലെ 26,200 പൗണ്ടെന്ന നിലയിൽ നിന്ന് 38,700 …

ഏപ്രിൽ മുതൽ യു.കെയിൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ആശ്രിത വിസയില്ല Read More »

ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം.വി പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം.വി പ്രദീപ്(48) അന്തരിച്ചു. തിങ്കൾ രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധൻ രാവിലെ എരുവേശിയിൽ. വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവു തെളിയിച്ച പത്രപ്രവർത്തകനായിരുന്നു. ജനറൽ റിപ്പോർട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാർത്തകൾ തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഹ്യൂമൻ ഇന്ററസ്റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ൽ ശ്രീകണ്ഠപുരം ഏരിയ …

ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം.വി പ്രദീപ് അന്തരിച്ചു Read More »

സ്വർണവിലയിൽ ഇന്ന് ഇടിവ്

കൊച്ചി: റെക്കോർഡുകൾ കടന്നും കുതിച്ച സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് (05/12/2023) പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 47,000 രൂപ കടന്ന് സർവ്വകാല റെക്കോർഡിട്ടത്. കഴിഞ്ഞ മാസം 13ന് 44,360 ൽ എത്തിയ സ്വർണവില പടിപടിയായി ഉയരുന്നതായാണ് ദൃശ്യമായത്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ …

സ്വർണവിലയിൽ ഇന്ന് ഇടിവ് Read More »

2021 രാജിവച്ചതാണ്, പിന്നെ എന്ത് പുറത്താക്കലാണെന്ന് എ.വി ഗോപിനാഥ്

പാലക്കാട്: നവകേരള സദസിൽ പങ്കെടുത്തതിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് എ.വി ഗോപിനാഥ് രംഗത്ത്. 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതാണെന്നും പിന്നെ എന്തു പുറത്താക്കലാണെന്ന് അറിയില്ലെന്നുമായികുന്നു ഗോപിനാഥിന്‍റെ പ്രതികരണം. പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും. രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല, ഇതിനെ ഗൗരവകരാമായി കാണുന്നില്ല. കോൺഗ്രസ് അനുഭാവിയായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം നേതാക്കളുമായി വ്യക്തിപരമായി …

2021 രാജിവച്ചതാണ്, പിന്നെ എന്ത് പുറത്താക്കലാണെന്ന് എ.വി ഗോപിനാഥ് Read More »