Timely news thodupuzha

logo

Month: June 2024

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു

ന്യൂഡൽഹി: കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 6 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കനത്ത മഴക്കിടെ ടെർമിനൽ ഒന്നിൻറെ ഡിപാർച്ചർ മേഖലയിലാണ് അപകടമുണ്ടായത്. തുടർന്ന് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിൻറെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു പാർക്ക് …

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു Read More »

സി.പി.എം വിട്ട മനു തോമസിന് സാമൂഹിക മാധ്യമങ്ങളിലൂടെ വധ ഭീഷണി, പൊലീസ് സംരക്ഷണം ഏർപ്പെടുത്തി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയ മനു തോമസിന് പൊലീസ് സംരക്ഷണം നൽകും. ഫെയ്സ്ബുക്കിലൂടെ ഉണ്ടായ വധഭീഷണി ഉൾപ്പെടെയുള്ള കാരണങ്ങൾ നിലനിൽക്കുന്നതിനാൽ ആണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്. വീടിനും വ്യാപാര സ്ഥാപനത്തിനും അടക്കം സംരക്ഷണം നൽകും. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സി.പി.എം നേതാവ് പി ജയരാജനും മനു തോമസുമായി ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ …

സി.പി.എം വിട്ട മനു തോമസിന് സാമൂഹിക മാധ്യമങ്ങളിലൂടെ വധ ഭീഷണി, പൊലീസ് സംരക്ഷണം ഏർപ്പെടുത്തി Read More »

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവാണ് മരിച്ചത്. 68 വയസ്സായിരുന്നു. റോഡിലൂടെ നടന്നു പോവുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കോവളത്ത് തിരമാല ശക്തമായതോടെ ടഗ്ഗിന്റെ ശേഷി പരിശോധന മാറ്റി

കോവളം: കണ്ടെയ്നർ കപ്പലിനെ സ്വീകരിക്കാൻ എത്തിച്ച ടഗ്ഗിന്റെ ശേഷി പരിശോധന അവസാന നിമിഷം മാറ്റി. തിരമാല ശക്തമായതിനെ തുടർന്നാണ്‌ നടപടി. വിഴിഞ്ഞത്ത് വ്യാഴാഴ്ച രാവിലെ നടത്താനിരുന്ന ബൊള്ളാർഡ് പുൾ ടെസ്റ്റാണ് ഒരുക്കം പൂർത്തിയായ ശേഷം മാറ്റിയത്. കാലാവസ്ഥ അനുകൂലമായാൽ അടുത്ത ആഴ്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം ഹാർബർ റോഡിലെ ബൊള്ളാർഡ് പുൾ ടെസ്റ്റ്‌ കേന്ദ്രത്തിൽ രാവിലെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഏജൻസി അധികൃതർ, മാരിടൈം ബോർഡ്, കൊച്ചിൻ ഷിപ്‌യാർഡ്, അദാനി …

കോവളത്ത് തിരമാല ശക്തമായതോടെ ടഗ്ഗിന്റെ ശേഷി പരിശോധന മാറ്റി Read More »

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട്

ചക്കുപള്ളം: ആരോഗ്യ സേവന മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളായ അണക്കര ആറാം മൈയിൽ, പളിയക്കുടി, പാമ്പുംപാറ, ആനവിലാസം തുടങ്ങിയ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേ ന്ദ്രങ്ങളായി ഉയർത്തുവാൻ ലക്ഷ്യമിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും മൂന്ന് ജീവനക്കാർ വേണം. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, എം.എൽ.എസ്.പി, കൂടാതെ ആശാ പ്രവർത്തകർ എന്നിവർ രാവിലെ …

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട് Read More »

കീരമ്പാറയിൽ റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണു

കോതമംഗലം: കീരമ്പാറ – ഭൂതത്താൻകെട്ട് റോഡിനോട് ചേർന്ന് നിന്നിരുന്ന തണൽമരം കടപുഴകി വീണു. ശക്തമായ മഴ പെയ്യുമ്പോഴാണ് മരം നിലംപൊത്തിയത്. കനാലിലേക്കാണ് മരം പതിച്ചിരിക്കുന്നത്. റോഡിലേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവായി. കനാൽ ബണ്ടുകളിൽ ഇങ്ങനെ മറിഞ്ഞ് വീഴാവുന്ന വിധത്തിൽ നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. ഇവ മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വർഷങ്ങൾക്ക് മുമ്പ് നട്ടുപിടിപ്പിച്ച തണൽമരങ്ങളാണ് ഇപ്പോൾ അപകടഭീക്ഷണി ഉയർത്തുന്നത്. മരം കടപുഴകി വീണതിനൊപ്പം കനാലിന് കുറുകെയുള്ള പാലത്തിൻറെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകി വീണിട്ടുണ്ട്.നേരത്തെതന്നെ സംരക്ഷണഭിത്തിക്ക് തകർച്ച ഉണ്ടായിരുന്നു. ഇപ്പോൾ …

കീരമ്പാറയിൽ റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണു Read More »

ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവതിയെ കോഴിക്കോട് നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു

കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ വച്ച് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്‍റെ മര്‍ദനമേറ്റത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടർന്ന് കൊടുവള്ളി സ്വദേശി മിർഷാദ് എന്ന യുവാവിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. പരിചയക്കാരിയായ യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയക്കുന്നത് യുവതി ആദ്യം വിലക്കിയെങ്കിലും ഇയാൾ അത് തുടര്‍ന്നു. യുവതി നിര്‍ഷാദിന്‍റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതിന്‍റെ പ്രകോപിതനാത്തിലാണ് പൊതുറോഡില്‍ …

ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവതിയെ കോഴിക്കോട് നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു Read More »

ബി.എസ്.എഫ് ജവാന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത് ജീർണിച്ച നിലയിൽ

തിരുവനന്തപുരം: രാജസ്ഥാനിൽ മരിച്ച ബി.എസ്.എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചത് തിരിച്ചറിയാനാകാത്തവിധം ജീർണിച്ച നിലയിൽ. മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്നാരോപിച്ച ബന്ധുക്കൾ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട്‌ പൊലീസിൽ പരാതി നൽകി. ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ചെക്കടി പൂവാർ കുളംവെട്ടി എസ്.ജെ ഭവനിൽ സാമുവലാണ്‌(59) മരിച്ചത്‌. 24ന് ഉച്ചയ്ക്ക് ശേഷം രാജസ്ഥാനിലെ വാഡ്‌മീറിൽ ഡ്യൂട്ടിയിലിരിക്കെ ഹൃദയാഘാതംമൂലം മരിച്ചതായി അന്ന് വൈകിട്ട്‌ ബി.എസ്.എഫ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധൻ രാവിലെ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി ഒമ്പതരയോടെ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ …

ബി.എസ്.എഫ് ജവാന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത് ജീർണിച്ച നിലയിൽ Read More »

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്. അറസ്റ്റിനു തൊട്ട് മുമ്പ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

കോതമം​ഗലം ചാത്തമറ്റത്തുണ്ടാ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണു

കോതമംഗലം: ശക്തമായി പെയ്ത മഴയോടൊപ്പമുണ്ടായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ചാത്തമറ്റം കമ്പിക്കവലക്ക് സമീപം പാറയ്ക്കല്‍ തങ്കമ്മയുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാട്ടുള്ള മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കടവൂര്‍ വില്ലേജ് ഓഫീസറും, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്ടം തിട്ടപ്പെടുത്തി.

തൃശൂർ ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു, തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി

തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

ഭൂതത്താൻകെട്ട് വനമേഖലയിൽ അപൂർവയിനം തവള

കോതമംഗലം: വർഷത്തിൽ ഒരു തവണ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ ഭൂതത്താൻകെട്ടിൽ കണ്ടെത്തി. മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ റെയിഞ്ചിലെ തേക്ക് തോട്ടത്തിന് സമീപത്തെ റോഡിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ജി.ഗോകുലാണ് പാതാള തവളയെ കണ്ടെത്തിയത്. ബലൂൺ തവള, പർപ്പിൾ തവള തുടങ്ങിയ പേരുകളും ഇതിന് ഉണ്ട്.സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ് പന്നിമൂക്കൻ തവള അല്ലെങ്കിൽ പർപ്പിൾ ഫ്രോഗ്. ശാസ്ത്രീയനാമം നാസികാബത്രാക്കസ് സഹ്യഡെൻസിസ് എന്നാണ്. പാതാളത്തവളയെന്നും(പാതാൾ) കുറവനെന്നും അറിയപ്പെടുന്ന, …

ഭൂതത്താൻകെട്ട് വനമേഖലയിൽ അപൂർവയിനം തവള Read More »

ഇടുക്കിയിൽ 10 വയസ്സുകാരൻ തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

ഇടുക്കി: വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ കഴുത്തിൽ തുണി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൽ അജി – സന്ധ്യ ദമ്പതികളുടെ മകൻ ദേവാനന്ദാണ്(10) മരിച്ചത്. വ്യാഴാഴ്ച്ച രാത്രി ആയിരുന്നു സംഭവം. അച്ഛൻ അജി രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ ബെഡ് ഷീറ്റ് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മ സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ ഇവരുടെ വീട്ടിലാണ് താമസം. സംഭവ …

ഇടുക്കിയിൽ 10 വയസ്സുകാരൻ തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ Read More »

മിനിബസ് ലോറിയിലിടിച്ച് മറിഞ്ഞ് കർണാടകയിൽ 13 തീർഥാടകർ മരിച്ചു

ബാംഗ്ലൂർ: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽ നിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

കോഴിക്കോട് കല്ലാനോട് മേഖലയിൽ ഉഗ്ര സ്ഫോടന ശബ്‌ദം

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻ.ആർ.ഇ.പി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആയിരുന്നു സംഭവം. കല്ലാനോട് പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുമ്പ് മലയിടിച്ചിലിൽ ഭൂമിക്ക് വിഷൻ ഉണ്ടായ സ്ഥലമാണിത്. ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

തിരുവനന്തപുരത്ത് അമ്മയുടെ രണ്ടാനച്ഛൻ മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്‍റേയും ക്രൂരത. കുട്ടിയുടെ ​ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ​ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരം അറിയിക്കുക ആയിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് …

തിരുവനന്തപുരത്ത് അമ്മയുടെ രണ്ടാനച്ഛൻ മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു Read More »

കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ഛർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട് സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്കിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ നിസ അതീവ ഗുരുതരമാണെന്നാണ് വിവരം. ഫാറൂഖ് കോളെജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ കഴിയുന്നത്.രോഗലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ …

കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു Read More »

റ്റി.പി വധക്കേസിലെ പ്രതികൾ ശിക്ഷായിളവ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു

കണ്ണൂർ: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരേ പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ ആറ് പ്രതികൾ ഇരട്ട ജീവപര്യന്ത്യത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷായിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം. വിചാരണ കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ജീവപര്യന്തത്തിന് വിധിച്ച ജ്യോതി ബാബു കെ.കെ.കൃഷ്ണൻ എന്നിവരും ശിഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിൻറെ ഭാഗമായി ഒമ്പത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ …

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു Read More »

ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

പ്രൊവിഡൻസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് അനായാസം കീഴടക്കിയ ഇന്ത്യ, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ യോഗ്യത നേടി. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. വിരാട് കോഹ്ലിയെ(9 പന്തിൽ 9) ഓപ്പണറാക്കിക്കൊണ്ടുള്ള പരീക്ഷണം വീണ്ടും പരാജയമായപ്പോൾ ഇന്ത്യക്ക് മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടം. വിക്കറ്റിലെ ലോ ബൗൺസ് ചതിച്ചപ്പോൾ ഋഷഭ് പന്തിനും(4) ക്രീസിൽ …

ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ Read More »

ഇങ്ങോട്ട് ദ്രോഹിച്ചാല്‍ അങ്ങോട്ടും ദ്രോഹിക്കും; റോഡ് ടാക്‌സ് വര്‍ധിപ്പിച്ച തമിഴ്‌നാട് സര്‍ക്കാരിന്‍റെ നടപടിക്കെതിരേ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ വാഹനങ്ങൾക്ക് 4,000 രൂപ റോഡ് ടാക്‌സ് വര്‍ധിപ്പിച്ച തമിഴ്‌നാട് സര്‍ക്കാരിന്‍റെ നടപടിക്കെതിരേ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തമിഴ്‌നാടിനോട് സൗഹാര്‍ദത്തില്‍ പോകാനാണ് കേരളം ആഗ്രഹിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങള്‍ അവിടെ പിടിച്ചിടുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. രാജ്യം മുഴുവന്‍ ഒരു നികുതിയെന്ന് കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി. തമിഴ്‌നാട്ടില്‍ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതല്‍ തീർഥാടകരെത്തുന്നത്. അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4,000 …

ഇങ്ങോട്ട് ദ്രോഹിച്ചാല്‍ അങ്ങോട്ടും ദ്രോഹിക്കും; റോഡ് ടാക്‌സ് വര്‍ധിപ്പിച്ച തമിഴ്‌നാട് സര്‍ക്കാരിന്‍റെ നടപടിക്കെതിരേ മന്ത്രി ഗണേഷ് കുമാര്‍ Read More »

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ വാഴക്കുളത്ത് അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി

വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പൈനാപ്പിൾ കേക്ക് മുറിച്ച് സന്ദേശം നൽകി. ജൂൺ 27, ഭൗമ സൂചിക പദവി ലഭിച്ച് ലോകത്തിൻ്റെ നിറുകയിൽ കിരീടം ചാർത്തിയ പൈനാപ്പിളിൻ്റെ ദിനമാണെന്നും ഭൂമിയെന്ന ഗ്രഹത്തിലെ ഏറ്റവും വിശിഷ്ടമായ പഴമായി പൈനാപ്പിൾ വിശേഷിപ്പിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വാഴക്കുളമെന്നത് പൈനാപ്പിളിൻ്റെ മറ്റൊരു പേരായിട്ടാണ് ലോകമെങ്ങും അറിയപ്പെടുന്നതെന്നും ഇവിടുത്തെ പ്രാദേശിക ദിനോത്സവമായി അന്താരാഷ്ട്ര പൈനാപ്പിൾ ദിനാചരണം മാറുന്നതായും …

ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ വാഴക്കുളത്ത് അന്തർ ദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി Read More »

Рейтинг Топ Букмекерских Контор В росси

Рейтинг Топ Букмекерских Контор В россии Лучшие Букмекерские Конторы Топ 10 Букмекеров России Content Почему Я должен Доверять Вашему Списку Лучших Букмекерских Контор%3F самые Букмекерские Конторы пиппардом Бонусами Где Выгоднее сделали Ставки%2C Онлайн также В Ппс%3F Букмекерские Конторы По Индексу надежным Бонусы И Программа беззаветной Можно Ли сделали Ставки Без Идентификации Рейтинг Букмекерских Контор – …

Рейтинг Топ Букмекерских Контор В росси Read More »

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസി. എഞ്ചിനീയർ അജി സി.റ്റിയെയും ഏജന്റായ മുനിസിപ്പാലിറ്റി കോൺട്രാക്ടറും മുതലക്കോടം സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ റോഷൻ സർ​​ഗ്ഗത്തെയും വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാന്റിലിരിക്കെ മുനിസിപ്പാലിറ്റിയിലെ എല്ലാ വർക്കുകൾക്കും കൈക്കൂലി വാങ്ങുകയും മറ്റ് ഉദ്യോ​ഗസ്ഥരെ കൊണ്ട് വാങ്ങിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന കൈക്കൂലി വീരനായ ഈ കേസിലെ രണ്ടാം പ്രതി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഒഴിവിൽ കഴിയുന്നതിനിടയിൽ തൊടുപുഴയിലൂടെ വിലസി നടന്നാൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ് Read More »

ജൂലൈ 8, 9 തീയതികളില്‍ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് റേഷൻ ഉടമകളുടെ സംഘടന

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് റേഷൻ കടകൾ അടച്ചിട്ട് സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് റേഷൻ ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. കേന്ദ്രവും സംസ്ഥാനവും റേഷൻ മേഖലയെ അവഗണിക്കുന്നു, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ …

ജൂലൈ 8, 9 തീയതികളില്‍ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് റേഷൻ ഉടമകളുടെ സംഘടന Read More »

കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ

പൊയിനാച്ചി: കനത്ത മഴയിൽ കാസർഗോഡ് ദേശീയപാതയിൽ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ചട്ടഞ്ചാൽ-ചെർക്കള ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലിൽ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴി തിരിച്ച് വിട്ടു. തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. …

കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ Read More »

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്വം എടുത്തു പറഞ്ഞ രാഷ്ട്രപതി ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും വിശേഷിപ്പിച്ചു. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. എൻ.ഡി.എ സർക്കാരിൻറെ ഭരണനേട്ടങ്ങളെ എണ്ണി പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥയെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും വിശേഷിപ്പിച്ചു. മൂന്നാം എൻ.ഡി.എ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രപതിയുടെ …

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി Read More »

കോതമംഗലം കെ.എസ്.ആർ.റ്റി.സിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

കോതമംഗലം: കെ.എസ്.ആർ.റ്റി.സി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തനലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാ ജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴം രാവിലെയാണ് സംഭവം. ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവായി. സംഭവത്തെക്കുറിച്ച് …

കോതമംഗലം കെ.എസ്.ആർ.റ്റി.സിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ Read More »

തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷാണ്(41) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തന്‍റെ തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് സ്വയം കഴുത്തറുക്കുക ആയിരുന്നു. അഭിഷേകിന്‍റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന വാളുപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. ഇയാൾ വാളെടുക്കുന്നത് കണ്ട അമ്മ ഭർത്താവിനെ വിളിക്കാനായി പുറത്തേക്ക് പോയപ്പോഴേക്കും അഭിലാഷ് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതനായ ഇയാൾ കൂലിപ്പണിക്കാരനാണ്. …

തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു Read More »

പന്തീരങ്കാവ് ​ഗാർഹിക പീഡനം; ഭാര്യയെ പ്രതി രാഹുൽ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെക്കൊണ്ട് കേസ് അവസാനിപ്പിച്ചെന്ന സത്യവാങ്മൂലം പ്രതി രാഹുൽ ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചതാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുന്നതായും പൊലീസ് വ്യക്തമാക്കി. പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുമായുള്ള തർക്കം ഒത്തുതീർപ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. രാഹുൽ മദ്യപനിയാണെന്നും, യുവതിക്കൊപ്പം …

പന്തീരങ്കാവ് ​ഗാർഹിക പീഡനം; ഭാര്യയെ പ്രതി രാഹുൽ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്ന് പൊലീസ് ഹൈക്കോടതിയിൽ Read More »

തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ വില കുറയുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 52,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ബുധനാഴ്ചയും പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞ് വരികയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആയിരം രൂപയിൽ അധികമാണ് ഇടിഞ്ഞത്.

കേരള നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.കെ രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നല്‍കി. വിഷയത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര – ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റിന് യാതൊരു …

കേരള നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി Read More »

ചെന്നൈ – ആലപ്പുഴ കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ ഉദ്യോഗസ്ഥർ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർ.റ്റി.ഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിയെന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ട് വന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.

കനത്ത മഴയിൽ വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപക നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വയനാട് കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻറെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ …

കനത്ത മഴയിൽ വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപക നാശനഷ്ടം Read More »

റ്റി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖർ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്ത മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയം ഉന്നയിക്കാൻ ഇരിക്കെയാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് …

റ്റി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ക്ഷേമ പെന്‍ഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍. പെന്‍ഷന്‍റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. കുമരകത്ത് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടു. കാറ്റിൽ റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം വിട്ടു. ഓട്ടോറിക്ഷ ദിശമാറി പാടത്തേക്ക് മറിഞ്ഞു. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലാണ് സംഭവം. …

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു Read More »

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു, കാസർഗോഡ് വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയിൽ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ രണ്ട് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൽ റഷീദ്(35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ തഷ്‌രിഫ്(36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ-പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. …

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു, കാസർഗോഡ് വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സിദ്ദിക്കിന്‍റെ മകൻ റാഷിൻ മരിച്ചു

കൊച്ചി: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിക് അന്തരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസമാണ് മരണ കാരണം എന്നാണ് വിവരം. കൊച്ചി പടമുകളിലെ വീട്ടിലേക്കാവും മൃതദേഹം കൊണ്ടുവരിക. തുടർന്ന് നാലിന് പടമുകൾ പള്ളിയിൽ കബറടക്കം.

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് പതിനാലുകാരൻ മരിച്ചു

ആലപ്പുഴ: ആറാട്ട് വഴിയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരൻ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

തൊടുപുഴ: വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ച് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ. പ്രിൻസിപ്പൽ ടോംസി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി ദേവദാസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ലഹരി വസ്തുക്കൾ വർജിക്കണമെന്ന സന്ദേശം നൽകി കൊണ്ട് പ്രതിതാത്മകമായി കുട്ടികൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിനകത്ത് ദുർ​ഗന്ധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാന്തയിൽ വെള്ളം ലീക്ക് ചെയ്ത് യാത്രക്കാർ തെന്നി വീഴുന്നത് പതിവായി കൊണ്ടിരിക്കുന്നു. ഇതിന് പുറമേ വൈദ്യുതി മുടക്കവും…. മീറ്റർ ബോക്സ് ഇളകി പറിഞ്ഞ് അപകടാവസ്ഥയിലാണെന്നും തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ മേഖല കമ്മിറ്റിയിൽ ആരോപിച്ചു. പ്ലാസ കോംപ്ലക്സിന്റെ സമീപമുള്ള ഓടകൾ നിറഞ്ഞിരിക്കുക ആണെന്ന് യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. ​അതിനാൽ ഓടകളിലെ മഴക്കാല പൂർവ്വ ശുചീകരണം എത്രയും പെട്ടെന്ന് നടത്തണം, കൂടാതെ ഗ്രിൽ സ്ലാബ് ക്ലീൻ ചെയ്യണം, രാത്രി എട്ട് …

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ Read More »

കോതമംഗലം എം.എ കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പി.ജി ഓറിയൻ്റേഷനിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു. മെഴുകുതിരികൾ തെളിച്ചാണ് യോഗം ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസിന് ദീപം കൈമാറി. തുടർന്ന് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഡീന്മാർക്കും വകുപ്പ് മേധാവികൾക്കും നൽകി. അവരിൽ നിന്ന് വിദ്യാർത്ഥികൾ തിരികളിലേക്ക് അ​ഗ്നി പകർന്നു. തുടർന്ന് …

കോതമംഗലം എം.എ കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു Read More »

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു

തൊടുപുഴ: ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീമാണ്(68) മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു Read More »

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി

മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി(41) മൂലമറ്റം ത്രിവേണി സംഗമത്തിൽ സംഘടിപ്പിച്ച ബീച്ച് വോളിയിൽ പങ്കെടുത്തു. വീൽചെയറിന്റെ സഹായത്തോടെ സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ പുഴയ്ക്ക് നടുവിലുള്ള കളിക്കളത്തിൽ എത്തിച്ചത്. വൈദ്യുതോദ്‌പാദനത്തിന് ശേഷം മൂലമറ്റം പവർഹൗസിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന കനാൽ, വലിയാർ, നാച്ചാർ3 എന്നിവ കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തിലാണ് കഴിഞ്ഞ ദിവസം ബീച്ച് വോളി നടത്തിയത്. സാഹസിക നീന്തൽ പരിശീലകനായ സജീ വാളാശേരി, എറണാകുളം കളക്ടറേറ്റിലെ തഹസിൽദാർ പി.ഒ ജെയിംസ് …

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി Read More »

Лучшие российские Онлайн Казино%2C Рейтинг Топ Казино европ

Лучшие российские Онлайн Казино%2C Рейтинг Топ Казино европе Лицензионные Онлайн Казино В европы Игровые Автоматы с Лицензией%2C Полный составить Content Казино На Гсч самые Казино Критерии Выбора ревностных Онлайн-казино России Самые Объективные Рейтинги Казино ❓  Отзывы о Русских Онлайн Казино Piastrix %2F Задержка Перевода Средств и Карту! Обсуждение наличных Систем Казино Методы Пополнения И Вывода расходующихся …

Лучшие российские Онлайн Казино%2C Рейтинг Топ Казино европ Read More »

1xbet Официальный Сайт Официальное Зеркало 1xbe

1xbet Официальный Сайт Официальное Зеркало 1xbet Букмекерская Контора 1хбет 1xbet Регистрация%2C Бонусы%2C проход На Официальный Сайт Content Зарегистрироваться а Букмекерской Конторе 1xbet Трансляции а Ставки 1xbet Live Может Ли Новичок Играть На кубуров%3F Линия Событий Ставки На Киберспорт Bet И 1xstavka — Это одинаковая Бк%3F Можно разве Снять Ставку Досрочно%3F Как Стать Клиентом 1xbet И …

1xbet Официальный Сайт Официальное Зеркало 1xbe Read More »

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്‍റിലെ യന്ത്രഭാഗങ്ങളിലൊന്നിന്‍റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിലത് ഫാക്ടറിക്ക് സമീപത്തെ മൂന്ന് നില വീടിന്‍റെ ജനലിലേക്കും ചിലത് റോഡിലേക്കും വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിൽ കോൺക്രീറ്റ് പൊടി നിറഞ്ഞു. സ്ഥലത്ത് പ്രദേശവാസികൾ …

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി Read More »