കശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രത്യേക പദവിയെ ചൊല്ലി ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് അജൻഡ നടപ്പാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല, അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാവുകയെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്. കോൺഗ്രസിൻറേത് അംബേദ്കറിൻറെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു.