ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നിലനിർത്തിയിരുന്ന ഇ.എം.എസ് നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്; പി.എം.എ സലാം
തൊടുപുഴ: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നിലനിർത്തുക എന്ന ഇ.എം.എസിന്റെ പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആടിനെ പട്ടിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, ബി.ജെ.പിക്ക് പാർലമെന്റ് അംഗത്തെ നൽകിയത് സി.പി.എമ്മാണ്. ഇക്കാര്യം വി.എസ്. സുനിൽ കുമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി. കെ.എം ഷാജിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കൂട്ടിച്ചേർത്തു. തൊടുപുഴയിൽ …













































