ഇടുക്കി: പതിനെണ്ണായിരം കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവഴിച്ചില്ലാ എന്നും ശബരിമല സ്വർണ്ണക്കടത്ത് കേസിൽ കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷിച്ചത് പോലെ ഇവരെയും രക്ഷപെടുത്തുവാൻ ശ്രമിക്കുമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
ഇടുക്കി ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാർ ഡിവിഷൻ സ്ഥാനാർത്ഥി മണിമേഖലയുടെയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി യു.ഡി.എഫ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.






