Timely news thodupuzha

തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി

തൊടുപുഴ: നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന്, പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാൻ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു കൊണ്ട് അവലോകന യോഗം നടത്തി. നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി ഹെൽത്ത്‌ വിഭാഗവും ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് ഇതിനോടകം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസും ഹെൽത്ത്‌ കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ പൊതുജന ആരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു. സംയുക്ത പരിശോധന തുടരുവാനും യോഗത്തിൽ തീരുമാനം ആയി. മഞ്ഞപിത്ത രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശോധന ഊർജ്ജിതപ്പെടുത്തുവാൻ 12 ആം തീയതി വരെ പുറപ്പുഴ ബ്ളോക്കിൽ നിന്നും 3 ജെ.എച്ച്.ഐമാരെ വീതം നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുവാൻ യോഗം തീരുമാനിച്ചു. ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധനകൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലീൻ സിറ്റി മാനേജർ മീരാൻകുഞ്ഞ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജോ മാത്യു, തൊടുപുഴ ജില്ലാ ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ കവിത, ഫുഡ്‌ സേഫ്റ്റി ഓഫീസിലെ ഉദ്യോഗസ്ഥൻ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീവിലാസ്, ദീപ, റീന മുതലായവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *