Timely news thodupuzha

വർക്കലയിൽ എട്ട് വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വീടിന് മുന്നിൽവെച്ച് പാമ്പ് കടിയേറ്റ എട്ട് വയസുകാരന് ദാരുണാന്ത്യം. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിൻ്റെയും അഥിദി സത്യൻ്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വീടിൻറെ മുൻഭാഗത്തെ പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു. തുടർന്ന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിൻറെ കടിയേറ്റന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ജനാർദനപുരം ഗവ. എം.വി.എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിനാഥ്.

Leave a Comment

Your email address will not be published. Required fields are marked *