Timely news thodupuzha

ഇൻ്റിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആയിരക്കണക്കിന് യാത്രക്കാരെ വലച്ച ഇൻഡിഗോ പ്രതിസന്ധിയിൽ ആശങ്ക പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങളുടെ ചട്ടങ്ങളും നല്ലതാണ്, പക്ഷേ അത് വ്യവസ്ഥിതി തിരുത്തുന്നതിനായിരിക്കണം, അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായിരിക്കരുത് എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എൻഡിഎ പാർലമെൻറിറി പാർട്ടി യോഗത്തിൽ മോദി ഇക്കാര്യം സംസാരിച്ചതായി കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോക്കെതിരേ നടപടിക്കൊരുങ്ങുകയാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിക്കുറച്ചേക്കും. ആ സ്ളോട്ടുകൾ മറ്റ് കമ്പനികൾക്ക് കൈമാറിയേക്കും. ബുധനാഴ്ച 200 ലധികം സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *