അടിമാലി: കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവരില്‍ നിന്ന് അച്ചാരം വാങ്ങുന്ന സ്‌പോണ്‍സര്‍ സര്‍ക്കാരായി കേരളത്തിലെ സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് സി പി എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിമാലിയില്‍ നടന്ന സി പി എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വനവ്യാപനത്തിന്റെ പേരില്‍ ജനവാസ മേഖലകളിലേക്ക് വനാതിര്‍ത്തി വ്യാപിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വനത്തിന്റെ പുറത്തേക്ക് ജനവാസ മേഖലയില്‍ എത്ര കിലോമീറ്റര്‍ വരെ വനം വ്യാപിപ്പിക്കാമെന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഇത് നടപ്പായാല്‍ 51 വില്ലേജുകളിലായി പതിനായിരക്കണക്കിന് ജനങ്ങളുടെ വാസസ്‌ഥലം തന്നെ തകരും.കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലെയും കര്‍ഷകരെ സ്വന്തം ഭൂമിയില്‍നിന്ന് ഇറക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിന് കീഴടങ്ങാന്‍ സി.പി.എം. തയാറല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കര്‍ഷകരെ കുടിയിറക്കുന്ന ഏത് നീക്കത്തിനെതിരേയും ശക്‌തമായ സമരപോരാട്ടങ്ങള്‍ക്ക് സി.പി.എം നേതൃത്വം നല്‍കും.രണ്ടുദിവസമായി അടിമാലിയില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടി യോഗം വിശദമായി വിലയിരുത്തി. പോരായ്‌മകള്‍ പരിഹരിച്ച് ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറയും കരുത്തും കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്ക് ഏഴുപേരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബാന്‍ഡ് സെറ്റിന്റെയും വിവിധ താളമേളങ്ങളുടെയും അകമ്പടിയോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലെത്തിയത്.ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, കെ.കെ. ജയചന്ദ്രന്‍, എം.എം. മണി, പുത്തലത്ത് ദിനേശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
കുത്തകകള്‍ക്ക് അച്ചാരം വാങ്ങുന്ന സ്‌പോണ്‍സര്‍ സര്‍ക്കാരാണ് കേരളത്തില്‍: എം വി ഗോവിന്ദന്‍






