Timely news thodupuzha

തേക്കടിയില്‍ പന്തല്‍ തകര്‍ന്ന സംഭവം; വനം വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു

തേക്കടി: വനം മന്ത്രി പങ്കെടുത്ത സംസ്‌ഥാന തല വന്യജീവി വാരാഘോഷത്തിന്റെ സമാപന ചടങ്ങിലെ വേദിയും പന്തലും തകര്‍ന്ന്‌ വീണ സംഭവത്തില്‍ പോലീസും വനം വകുപ്പും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഈ മാസം അഞ്ചിനാണ്‌ തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ വാരാഘോഷത്തിന്റ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക പന്തല്‍ തകര്‍ന്ന്‌ വീണത്‌. ഉദ്‌ഘാടനം കഴിഞ്ഞ്‌ മന്ത്രി ഷിബു ബേബി ജോണും ജനപ്രതിനിധികളും വേദിവിട്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്‌ ഇരുമ്പ്‌ പൈപ്പുകളും, തകരഷീറ്റും ഉപയോഗിച്ച്‌ നിര്‍മിച്ചിരുന്ന കൂറ്റന്‍ പന്തല്‍ നിലം പതിച്ചത്‌. അപകടത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പെടെ നാലു പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. പന്തലില്‍ നിന്ന്‌ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ പിരിഞ്ഞു പോയ ശേഷമായിരുന്നു അപകടമെന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടം നടന്ന്‌ മൂന്നു ദിവസം കഴിഞ്ഞിട്ടും അപകട സ്‌ഥലത്ത്‌ നിന്ന്‌ പന്തലിന്റെ സാമഗ്രികള്‍ നീക്കം ചെയ്‌തിട്ടില്ല. പന്തലിന്റെ നിര്‍മിതി സംബന്ധിച്ച്‌ പൊതുമരാമത്ത്‌ വകുപ്പ്‌ എഞ്ചിനിയറുടെ റിപ്പോര്‍ട്ടുകൂടി തയ്യാറാക്കിയ ശേഷമെ ഇവ അപകട സ്‌ഥലത്ത്‌ നിന്ന്‌ മാറ്റാന്‍ അനുവദിക്കുകയുള്ളു എന്നാണ്‌ അറിയുന്നത്‌. കട്ടപ്പന സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ളതായിരുന്നു പന്തല്‍.

Leave a Comment

Your email address will not be published. Required fields are marked *