ഇടുക്കി: സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അട്ടിമറിച്ചുകൊണ്ട് അധികാരത്തിൽ തുടരാൻ നരേന്ദ്രമോദിക്ക് അവസരം ഒരുക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു കുറ്റപ്പെടുത്തി. യഥാർത്ഥ രാജ്യദ്രോഹികൾ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുകളിൽ ഇരുന്നുകൊണ്ട് നീതിക്കായി പോരാട്ടം നടത്തുന്ന രാഹുൽഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കന്മാരെ കാരാഗ്രഹത്തിൽ അടയ്ക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തുന്ന സമര പോരാട്ടങ്ങളെ സേനയെ ഉപയോഗിച്ചും സംഘപരിവാറിന്റെ ഗുണ്ടാ സംഘത്തെ സേനക്കുള്ളിൽ ഉള്ളിൽ തിരികെ കയറ്റിയും നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ഇന്ത്യ ഉണർന്നിരിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി മാത്യു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് അശോകൻ, നിഷ സോമൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജാഫർ ഖാൻ മുഹമ്മദ്, റ്റി ജെ പീറ്റർ, ജോസ് അഗസ്റ്റിൻ, ബി ഇ താജുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് ജില്ലാ പഞ്ചായത്ത് മെമ്പർ ടോണി തോമസ്, കെ എസ് യു ജില്ലാ പ്രസിഡന്റ്നിതിൻ ലൂക്കോസ്, മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം എച്ച് സജീവ്, കെ ജി സജിമോൻ തുടങ്ങിയവർ സംസാരിച്ചു.
സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അട്ടിമറിച്ചുകൊണ്ട് അധികാരത്തിൽ തുടരാൻ നരേന്ദ്രമോദിക്ക് അവസരം ഒരുക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണ്; സി പി മാത്യു






