Timely news thodupuzha

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു

അർദ്ര കേരള പുരസ്കാരം 2021-2022 ഇടുക്കി ജില്ലാ തല മൂന്നാം സ്ഥാനം കോടിക്കുളം ഗ്രാമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.വി.സുരേഷ് ബാബു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ഗ്രാമപഞ്ചായത്ത് ആരോഗ്യം, ശുചിത്വം, മാലിന്യനിർമാർജന മേഖലകൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പുരസ്കാരം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയ ആർദ്ര പുരസ്കാര തുക ഉപയോഗിച്ച് വിവിധങ്ങളായ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. അവാർഡ് സ്വീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *