Timely news thodupuzha

logo

അരിക്കൊമ്പൻ വിഷയം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പറമ്പിക്കുളം പ്രദേശവാസികൾ

പാലക്കാട്: പറമ്പിക്കുളത്തെ പ്രദേശവാസികൾ അരിക്കൊമ്പനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുമെന്ന തീരുമാനത്തിലാണ്. ഇന്ന് നെൻമാറ എം.എൽ.എ കെ.ബാബുവിന്‍റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തും. ജനകീയ സമിതി സമരം നടത്തുന്നത് പറമ്പിക്കുളം ഡി.എഫ്.ഒ ഓഫീസിനു മുന്നിലാണ്. സമരം ഒരാഴ്ച മുമ്പ് താത്കാലികമായി നിർത്തി വെച്ചിരുന്നു.

ഇന്ന് സർക്കാർ ഹൈക്കോടതിയെ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. പ്രദേശവാസികൾ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോയെന്ന ആശങ്കയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *