Timely news thodupuzha

റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം 22ന്

തൊടുപുഴ: ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റും, മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം ഏപ്രിൽ 22ന് നടത്തും. രാവിലെ 10ന് റ്റി.ജെ ജോസഫ് സ്മാരക മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ അനുസ്മരണ ചടങ്ങുകൾ നടക്കും.

അടിസ്ഥാന വർഗത്തെയും തൊഴിലാളി സമൂഹത്തെയും കോൺഗ്രസ്‌ പ്രസ്ഥാനത്തിനൊപ്പം അണിനിരത്തുവാൻ ജീവിതകാലഘട്ടം മുഴുവൻ പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *