Timely news thodupuzha

ഒരാഴ്‌ചയ്‌ക്കുള്ളിൽ നിരുപാധികം മാപ്പ്‌ പറഞ്ഞ്‌ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന്‌ അർണബ്‌ ഗോസ്വാമി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ നിരുപാധികം മാപ്പ്‌ പറയാമെന്ന്‌ റിപബ്ലിക്‌ ടിവി എഡിറ്റർ ഇൻ ചീഫ്‌ അർണബ്‌ ഗോസ്വാമി. പരിസ്ഥിതി പ്രവർത്തകനും ദ എനർജി ആൻഡ്‌ റിസോഴ്‌സസ്‌ ഇൻസ്റ്റിറ്റിറ്റ്യൂട്ട്‌ (ടിഇആർഐ) മേധാവിയുമായിരുന്ന ആർ കെ പച്ചൗരി നൽകിയ കേസിൽ മാപ്പ്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ അർണാബിന്റെ നീക്കം.

ഒരാഴ്‌ചയ്‌ക്കുള്ളിൽ നിരുപാധികം മാപ്പ്‌ പറഞ്ഞ്‌ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന്‌ അർണബിന്റെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തനിക്ക്‌ എതിരായ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട്‌ നിരവധി മാധ്യമസ്ഥാപനങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ആർ കെ പച്ചൗരി 2016 ഫെബ്രുവരിയിൽ കേസ്‌ കൊടുത്തത്‌. 2020 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *