Timely news thodupuzha

logo

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു

തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ നിർമ്മാണം ആരംഭിച്ച അന്നദാന മണ്ഡപത്തിൻ്റെ കാൽനാട്ട് കർമ്മം നടന്നു.ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികളുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ ആരംഭിക്കുന്ന നിർമ്മാണ ജോലികൾ പുതിയതായി വാങ്ങുന്ന ദേവസ്വം ഭൂമിയിലേയ്ക്കുകൂടി ദീർഘിപ്പിക്കുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം.

ദേവസ്വം പ്രസി.ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ, ഖജാൻജി സുധീർ മുതിരക്കാലായിൽ, വൈ.പ്രസിഡൻറ് എം.വി.സജി, ജോ. സെക്രട്ടറി ഷിജു ബേബി, ഭരണ സമിതിയംഗങ്ങളായ പി.ബി.സജീവ്, പി.ബി.സെൻ, സുരേഷ്കുമാർ, ദേവസ്വം മനേജർ എസ്.സുബിൻ എന്നിവർ പങ്കുചേർന്നു.

Leave a Comment

Your email address will not be published. Required fields are marked *