Timely news thodupuzha

പട്ടിക ജാതി വകുപ്പ് മന്ത്രിക്ക് ജാതി അധിക്ഷേപം, പരസ്യ മാപ്പ് വേണം; കേരള പുലയർ മഹാസഭ

തൊടുപുഴ: പട്ടിക ജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ ദേവസ്വം ബോർഡ് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും, ഒരു സംസ്ഥാനത്തിൻറ മന്ത്രിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച അയാളെ കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽ കുമാർ.

അയിത്ത ആചരണവും ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ലാത്ത ആളുകൾക്ക് പരസ്യ ശാസനയും സാഹ്യമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും അനിൽ കുമാർ വ്യക്തമാക്കി.

ദളിതർക്ക് എത്ര ഉന്നത പദവിയും പണവും ഉണ്ടായാലും അതെല്ലാം അവനെ അടയാളപ്പെടുത്തുന്ന ജാതിയുടെ താഴെ മാത്രയി ഇപ്പോഴും ഒതുക്കുന്നത് സാമൂഹ്യ ജീർണ്ണതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *