Timely news thodupuzha

logo

ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ഉടമകൾ, ഞായറാഴ്ച രാത്രി മുതൽ പണിമുടക്ക്

തിരുവനന്തപുരം: ഞായറാഴ്ച രാത്രി എട്ട് മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറ് വരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.

സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കൂ എന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും സർക്കാർ ഇടപെടണം.

പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ‌ നിർദേശം.

ഇത്തരത്തിൽ നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിക്കുന്നുണ്ട്. രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണ്.

Leave a Comment

Your email address will not be published. Required fields are marked *