Timely news thodupuzha

logo

രാമപ്രതിഷ്ഠാ, അയോധ്യയിൽ റോഡ് ഷോയുമായി പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിൽ വമ്പൻ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമപ്രതിഷ്ഠാ ചടങ്ങുകൾ 22ന് നടക്കാനിരിക്കെ, അയോധ്യയിലെ പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി.

വിമാനത്താവളം മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് റോഡ് ഷോ നടന്നത്. റോഡിനിരുവശത്തായി തടിച്ചുകൂടിയ ജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

ആദ്യം വാഹനത്തിലിരുന്ന് ആളുകളെ അഭിവാദ്യം ചെയ്യുകയും പീന്നിട് ഡോർ തുറന്ന്,എഴുന്നേറ്റ് നിന്ന് കൈവീശി. വഴിയരികിലുടനീളം സാംസ്കാരിക സംഘങ്ങളുടെ പ്രകടനങ്ങൾക്കും പ്രധാനമന്ത്രി സാക്ഷിയായി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ വൻ സുരക്ഷ‍യാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസമായി കാണപ്പെട്ടിരുന്ന കനത്ത മൂടൽ മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങൾ അതിവേഗത്തിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *