Timely news thodupuzha

logo

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 5760 രൂപയാണ്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണ വില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു.

തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ഇതിനു ശേഷം കഴിഞ്ഞ തിങ്കൾ മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *