Timely news thodupuzha

logo

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പട്ടണം വീട്ടിൽ അൾത്താഫ് ഷെറീഫാണ്(19) അറസ്റ്റിലായത്. സേനാപതി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.

മൂന്നു മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുവാൻ ആരംഭിച്ചത്. വിവരം പെൺകുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയുമായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *