ഇടുക്കി: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂർതൊട്ടിയിൽ കിഴക്കേതിൽ വി അനൂപിനെയാണ്(40) ദേവികുളം പോക്സോ കോടതി ജഡ്‌ജി പി.എ സിറാജുദീൻ ശിക്ഷിച്ചത്.
പല വകുപ്പുകളിലായാണ് 51 വർഷം ശിക്ഷ വിധിച്ചത്. എന്നാൽ ഒരുമിച്ച് 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക ശിക്ഷയനുഭവിക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി ശാന്തൻപാറ പോലീസിൽ നൽ കിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.