ഇടുക്കി: മൂന്നാറിലെ വന്യമൃഗ ആക്രമണത്തിലും ആനക്കുളം പള്ളിവികാരിയെ ഡി.എഫ്.ഒ അസഭ്യം പറഞ്ഞതിലും പ്രതിഷേധിച്ച് ഇടുക്കി രൂപത വൈദികസമിതി പ്രമേയം പാസാക്കി. ഈ വിഷയത്തിൽ അധി കാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു. മനു ഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കു ന്ന കപടപരിസ്ഥിതിവാദികൾക്ക് വിധേയപ്പെ ട്ട് സ്വാർഥലാഭത്തിനുവേണ്ടി മൗനം അവലം ബിക്കുന്ന രാഷ്ട്രീയനേതാക്കൾ പൊതുസ മൂഹത്തിന് അപമാനകരമാണ്.
ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നു മലയോര ജനതയെ രക്ഷിക്കുവാൻ വാ ഗ്ദാനങ്ങൾക്കപ്പുറം നിയമഭേദഗതികൾ ഉ ണ്ടാക്കാൻ സർക്കാരുകൾ സത്വര നടപടികൾ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. മൂന്നാറിലെയും പ രിസരപ്രദേശങ്ങളിലെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവം പങ്കുചേരുന്നു ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാ കുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളു ടെ ആശങ്കകളോടുചേർന്ന് സമരമുഖത്തും സജീവമാകുമെന്നും പ്രമേത്തിൽ അറിയിച്ചു.
ഇടുക്കി രൂപതയിലെ ആനക്കുളം സെന്റ് ജോസഫ് പള്ളിയിലെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ആനക്കുളം കവലയിലുള്ള കപ്പേളയിൽ എത്തിയപ്പോൾ അത് കാട്ടാനകൾക്ക് ശല്യമാ യെന്ന് ആരോപിച്ച് മാങ്കുളം ഡിഎഫ്ഒ ആ നക്കുളം പള്ളി വികാരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു.
അതിനെതിരേ ഇടവക സമൂഹം ഡിഎ ഫ്‌ഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ അതിൽ പങ്കെടുത്ത ഇടവ കാംഗങ്ങളായ 13 പേർക്കെതിരേ കേസെടു ക്കുകയും ചെയ്തു. ഡി.എഫ്.ഒയുടെയും പോലീസുദ്യോഗസ്ഥരുടെയും ക്രൂരമായ നടപടിയിലും ഇടുക്കി രൂപത വൈദികസമിതി അപലപിച്ചു.
ഇത്തരം നടപടികൾ സമൂഹത്തിൽ സമ ധാനാന്തരീക്ഷം തകർക്കുകയും ക്രമസമാ ധാന വീഴ്ചയ്ക്ക് വഴിയൊരുക്കുകയും ചെ യ്യും എന്നതിനാൽ ഉദ്യോഗസ്ഥർ അനാവശ്യ മായ പ്രകോപന നടപടികളിൽ നിന്നും പി റി സമൂഹത്തിൽ സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കണമെന്നും സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപത കാര്യാലയത്തിൽ ചേർന്ന യോഗം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ആ ബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിച്ചു.