Timely news thodupuzha

കരിമണ്ണൂരില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷിയും നടത്തി

കരിമണ്ണൂര്‍: സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷി ഉദ്ഘാടനവും കൗണ്‍സില്‍ യോഗവും നടത്തി.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഭവ്യ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മുരുഗന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍,കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വാര്‍ഡ് മെമ്പര്‍ റെജി ജോണ്‍സന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐവി കോശി, ഫാം കൗണ്‍സില്‍ തൊഴിലാളി പ്രതിനിധികളായ കെ ജെ തോമസ്, പി പി ജോയി, ജോളി അഗസ്റ്റിന്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *