Timely news thodupuzha

മുഖ്യമന്ത്രി ഒരു ലക്ഷവും ഭാര്യ 33,000വും സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം: സി.എം.ഡി.ആര്‍.എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ റ്റി കമല 33,000 രൂപയും സംഭാവന നല്‍കി. സി.പി.എം എം.പിമാര്‍ ഒരു മാസത്തെ ശമ്പളവും എം.പിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍ നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

എം.പിമാരായ കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ.എ റഹിം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവരാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സി.പി.എം അംഗങ്ങള്‍ സംഭാവന ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *