Timely news thodupuzha

logo

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാർജ വനിതാ കലാസാഹിതി സംഭാവന നൽകി

ഷാർജ: വനിതാ കലാസാഹിതി ഷാർജ, ഫുഡ് ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളത്തിന്‍റെ മുൻ കൃഷി വകുപ്പ് മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് വനിതാ കലാസാഹിതി ഷാർജ പ്രസിഡന്‍റ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, ട്രഷറർ രത്ന ഉണ്ണി, വയനാട് ഫുഡ് ചലഞ്ച് കൺവീനർമാരായ മീര, ശോഭന എന്നിവർ ചേർന്ന് തുക കൈമാറി. വയനാട് ഉണ്ടായ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി കേരള സർക്കാർ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് വനിതാ കലാസാഹിതി ഷാർജ ഫുഡ് ചലഞ്ച് സംഘടിപ്പിച്ചത്.

ജന പിന്തുണ കൊണ്ടും കൃത്യമായ നടത്തിപ്പ് കൊണ്ടും ശ്രദ്ധേയമായ ഫുഡ് ചലഞ്ചിൽ ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ഭാഗമായി.

Leave a Comment

Your email address will not be published. Required fields are marked *