തൊടുപുഴ: സംസ്ഥന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ജീവനക്കാർ കരിദിനം ആചരിക്കും.
ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക, അർഹതപ്പെട്ട ശമ്പള പരിഷ്കരണ കുടിശ്ശിക ലഭിച്ച എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അർഹതയുള്ള കുടിശ്ശിക നൽകിയ ഡി.ഡി.ഒമാരിൽ നിന്നും ലക്ഷങ്ങളുടെ പിഴ പലിശ ഈടാക്കൽ തുടങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഈ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്.
അന്നേദിവസം എല്ലാ ജീവനക്കാരും ഓഫീസുകളിൽ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ അനിൽ ട്രഷറർ രാജേഷ് ബേബി എന്നിവർ അറിയിച്ചു.