Timely news thodupuzha

logo

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി എസി ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസിൽ പോലീസ് പരിശോധനയും നടത്തി. ഉടൻ റിപ്പോർട്ട് നൽകും. കെ.എസ്.ആർ.റ്റി.സിയും തീപിടിത്തം അന്വേഷിക്കുന്നുണ്ട്.

റീജണൽ വർക്ക്ഷോപ്പ് ഡിപ്പോ എൻജിനീയർ പി അബൂബക്കർ, എറണാകുളം ഡിപ്പോ എൻജിനീയർ എസ് സുഭാഷ് എന്നിവരടങ്ങിയ സംഘം ബസ് പരിശോധിച്ചു. ഇതു കൂടാതെ ബസ് നിർമാണകമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി.

ബസ് എന്‍ജിന്‍റെ താഴ് ഭാഗത്ത് നിന്ന് തീ പർന്നതിനാൽ ഷോർട്ട് സർക്യൂട്ട് തന്നെയാണെന്നാണ് കെ.എസ്.ആർ.റ്റി.സിയുടെയും പ്രാഥമിക നിഗമനം. തിങ്കളാഴ്ച എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ടുമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം.

25 യാത്രക്കാരുമായി എറണാകുളം സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസാണ് കത്തിനശിച്ചത്. ഫയര്‍ അലര്‍ട്ട് സിഗ്‌നല്‍ കാണിച്ചയുടൻ ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.

ബസ് ഭാഗീകമായി കത്തിനശിച്ചു. വയറിംഗ് കിറ്റ് പൂര്‍ണമായും കത്തി നശിച്ചു. പകുതിയിലേറെ സീറ്റുകളും അഗ്‌നിക്കിരയായിരുന്നു. ഫയ‍‍ര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *