Timely news thodupuzha

logo

ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണം; സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: സുപ്രിംകോടതി ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. സംഭാവനയായി ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹർജിക്കാരൻ. കോടതിയുടെ ശ്രദ്ധയിൽ ക്ഷേത്രങ്ങളുടേയും വഖ്ഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റത്തെക്കുറിച്ച് കൊണ്ടുവന്ന വാമന പ്രഭു ഇത് തടയണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്കായി അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്നു. ഭൂമാഫിയയാണ് പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *