പാലാ: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ചൂരപ്പട്ട വളവിനും, കുഴിവേലി വളവിനും ഇടയിൽ കാർ ഓടയിൽ വീണ് യുവതി മരിച്ചു. ആർപ്പൂക്കര കരിപ്പത്തട്ട് കൊട്ടാരത്തിൽ ജോസ്നയാണ്(36) മരിച്ചത്. ഡ്രൈവർ അയ്മനം ചിദംബരം വീട്ടിൽ രജ്ഞിത്ത്(35), ആർപ്പൂക്കര കുന്നുകാലയിൽ, നീതു സനീഷ് (36), വാഹന ഉടമ കാണക്കാരി മാലിപ്പറമ്പ് വീട്ടിൽ ജോജോ(32) എന്നിവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതുവിന്റെ നില ഗുരുതരമാണ്. തൊടുപുഴ ഭാഗത്തു നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ റോഡ് സൈഡിലെ ഓടയിലേയ്ക്ക് വീണ് ഓടയിലൂടെ 100 മീറ്ററോളം തെന്നി ഇടിച്ച് നിൽക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കാർ പുറത്തെടുത്ത ശേഷമാണ് ജോസ്നയെ പുറത്തെടുക്കാനായത്.






