Timely news thodupuzha

ലെൻസ്ഫെഡ് കട്ടപ്പന നഗരസഭയുമായി സഹകരിച്ച് പരിസ്ഥിതി ദിനാഘോഷം നടത്തി

കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ, കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിക്ക് മുൻപിൽ വൃക്ഷത്തൈ വച്ചുകൊണ്ട് ആഘോഷിച്ചു..കട്ടപ്പന നഗര സഭാ ചെയർപേഴ്സൺ ബീന ടോമി പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.ലെൻസ്ഫെഡ് ജില്ലാ വൈസ് പ്രസിഡണ്ട് അലക്സാണ്ടർ കെ ,ഏരിയ പ്രസിഡൻറ് സിറിൽ മാത്യു,ട്രഷറർ അരുൺ റാം,യൂണിറ്റ് പ്രസിഡണ്ട് ജിജോ വർഗ്ഗീസ്, മുനിസിപാലിറ്റി ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക്, മുനിസിപ്പൻ ഓവർസിയർ ലിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

കട്ടപ്പന നഗരസഭയുടെയും ,സ്വച്ഛ് ഭാരത് മിഷൻ അർബന്റെയും ,ദീൻ ദയാൽ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന മിഷന്റെയും,നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി നഗരസഭാ പരിസരത്തു വൃക്ഷതൈ നാടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു
നഗരസഭാ വൈസ് ചെയർമാൻ അഡ്വ .കെ .ജെ .ബെന്നി അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ ബേബി നേതൃത്വം നൽകി.

പ്ലാസ്റ്റിക് ക്യാരിബാഗിന് പകരം തുണി സഞ്ചികളും തുണി ബാഗുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ തുണി സഞ്ചികൾ വിതരണം ചെയ്തു.

മുരിക്കാട്ടുകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു .പരിസ്ഥിതി പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ശസജിദാസ് മോഹൻ പരിസ്ഥിതി ദിന സന്ദേശം നൽകി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ്കുമാർ വി .ജെ,കൃഷി അസിസ്റ്റൻറ് മനോജ് ,അധ്യാപകരായ ചന്ദ്രജ ആർ.,ജിനേഷ് മാത്യു, സിനി ആർ തുടങ്ങിയവർ സംസാരിച്ചു.

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്രസ്തുത പരിപാടിയിൽ അനീഷ് ജോസഫ് അധ്യക്ഷതയിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. നേഴ്സിങ്ങ് ഓഫീസർ സോണിയ ജോർജ് , പ്രേമലത, വിജത വി എസ് , നിഖിത പി സുനിൽ, ധ്യന്യമോൾ, ടൂട്ടർ ജിറ്റി കെ ജെയിംസ്, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് നേഴ്സ് സിംസി ബിജു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave a Comment

Your email address will not be published. Required fields are marked *