Timely news thodupuzha

വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 25കാരി പിടിയിൽ

കട്ടപ്പന: കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യനാണ്(25) പിടിയിലായത്. കട്ടപ്പന സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് പിടികൂടിയത്.

യുകെയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ കയ്യിൽ നിന്നും 10 ലക്ഷം രൂപയാണ് ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തത്. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വിസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി . തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. എസ് ഐ മാരായ എബി ജോർജ്, സുബിൻ, എ എസ് ഐ ടെസ്ഡിമോൾ, സിപിഒ മാരായ ബിബിന, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഐറിനെ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *